ദോഹ: കായിക രംഗത്ത് ഇന്ത്യ - ഖത്തർ ബന്ധം ഊഷ്മളമാക്കുക, ഖത്തർ 2022 നു ഇന്ത്യൻ' ജനതയുടെ ഐക്യധാർഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ്‌സ്പോർട്സ്, ഖത്തർ ഫുട്ബാൾ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടന്നു വരുന്ന,

സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ട്രോഫിക്കായുള്ള ഖിയ ചാമ്പ്യൻസ് ലീഗിന്റെഔപചാരിക ഉദ്ഘാടനം ഇന്ന് ദോഹ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയിൽ നിന്നുംഖത്തറിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ അണ്ടർ 17 ലോക കപ്പിൽഇന്ത്യക്കായി പന്ത് തട്ടിയ രാഹുൽ മുഖ്യാതിഥിയായിരിക്കും. ടൂർണമെന്റിന്റെഉദ്ഘാടനം സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഓ ഷറഫ് പി ഹമീദ് നിർവഹിക്കും.

പ്രമുഖ ദേശീയ താരങ്ങൾ അണിനിരക്കുന്ന നേപ്പാൾ നാഷണൽ ടീമും രാഹുലിന്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യൻ ടീമും തമ്മിലുള്ള പ്രദർശന മത്സരം ചടങ്ങിന്മാറ്റുകൂട്ടും. നേപ്പാൾ ദേശീയ താരങ്ങളായ സുജാൽ ശ്രേസ്ഥ, കിഷോർ ഗിരി, നീരജ്ബസന്ത് എന്നിവർ നേപ്പാൾ ടീമിനായി ബൂട്ടണിയാൻ ദോഹയിൽ എത്തിക്കഴിഞ്ഞു. നേപ്പാളിപിന്നണി ഗായകൻ കമാൽ കാത്രി, ഇന്ത്യൻ സിനിമാ പിന്നണി ഗായകൻ ഹാരിബ് ഹുസ്സൈൻഎന്നിവരുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിക്കുന്നു.

വൈകിട്ട് 5 :30നു നടക്കുന്ന ആദ്യ മത്സരത്തിൽ നിരവധി കർണാടക സ്റ്റേറ്റ്താരങ്ങൾ അണിനിരക്കുന്ന സൗത്ത് ഇന്ത്യൻ സോക്കർ സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റിതാരങ്ങളുമായി വരുന്ന എഫ് എസ് സി നസീം അൽ റബീഹിനെ നേരിടുന്നു. തുടർന്നുനടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്കും ഇന്ത്യ നേപ്പാൾ പ്രദർശന മത്സരത്തിനും ശേഷം 22ഓളം അതിഥി താരങ്ങൾ ഇരു ഭാഗത്തുമായി അണിനിരക്കുന്ന എംബിഎം- യാസ് ഖത്തർ മത്സരംഅരങ്ങേറും. വിവിധ ഇന്ത്യൻ ക്ലബ്ബ്കൾക്കായി ബൂട്ടണിഞ്ഞ 100 ഓളം കളിക്കാർ ഖിയചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ ഖത്തറിൽ എത്തുന്നു.