- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലകൊമ്പനായ അഡ്വ. രാമൻ പിള്ളയ്ക്ക് നിസാം കേസിൽ പിഴയ്ക്കുമോ? അഡ്വ. ഉദയഭാനുവിന്റെ കർക്കശ നിലപാടിന് മുമ്പിൽ അടിയറവ് പറഞ്ഞ് പ്രതിഭാഗം; നിസാമിന് വേണ്ടി കൊണ്ടുവന്ന സാക്ഷികളും പ്രോസിക്യൂഷന് അനുകൂലം
തൃശൂർ: കാശുണ്ടെങ്കിൽ നീതിയെ വിലകൊടുത്തു വാങ്ങാം എന്ന പൊതുധാരണ നിസാം കേസിൽ തിരുത്തപ്പെടുമോ? കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇക്കാര്യത്തിന്റെ വസ്തുത അറിയാൻ. ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രമുഖ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാൻ കൊലകൊമ്പനായ അഭിഭാഷകർ രംഗത്ത

തൃശൂർ: കാശുണ്ടെങ്കിൽ നീതിയെ വിലകൊടുത്തു വാങ്ങാം എന്ന പൊതുധാരണ നിസാം കേസിൽ തിരുത്തപ്പെടുമോ? കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇക്കാര്യത്തിന്റെ വസ്തുത അറിയാൻ. ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രമുഖ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിക്കാൻ കൊലകൊമ്പനായ അഭിഭാഷകർ രംഗത്തുണ്ടെങ്കിലും പ്രതിഭാഗം തന്ത്രങ്ങളെല്ലാം അഡ്വ. ഉദയഭാനുവിന്റെ മുമ്പിൽ പിഴയ്ക്കുകയാണ്. പ്രതിഭാഗത്തിന് വേണ്ടി സാക്ഷിപറയാൻ രംഗത്തെത്തിയവർ പോലും പ്രോസിക്യൂഷന് അനുകൂലമായി മാറുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
കേസിലെ വിചാരണാ വേളയിൽ പ്രതിഭാഗം ഹാജരാക്കിയ രണ്ട് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമൊഴി നൽകിയത് നിസാമിന്റെ ക്രൂരതയ്‌ക്കേറ്റ കനത്ത തിരിച്ചടി കൂടിയായി. ഇത് പ്രതിഭാഗം വാദങ്ങളുടെ മുനയൊടിക്കുന്നതായി. പ്രമുഖ വ്യവസായി നിഷാം ഓടിച്ച ഹമ്മറിന്റെ ടയറുകൾ പൊട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ടാണ് അപകടമുണ്ടായെന്ന വിധത്തിലായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ പൊട്ടിയ ടയറുമായി കാർ ഓടിക്കാൻ കഴിയില്ലെന്ന് ടയർ സാങ്കേതിക വിദഗ്ധൻ എം വി കിരൺ സാക്ഷിവിസ്താരത്തിനിടെ മൊഴിനൽകി. ഇതോടെ അപകടമുണ്ടായി എന്ന വാദം അപ്രസക്തമായി. ഹമ്മർ ടയർ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ളതാണെങ്കിലും പഞ്ചറായാൽ ഓടാൻ കഴിയില്ലെന്നും വിശദീകരിച്ചു. ഹമ്മർ കാറിന്റെ ടയറുകൾ പൊട്ടുകയോ പഞ്ചറാകുകയോ ചെയ്താൽ 20 കിലോമീറ്റർ സ്പീഡിൽ 30 കിലോമീറ്റർ വരെ ഓടാൻ കഴിയുമെന്ന് പ്രതിഭാഗവും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ കാർ വീണ്ടും കോടതിയിൽ കൊണ്ടുവന്നു പരിശോധന നടത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത് കോടതി തള്ളി. പകരം കാർ ഇപ്പോൾ കിടക്കുന്ന പേരാമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് വിദഗ്ധസംഘം ചെന്നാണു പരിശോധന നടത്തിയത്.
