ചെന്നൈ: ചാന്ദ്‌നിയെ ചുംബിക്കുന്ന സീനിൽ സിരീഷിനു ടെൻഷൻ. ചാന്ദിനി കൂളായി ചുംബനം ഏറ്റുവാങ്ങാൻ തയാറാണെങ്കിലും സിരീഷിന് കാര്യങ്ങൾ എത്ര എളുപ്പമായിരുന്നില്ല. പലകുറി ചുംബിച്ചിട്ടും ടേക് ഒകെ ആയില്ല. ഒന്നും രണ്ടുമല്ല 19ാമത്തെ ടേക്കിലാണ് മര്യാദയ്ക്ക് നായികയ്ക്ക് ഒരു ചുംബനം കൊടുക്കാൻ നായകനായത്. അപ്പോഴത്തേയ്ക്കും ചാന്ദ്‌നിയുടെ ചുണ്ടുകൾ ചുമന്നു തുടുത്തിരുന്നു.

ബർമ, ജാക്സൺ ദുരൈ എന്നീ ചിത്രങ്ങളെ തുടർന്ന് ധരണീധരൻ സംവിധാനം ചെയ്യുന്ന 'രാജാ രങ്കുസ്‌കി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്. ക്രൈംത്രില്ലർ കഥ പറയുന്ന ചിത്രത്തിലെ ലിപ് ലോക് ചുംബനരംഗം ചിത്രീകരിക്കവേയാണ് നായകൻ സിരീഷിനു ടെൻഷനായത്.

ലിപ് ലോക് ചുംബനത്തെക്കുറിച്ച് ചാന്ദ്‌നിയോടാണ് സംവിധായകൻ ആദ്യം പറഞ്ഞത്. ഒരുതവണ പതുക്കെ നായകൻ സിരീഷ് ചുംബിക്കുമെന്ന് സംവിധായകൻ പറഞ്ഞു ചാന്ദ്‌നിയുടെ സമ്മതം ആരാഞ്ഞു. സാറ് വിഷമിക്കേണ്ട ഒന്നോ, രണ്ടോ തവണ ചുംബിച്ചെന്നു വിചാരിച്ച് ആകാശം ഇടിഞ്ഞൊന്നും വീഴില്ലല്ലോ എന്നായിരുന്നു ചാന്ദ്‌നിയുടെ മറുപടി.

ഷൂട്ടിങ് സ്പോട്ടിൽ നായകനായ സിരീഷിനോട് സംവിധായകൻ കാര്യങ്ങൾ വിശദീകരിച്ചു. ചുംബിക്കുമ്പോൾ മുഖത്ത് യാതൊരുവിധ ടെൻഷനും പാടില്ല. സംഗതി ഒറ്റ ടേക്കിൽ എടുക്കുകയും വേണം. സംവിധായകൻ പറഞ്ഞു.

ക്യാമറ ചലിച്ചു തുടങ്ങി. നായകൻ ചാന്ദ്നിക്ക് ചുംബനവുംകൊടുത്തു. പക്ഷേ ആർക്കോ വേണ്ടി ഓക്കാനിക്കുന്നതു പോലെയായിരുന്നു നായകന്റെ അഭിനയം. ചുംബനം എന്താണെന്ന് അറിയാത്തപോലെ. സംവിധായകന് തൃപ്തിയാകാതിരുന്നതോടെ വീണ്ടും ചുംബനം. പക്ഷേ ഇക്കുറിയും ശരിയായില്ല. അവസാനം 19ാമത്തെ ടേക്കിലാണ് ലിപ് ലോക് ചുംബനസീൻ ഒകെ ആയത്.

അപ്പോഴേക്കും ചാന്ദ്നിയുടെ ചുണ്ടുകൾ വല്ലാതെ ചുവന്നുതുടുത്തിരുന്നു. അവർ വല്ലാതെ വികാരവിവശയായി. ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എങ്ങനെയെങ്കിലും കാട്ടിക്കൂട്ടാൻ ഞാൻ തയാറല്ലായിരുന്നുവെന്ന് സംവിധായകൻ ധരണീധരൻ പറഞ്ഞു. 19-ാംതവണയാണു കാര്യങ്ങൾ നടന്നുകിട്ടി. ചാന്ദ്നി വല്ലാതെ അപ്സെറ്റായിപ്പോയിരുന്നു. പക്ഷേ ആ രംഗത്തിന്റെ അനിവാര്യതയെക്കുറിച്ച് സ്വയം മനസ്സിലാക്കിയ ചാന്ദ്നിയെ സംവിധായകൻ അഭിനന്ദനങ്ങൾ കൊണ്ടു മൂടി.