ആമച്ചാരും മുയലമ്മാനും

പന്തയമൊന്നു പയറ്റുന്നു
പന്തയമെന്തെന്നറിയണ്ടേ?

കുതിച്ച് പാഞ്ഞ്
കുളത്തിനക്കരെ നിൽക്കും
കുഞ്ഞിപ്പൂവ് പറിക്കേണം

കുതിച്ചുപാഞ്ഞ മുയലച്ചൻ
കുളത്തിൽ വീണു പിടയ്ക്കുമ്പോൾ
ഇഴഞ്ഞുവന്നോരാമച്ചാർ ഉരുട്ടിയിട്ടമരത്തടിയിൽ

പിടിച്ചുകയറീ മുയലച്ചൻ
ഇളിഭ്യനായ മുയലച്ചൻ
ഇലയ്ക്കു പിന്നിലൊളിച്ചയ്യോ!

കടപ്പാട്: ബാലമംഗളം