പ്രതി നിഷാം, ഇരുഭാഗത്തേയും അഭിഭാഷകർ, എം വി കിരൺ, അന്വേഷണഉദ്യോഗസ്ഥനായ സിഐ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അതേസമയം നിഷാമിനു നേരെ ആക്രമണമുണ്ടായെന്നു വരുത്താനുള്ള പ്രതിഭാഗത്തിന്റെ ശ്രമത്തിനും തിരിച്ചടിയുണ്ടായി. മാരകമായ ഇരുമ്പുകമ്പിയോ മരക്കമ്പോ ഉപയോഗിച്ച് ആക്രമിച്ചതിനാലല്ലേ നിഷാമിന്റെ ദേഹത്ത് ക്ഷതങ്ങൾ ഉണ്ടായതെന്ന് പ്രതിഭാഗം ചോദിച്ചപ്പോൾ അത്തരം മുറിവുകൾ നിഷാമിന്റെ ദേഹത്തില്ലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടർ അജിത്ത് പറഞ്ഞു.
വാഹനമോടിക്കുമ്പോൾ മൈൽക്കുറ്റി പോലുള്ള സ്ഥലങ്ങളിൽ പെട്ടെന്ന് തട്ടിയാൽ ഉണ്ടാകുന്ന പരുക്കുകൾ മാത്രമേ നിഷാമിന്റെ ദേഹത്തുണ്ടായിരുന്നുള്ളൂയെന്നാണ് ഡോക്ടറുടെ മൊഴി. ടയർ സാങ്കേതിക വിദഗ്ധൻ എം. വി. കിരണിന്റെ ക്രോസ്‌വിസ്താരം ഇന്ന് നടക്കും. പോസിക്യൂഷന് വേണ്ടി അഡ്വ. സി.പി. ഉദയഭാനുവും പ്രതിഭാഗത്ത് ബി. രാമൻ പിള്ളയും ഹാജരായി. രണ്ട് പ്രമുഖ അഭിഭാഷകരാണ് പരസ്പ്പരം കോടതിയിൽ കൊമ്പുകോർക്കുന്നത്.
തന്റെ വാഹനം ചന്ദ്രബോസിനെ ഇടിച്ചതാെണന്ന് കോടതിയിൽ സമ്മതിച്ചുവെങ്കിലും ഇത് മനഃപൂർവമല്ലെന്നാണ് നിസാം കോടതിയിൽ വാദിച്ചിരുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഹമ്മർ വാഹനം തന്റേത് തന്നെയാണ്. എന്നാൽ താൻ ചന്ദ്രബോസിനെ ആക്രമിക്കുകയോ മർദിക്കുകയോ വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയോ ചെയ്തിട്ടില്ല. ചന്ദ്രബോസിനെ ആക്രമിച്ചുവെന്ന സാക്ഷിമൊഴികൾ കള്ളമാണ്. ചന്ദ്രബോസും അനൂപും ചേർന്ന് തന്നെ ആക്രമിക്കുകയാണുണ്ടായതെന്നും നിസാം പറഞ്ഞു.
തന്റെ ഭാര്യ സംഭവസ്ഥലത്ത് വന്നതും ചന്ദ്രബോസിനെ കാറിൽ കയറ്റിക്കൊണ്ട് പോയി എന്നതും ശരിയാണ്. എന്നാൽ അത് വലിച്ചിഴച്ചായിരുന്നില്ല. അവിടെ തർക്കമോ കയ്യേറ്റമോ ഉണ്ടായിട്ടില്ല. മർദിക്കാൻ ഉപയോഗിച്ചതാണെന്ന് പറഞ്ഞ് കോടതിയിൽ കാണിച്ച ബാറ്റൺ താൻ ഉപയോഗിച്ചിട്ടില്ല. സെക്യൂരിറ്റി കാബിൻ അടിച്ചു തകർകയോ സാധനങ്ങൾ വാരിവലിച്ചിടുകയോ ചെയ്തിട്ടില്ല. ഇത്തരം സാക്ഷിമൊഴികൾ കള്ളമാണ് എന്നുമാണ് നിസാമിന്റെ വാദങ്ങൾ. എന്നാൽ ഈ വാദങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള സാക്ഷിമൊഴികൾ ഇല്ലെന്നതാണ് വ്യവസായിക്ക് തിരിച്ചടിയാകുന്നത്.

