- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രബോസിനെ കൊന്ന നിസാമിനെതിരായ വിധി ഈ മാസം തന്നെ; കേസിൽ അന്തിമവാദം ഇന്ന് മുതൽ; സുപ്രീംകോടതി അഭിഭാഷകരെ എത്തിച്ച് അട്ടിമറിക്ക് നീക്കം
തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ അന്തിമവാദം ഇന്നു തുടങ്ങും. സാക്ഷിവിസ്താരങ്ങൾ 31നു പൂർത്തിയായിരുന്നു. ചന്ദ്രബോസ് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും വാഹനത്തിനു മുന്നിലേക്കു ചാടുകയായിരുന്നുവെന്നും താൻ വിഷാദരോഗത്തിനു ചികിൽസതേടുന്ന ആളാണെന്നും നിാാം കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതോടൊപ്പം ചികിൽസാപിഴവാണു ചന്ദ്രബോസിന്റെ മരണത്തിനു കാരണ

തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ അന്തിമവാദം ഇന്നു തുടങ്ങും. സാക്ഷിവിസ്താരങ്ങൾ 31നു പൂർത്തിയായിരുന്നു. ചന്ദ്രബോസ് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും വാഹനത്തിനു മുന്നിലേക്കു ചാടുകയായിരുന്നുവെന്നും താൻ വിഷാദരോഗത്തിനു ചികിൽസതേടുന്ന ആളാണെന്നും നിാാം കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതോടൊപ്പം ചികിൽസാപിഴവാണു ചന്ദ്രബോസിന്റെ മരണത്തിനു കാരണമായതെന്നാണു പ്രതിഭാഗം വിസ്താരത്തിൽ പറഞ്ഞത്. ഇതിനായി മനഃശാസ്ത്ര വിദഗ്ധൻ, ടയർ സാങ്കേതിക വിദഗ്ധൻ, ഫൊറൻസിക് വിദഗ്ധൻ എന്നിവരടക്കമുള്ളവരെ പ്രത്യേകം സാക്ഷികളാക്കി വിസ്തരിക്കുകയും ചെയ്തു. 15നകം വിധിയുണ്ടാകുമെന്നാണു പ്രതീക്ഷ.
അതിനിടെ കേസിൽ അന്തിമവാദത്തിന് സുപ്രീംകോടതി അഭിഭാഷകരെ രംഗത്തിറക്കാൻ പ്രതിഭാഗം നീക്കമുണ്ട്. ഈ മാസം 31നകം വിധിയുണ്ടാകണമെന്ന് സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാൽ കേസ് ഇനിയും വലിച്ചു നീട്ടാനാവില്ല. ക്രിമിനൽ അഭിഭാഷകനായ അഡ്വക്കേറ്റ് രാമൻപിള്ളയുടെ വാദങ്ങൾ ഏറ്റില്ലെന്നാണ് നിസാമിന്റെ ബന്ധുക്കളുടെ പക്ഷം. കേസിലെ ഒന്നാം സാക്ഷി അനൂപിന്റെ ആദ്യദിവസത്തിലെ തന്നെ മൊഴിമാറ്റം നിസാമിന് അനുകൂലമായിരുന്നു. എന്നാൽ പിന്നീട് പ്രോസിക്യൂഷൻ മേൽക്കൈ നേടി. കേസിന്റെ ഗതിതിരിച്ചുവിടാനുള്ള തന്ത്രത്തിനായി ഒരുക്കിയ സാക്ഷികളുടെ മൊഴി പ്രതികൂലമാവുകയും ചെയ്ത സാഹചര്യത്തിൽ പ്രതി മുഹമ്മദ് നിസാമിന്റെ ബന്ധുക്കൾ തന്നെയാണ് സുപ്രീംകോടതി അഭിഭാഷകരെ രംഗത്തിറക്കാൻ നീക്കം സജീവമാക്കിയത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും അഡ്വ.സി.പി. ഉദയഭാനു മാത്രമാണ് വിസ്താരം നടത്തുന്നത്. പ്രതിഭാഗത്ത് നിന്നും വിസ്തരിച്ച നാല് സാക്ഷികളുടെയും മൊഴികളും വിപരീതഫലമാണ് ഉണ്ടാക്കിയത്. ടയർ വിദഗ്ധനെന്ന് കാണിച്ച് കൊണ്ടുവന്ന ടയർ ഡീലർ, തനിക്ക് ഇതുസംബന്ധിച്ച് പരിജ്ഞാനമില്‌ളെന്നും, ടയറിന്റെ ഘനം പരിശോധിച്ചിട്ടില്ലന്നുമാണ് മൊഴി നൽകിയത്. ഉന്മാദരോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് സർട്ടിഫിക്കറ്റുൾപ്പെടെ കോടതിയിൽ ഹാജരാക്കിയെങ്കിലും, ചികിത്സിച്ചുവെന്ന് പറഞ്ഞ് വിസ്തരിച്ച ഡോക്ടർ താൻ 20 മിനിറ്റ് കൂടിക്കാഴ്ച നടത്തുകയും പരിശോധിക്കുകയും മാത്രമാണ് ചെയ്തതെന്നാണ് മൊഴിയും നൽകിയത്. ചികിത്സയിലെ പിഴവാണ് മരണകാരണമെന്ന് സ്ഥാപിക്കാനായി ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന ഫോറൻസിക് വിദഗ്ധൻ ഡോ.ആർ.കെ.ശർമ നൽകിയ ശസ്ത്രക്രിയ സമയത്ത് ആന്തരികാവയവങ്ങൾക്കേറ്റ മുറിവാകാം മരണകാരണമെന്ന മൊഴിയാണ് പ്രതിഭാഗത്തിന് പ്രതീക്ഷ നൽകുന്നത്.
എന്നാൽ ഹമ്മർ പോലുള്ള കാർ കൊണ്ട് നെഞ്ചിനേറ്റ ഇടിയുടെ ആഘാതവും മരണത്തിന് ഇടയാക്കുമെന്ന പ്രോസിക്യൂഷൻ ക്രോസ് വിസ്താരത്തിലെ ഡോക്ടറുടെ മൊഴി ആ പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നതായി. വിചാരണക്കോടതി തള്ളിയ മാദ്ധ്യമപ്രവർത്തകരെ വിസ്തരിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി തിങ്കളാഴ്ച തീരുമാനമറിയിക്കും. അവശേഷിക്കുന്നത് വാദപ്രതിവാദം മാത്രമാണ്. ഈ സാഹചര്യത്തിലാണ് അന്തിമവാദത്തിനായി സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവരാനുള്ള ശ്രമം. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണിതെന്ന് പ്രോസിക്യൂഷന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ കരുതലോടെയാകും ഇനിയും പ്രോസിക്യൂഷൻ നീങ്ങുക.
2015 ജനവരി 29 ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ കാറിലെത്തിയ നിസാം സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാർകൊണ്ടിടിക്കുകയും വടികൊണ്ട് മർദിക്കുകയുമായിരുന്നു. പൊലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലാക്കിയത്. ഫെബ്രവരി 16 ന് ആശുപത്രിയിൽ വച്ചാണ് ചന്ദ്രബോസ് മരിച്ചത്. ഏപ്രിൽ 4ന് കുന്നംകുളം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏപ്രിൽ 10നാണ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിലേക്ക് കേസ് എത്തുന്നത്.

