- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ലോകത്തു ട്രോളുകൾ കാണുമ്പോൾ നിങ്ങൾക്കും ആഗ്രഹം തോന്നാറില്ലേ ഒരു 'ചളി'യടിക്കാൻ; ആശയങ്ങൾ ചിത്രമാക്കി പോസ്റ്റ് ചെയ്യാൻ 'ഇന്നാ പിടിച്ചോ ചളിമിഷ്യൻ'
കൊച്ചി: എന്തിനും ഏതിനും ട്രോളുകളുമായി രംഗത്തുവരാറുണ്ട് സൈബർ ലോകം. ഇവയൊക്കെ കാണുമ്പോൾ നമുക്കും തോന്നാറില്ലേ സ്വന്തമായി ഒരു ട്രോൾ പോസ്റ്റ് ഇറക്കണമെന്ന്. ആശയം കൈയിലുണ്ടെങ്കിലും ഫോട്ടോഷോപ്പോ അതു പോലുള്ള മറ്റെന്തെങ്കിലും ടൂളുകളോ ഇല്ലാത്തതുകൊണ്ടു മാത്രം ട്രോളുകൾ പോസ്റ്റാൻ വിഷമിക്കുകയാണോ നിങ്ങൾ. എങ്കിൽ ഈ 'ചളിമിഷ്യൻ' നിങ്ങളെ സഹായിക്കും. ആക്ഷേപ ഹാസ്യത്തിനും ഹാസ്യ സാഹിത്യത്തിനും പുതിയ രൂപവും ഭാവവും പകർന്ന് നൽകാൻ ഇനി ചളി മിഷ്യൻ ഏവർക്കും സഹായകമാകും. ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്ന ആക്ഷേപ ഹാസ്യങ്ങൾ ഏതൊരാൾക്കും എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയാൻ സംവിധാനമൊരുക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ചളി മിഷ്യൻ എന്ന വെബ്‌സൈറ്റ്. ഫാബ്രിക്ക് എന്ന ജാവാസ്‌ക്രിപ്പ്റ്റിന്റെ സഹായത്തോടെ ചളു യൂണിയനും ട്രോൾ മലയാളവും മലയാളീ ഗ്രഫിയും തുടങ്ങിയ ട്രോൾ സൈറ്റുകളുകളുടെ പിന്നിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരാണ് പുതിയ വെബ്‌സൈറ്റിന്റെയും പിന്നിൽ. ഐസിയുവിലൂടെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിലൂടെയും മഗ്രയിലൂടെയും ട്രോളി
കൊച്ചി: എന്തിനും ഏതിനും ട്രോളുകളുമായി രംഗത്തുവരാറുണ്ട് സൈബർ ലോകം. ഇവയൊക്കെ കാണുമ്പോൾ നമുക്കും തോന്നാറില്ലേ സ്വന്തമായി ഒരു ട്രോൾ പോസ്റ്റ് ഇറക്കണമെന്ന്.
ആശയം കൈയിലുണ്ടെങ്കിലും ഫോട്ടോഷോപ്പോ അതു പോലുള്ള മറ്റെന്തെങ്കിലും ടൂളുകളോ ഇല്ലാത്തതുകൊണ്ടു മാത്രം ട്രോളുകൾ പോസ്റ്റാൻ വിഷമിക്കുകയാണോ നിങ്ങൾ. എങ്കിൽ ഈ 'ചളിമിഷ്യൻ' നിങ്ങളെ സഹായിക്കും.
ആക്ഷേപ ഹാസ്യത്തിനും ഹാസ്യ സാഹിത്യത്തിനും പുതിയ രൂപവും ഭാവവും പകർന്ന് നൽകാൻ ഇനി ചളി മിഷ്യൻ ഏവർക്കും സഹായകമാകും. ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പ്രചരിക്കുന്ന ആക്ഷേപ ഹാസ്യങ്ങൾ ഏതൊരാൾക്കും എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയാൻ സംവിധാനമൊരുക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ചളി മിഷ്യൻ എന്ന വെബ്‌സൈറ്റ്.
ഫാബ്രിക്ക് എന്ന ജാവാസ്‌ക്രിപ്പ്റ്റിന്റെ സഹായത്തോടെ ചളു യൂണിയനും ട്രോൾ മലയാളവും മലയാളീ ഗ്രഫിയും തുടങ്ങിയ ട്രോൾ സൈറ്റുകളുകളുടെ പിന്നിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരാണ് പുതിയ വെബ്‌സൈറ്റിന്റെയും പിന്നിൽ. ഐസിയുവിലൂടെയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിലൂടെയും മഗ്രയിലൂടെയും ട്രോളിനെ ജനകീയമാക്കിയവരിൽ ഉൾപ്പെട്ട ലബീബ് എം, ഹിരൺ വേണുഗോപാലൻ, ഹൃഷികേശ് കെ ബി, ഓറിയോൺ ചമ്പാടിയിൽ, മുനീഫ് ഹമീദ് എന്നിവരാണ് ചളിമിഷ്യൻ എന്ന വെബ്‌സൈറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
ചളിമിഷ്യനെക്കുറിച്ച് വെബ്‌സൈറ്റ് നൽകുന്ന ആമുഖം ഇങ്ങനെയാണ്: 'നിങ്ങളുടെ ചളികൾ മനസ്സിൽ നിന്നും കംപ്യൂട്ടറിലേക്ക് പകർത്താൻ സാധിക്കാതെ വരുന്നുണ്ടോ? നിങ്ങൾക്ക് ചളു ഉണ്ടാക്കാൻ സഹായിക്കുന്ന ആ ഡിസൈനർ വൻ ജാഡയും ഷോയും കാണിക്കുന്നുണ്ടോ? ഫോട്ടോഷോപ്പിലെ 'ണ്ട' 'നിങ്ങളെ അലട്ടുന്നുവോ? ഇതാ ഒരു പരിഹാരം.'
വെബ്‌സൈറ്റിൽ ഒറിഗോൺ വരച്ച കാർട്ടൂണുകളാണ് നിലവിൽ നൽകിയിരിക്കുന്നത്. തയ്യൽമെഷീൻ ആണ് വെബ്‌സൈറ്റിന്റെ ലോഗോ. അഞ്ച് യൂണികോഡ് ഫോണ്ടുകൾ നൽകിയിട്ടുണ്ട്. ടോംസിനാണ് വെബ്‌സൈറ്റ് സമർപ്പിച്ചിരിക്കുന്നത്.