- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേക്കപ്പിടുന്ന കാര്യം പറഞ്ഞത് റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് മനസിലാക്കാൻ; പ്രസ്താവന വളച്ചൊടിച്ചത്; പ്രചരണത്തിന് പോയപ്പോൾ സ്ത്രീകൾ കെട്ടിപ്പിടിച്ച് ഉമ്മ നൽകി: വിവാദങ്ങളിൽ വിശദീകരണവുമായി സീരിയൽ താരം മേഘ്‌ന
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന്റെ പ്രചരത്തിനായി എത്തിയ വേളയിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ വിമർശന ശരങ്ങൾ ഏറ്റുവാങ്ങുകയാണ് പ്രമുഖ സീരിയൽ താരം മേഘ്‌ന. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ ചന്ദനമഴയിലെ അമൃത എന്ന വേഷം ചെയ്ത താരം ഒ രാജഗോപാലിന് വോട്ടഭ്യർത്ഥിച്ച വേളയിൽ ചെന്നൈ, മുംബൈ തുടങ്ങിയ രാജ്യ
തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന്റെ പ്രചരത്തിനായി എത്തിയ വേളയിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ വിമർശന ശരങ്ങൾ ഏറ്റുവാങ്ങുകയാണ് പ്രമുഖ സീരിയൽ താരം മേഘ്‌ന. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ ചന്ദനമഴയിലെ അമൃത എന്ന വേഷം ചെയ്ത താരം ഒ രാജഗോപാലിന് വോട്ടഭ്യർത്ഥിച്ച വേളയിൽ ചെന്നൈ, മുംബൈ തുടങ്ങിയ രാജ്യങ്ങളിൽ കാറിൽ ഇരുന്ന് മെയ്‌ക്കപ്പിടാമെന്നും അരുവിക്കരയിൽ അതിന് സാധിക്കില്ലെന്നും പറഞ്ഞതാണ് പരിഹാസ്യത്തിന് ഇടയാക്കിയത്. ഇതോടെ സോഷ്യൽ മീഡിയ മുഴുവനായി നടിയുടെ പൊതുവിജ്ഞാനത്തെ പരിഹസിച്ച് രംഗത്തെത്തി. ചെറിയ നാവുപിഴയാണ് തന്റെ ഭാഗത്തു നിന്നും ഉണ്ടായതെങ്കിലും അതിനെ പെരുപ്പിച്ച വസ്തുതകൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഇവരുടെ പക്ഷം. ഇതിൽ കൂടുതൽ വിശദീകരണവുമായി മേഘ്‌ന ഇന്ന് രംഗത്തെത്തി.
റോഡിന്റെ കാര്യം പറഞ്ഞപ്പോൾ കാറിലിരുന്ന് മേക്കപ്പിടുന്ന കാര്യമെന്ന് മനസിലാക്കിയതാണ് തന്റെ പ്രസ്താവന വിവാദമാകാൻ കാരണമായതെന്ന് ചന്ദനമഴ നായിക പറഞ്ഞു. ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ കാറിലിരുന്ന് മെയ്ക്കപ്പിടാം, ഇവിടെ പറ്റില്ല. അതിനു കാരണം ഇവിടുത്തെ റോഡിന്റെ അവസ്ഥയാണ് എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ കാറിലിരുന്ന് മെയ്ക്കപ്പിടാൻ പറ്റില്ല, എന്നുള്ളത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്.
തന്റെ അരുവിക്കര പ്രസംഗത്തേക്കുറിച്ച് സോഷ്യൽ മാദ്ധ്യമങ്ങളിൽ വരുന്ന കമന്റുകളെയും ട്രോളുകളെയും പോസിറ്റീവായി കാണാനാണ് ഇഷ്ടമെന്ന് മേഘ്‌ന പറഞ്ഞു. അരുവിക്കരക്കാർ സ്‌നേഹത്തോടെയാണ് തന്നെ സ്വീകരിച്ചത്. ഇന്ത്യക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാക്കണമെന്നാണ് തന്റെ ആഗ്രഹം. അക്കാര്യമാണ് അവിടെ വച്ച് പറഞ്ഞതെന്നും അവർസൂചിപ്പിച്ചു.
പ്രചാരണത്തിന് ഞാൻ അത്ര സജീവമായിരുന്നില്ലെന്ന് മേഘ്‌ന പറഞ്ഞു. അരുവക്കരയിൽ എത്തിയ ദിവസങ്ങളിൽ വളരെ സ്‌നേഹത്തോടെയാണ് ജനങ്ങൾ പെരുമാറിയത്. പ്രത്യേകിച്ചും സ്ത്രീകൾ. ആദ്യമായി കാണുകയാണെന്ന പരിചയക്കുറവ് ഇല്ലാതെയാണ് സ്ത്രീകൾ തന്നോട് പെരുമാറിയത്. അടുത്ത് വന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ തരികയുമൊക്കെ ചെയ്തു. പലർക്കും എന്റെ പേര് മേഘ്‌ന എന്നാണെന്ന് പോലും അറിയില്ലാരുന്നു. അമൃത എന്നാണ് പലരും വിളിച്ചത്. അമൃതയെ പ്രേക്ഷകർ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അരുവിക്കരയിൽ ചെന്നപ്പോൾ മനസ്സിലായെന്ന് മേഘ്‌ന പറഞ്ഞു.
താൻ അരുവിക്കരയിൽ ചെന്ന സമയത്ത് തന്റെ കഥാപാത്രം ആശുപത്രിയിൽ കോമയിൽ കിടക്കുന്ന ഭാഗമാണ് അഭിനയിച്ചുകൊണ്ടിരുന്നതെന്നും പ്രസംഗം കഴിഞ്ഞതും ഒരു അമ്മൂമ്മ ഓടി വന്ന് കെട്ടിപിടിച്ചിട്ട് പറഞ്ഞു. ഇപ്പോഴാ മോളെ സമാധാനമായത്. അമൃത മോൾക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞുവെന്നും മേഘന പറഞ്ഞു.
താരങ്ങലെ രംഗത്തിറക്കി മുന്നണികൾ പ്രചരണം കൊഴുപ്പിക്കുമ്പോൾ ബിജെപി പ്രധാനമായും സീരിയൽ താരങ്ങളെയായിരുന്നും രംഗത്തിറക്കിയത്. ഏഷ്യാനെറ്റിലെ സീരിയലുകളായ പരസ്പരത്തിലെയും ചന്ദന മഴയിലേയും നായികമാരും കൊല്ലം തുളസിയുമാണ് പ്രധാനമായും ബിജെപിക്ക് വേണ്ടി എത്തിയിരുക്കുന്നത്.