- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രബോസ് വധക്കേസ് വിചാരണ നീട്ടി രക്ഷപെടാൻ മുഹമ്മദ് നിസാമിന്റെ ശ്രമം; കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിലെ വിചാരണാ വേളയിൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികൾ പോലും എതിരായി പറഞ്ഞതോടെ വിചാരണ നീട്ടി കേസിൽ നിന്നും തടിതപ്പാൻ മുഹമ്മദ് നിസാമിന്റെ ശ്രമം. മൂന്നാ മാസം കൂടി വിചാരണാ കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം സുപ്രീംകോടതിയെ സമീപിച്ചു. ജനുവരി 31 നകം

ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിലെ വിചാരണാ വേളയിൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികൾ പോലും എതിരായി പറഞ്ഞതോടെ വിചാരണ നീട്ടി കേസിൽ നിന്നും തടിതപ്പാൻ മുഹമ്മദ് നിസാമിന്റെ ശ്രമം. മൂന്നാ മാസം കൂടി വിചാരണാ കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം സുപ്രീംകോടതിയെ സമീപിച്ചു. ജനുവരി 31 നകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു. നീതിപൂർവകമായ വിചാരണക്കായി സമയം നീട്ടിക്കിട്ടണമെന്നാണ് ഹരജിയിൽ ഉന്നയിച്ച ആവശ്യം.
ജനുവരി രണ്ടാം വാരത്തോടെ തൃശൂർ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി കേസിൽ വിധി പുറപ്പെടുവിക്കുമെന്ന് കരുതിയിരിക്കെയാണ് നിസാമിന്റെ നീക്കം. കേസ് വിചാരണ തടസ്സപ്പെടുത്താനുള്ള പ്രതിഭാഗത്തിന്റെ ഹരജികൾ എല്ലാം ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് സമർപിച്ചത്. 111 പേരുള്ള സാക്ഷിപ്പട്ടികയും 24 തൊണ്ടി മുതലുകളടക്കം 65 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. നിസാമിന്റെ ഭാര്യ അമൽ ഒഴികെ മറ്റു സാക്ഷികൾ എല്ലാം പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്.
നിസാം താമസിക്കുന്ന ഫ്‌ലാറ്റിലെ താമസക്കാരനായ മുഹമ്മദ് നിസാം ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

