കൊച്ചി: സംവിധായകൻ കണ്ണൻ താമരക്കുളം ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഉണ്ണി സിനിമയൽ എത്തുന്നത്. മല്ലുസിങായും സന്ന്യാസിയായും പെണ്ണായും സിനിമയിൽ ഉണ്ണി എത്തുന്നു. ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽമീഡിയ നൽകിയിരിക്കുന്നത്.

മിറാക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഉള്ളാട്ടിൽ വിഷ്വൽ മീഡിയയാണ് പ്രദർശനത്തിനെത്തിക്കുന്നത്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഷാൻ റഹ്മാനാണ്.

ആക്ഷനും സസ്പെൻസും മിസ്റ്ററിയും നിറഞ്ഞ ഒരു ത്രില്ലർ ആയാണ് ഈ ചിത്രമെന്നാണ് സൂചന. അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശിവദയും ശ്രുതി രാമചന്ദ്രനുമാണ് നായികമാർ.