- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടി അസോസിയേഷൻ വാർഷികാഘോഷം 22ന് മെൽബണിൽ
മെൽബൺ: ചാലക്കുടിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും മെൽബണിൽ താമസമാക്കിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ചാലക്കുടി അസോസിയേഷൻ അഞ്ചാമതു വാർഷികം ആഘോഷിക്കുന്നു. ചാലക്കുടിയുടെ പരിസരപ്രദേശങ്ങളിലുള്ള നിർധനരായ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്കുന്നതിനുള്ള ചാരിറ്റി ഫണ്ട് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കും. മെൽബൺ വെസ്റ്
മെൽബൺ: ചാലക്കുടിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും മെൽബണിൽ താമസമാക്കിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ചാലക്കുടി അസോസിയേഷൻ അഞ്ചാമതു വാർഷികം ആഘോഷിക്കുന്നു. ചാലക്കുടിയുടെ പരിസരപ്രദേശങ്ങളിലുള്ള നിർധനരായ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്കുന്നതിനുള്ള ചാരിറ്റി ഫണ്ട് വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കും. മെൽബൺ വെസ്റ്റിലെ കീലോറിലുള്ള ബ്രിംബാങ്ക് പാർക്കിൽ 22ന് രാവിലെ 10 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് റോൾദാൻ മേലേടൻ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
റോൾദാൻ മേലേടൻ: 0430 141 143
വർഗ്ഗീസ് ജോൺ: 0415 359 596
ജോർജ്ജ് ആന്റണി: 0411 829 101
വിലാസം: ബ്രിംബാങ്ക് പാർക്ക്, കീലോർ പാർക്ക് ഡ്രൈവ്
കീലോർ ഈസ്റ്റ്.
Next Story