തൊണ്ണൂറുകളിൽ നൃത്തവേദികളെ ഹരംകൊള്ളിച്ച ഊർമിളയുടെ ഡാൻസ് നമ്പർഛമ്മ ഛമ്മവീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സൗരഭ് ശ്രീവാസ്തവ ഒരുക്കുന്ന കോമഡി ചിത്രം ഫ്രോഡ് സെയ്യാനിൽ സ്വീഡിഷ് നടി എല്ലി ആവ്‌റാമാണ് ഗാനരംഗത്ത് അഭിനയിക്കുന്നത്. എന്നാൽ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയത് മുതൽ വിമർശനങ്ങളും ഉയരുകയാണ്.

ഗാനം റീമേക്ക് ചെയ്ത് നശിപ്പിച്ചെന്ന് സോഷ്യൽമീഡിയയിൽ വിമർശകർ ഉന്നയിക്കുന്ന ആരോപണം. ഗാനം മേനി പ്രദർശിപ്പിക്കാനും അശ്ലീലം കുത്തി നിറയ്ക്കാനുമാണ് ഉപയോഗിച്ചതെന്ന് ആളുകൾ കുറ്റപ്പെടുത്തുന്നു.

17 മില്ല്യൺ കാഴ്‌ച്ചക്കാരുമായി ഹിറ്റ് ചാർട്ടിൽ ഇടം നേടിയെങ്കിലും വലിയ വിമർശനങ്ങളാണ് ഈ ഗാനം നേരിടുന്നത്.നേഹ കക്കാർ ആണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിക്കുന്നത്. തനിഷ്‌ക് ഭാഗ്ജിയുടെ സംഗീതം്.. ജനുവരി 18ന് ചിത്രം തീയേറ്ററുകളിലെത്തും.

20 വർഷം മുൻപ് റിലീസ് ചെയ്ത ചൈനഗേറ്റിലാണ് ഛമ്മ ഛമ്മ ഉണ്ടായിരുന്നത്. ഇന്നും സിനിമപ്രേമികൾ നെഞ്ചോട് ചേർത്തുവയ്ക്കുന്ന ഈ ഗാനത്തിൽ ഊർമ്മിളയുടെ നൃത്തം മറക്കാനാവാത്തതാണ്. അൽക യഞ്ജിക്, ശങ്കർ മഹാദേവൻ എന്നിവർ ചേർന്നാണ് പഴയ ഛമ്മ ഛമ്മ ആലപിച്ചിരിക്കുന്നത്.