ഡബ്ലിൻ: വെള്ളിയാഴ്ച കേരള ഹൗസ് കാർണിവലിനോടനുബന്ധിച്ചു നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് സമ്മാനദാനം നിർവഹിക്കാൻ ഐറിഷ് ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരം സിമി സിങ് എത്തിച്ചേരും. ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ മികവു തെളിയിച്ച സിമി 6 വർഷമായി അയർലണ്ടിലെ മുൻനിര ടീമുകൾക്കായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത് .

പ്രൊഫഷണൽ ക്രിക്കറ്ററായി അയർലണ്ടിൽ എത്തിയ സിമി സിംഗിന്റെ സാന്നിധ്യം തീർച്ചയായും ചാമ്പ്യൻസ് ട്രോഫിക്ക് ഉണർവേകും.രാവിലെ കൃത്യം 8 ന് തന്നെ താലയും ലുക്കനും തമ്മിലുള്ള ആദ്യ മത്സരം ആരംഭിക്കും. തുടർന്ന് സ്വോർട്‌സ് ഡബ്ലിൻ ചാർജേർസിനെയും, മലയാളം ക്രംലിനിനെയും ലിമെറിക്ക് ബ്ലാൻചാർട്‌സ്ടൗണിനെയും നേരിടും. പ്രാഥമിക റൗണ്ടിലെ വിജയികൾ തമ്മിൽ സെമിയും സെമി വിജയികൾ തമ്മിൽ വാശിയേറിയ ചാമ്പ്യൻസ് ട്രോഫി ഫൈനലും നടക്കും.ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏവരെയും വിനോദങ്ങളുടെ ,ആഘോഷങ്ങളുടെ കേരള ഹൗസ് കാർണിവലിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.