- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗ്രഹിച്ചത് ഭർത്താവിന്റെ സ്വത്തുക്കൾ കൈക്കലാക്കി മോഷ്ടാവായ കാമുകനൊപ്പം അടിച്ചു പൊളിക്കാൻ; ഭൂ ഉടമയെ കാണാനില്ലെന്ന പരാതിയിലെ അന്വേഷണത്തിൽ വീണ്ടും ട്വിസ്റ്റ്; ഉപ്പിലമ്പാടി പുഴയിൽ ആറു കൊല്ലം മുമ്പ് കണ്ട മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതോ? സക്കീനയുടേയും ഉമ്മറിന്റേയും ക്രൂരതയ്ക്ക് തെളിവായി ഷാളും ചാക്കും; ചന്ദ്രഗിരിയിലെ തിരോധാനത്തിന് ഉത്തരം തേടി കരുതലോടെ പൊലീസ്
കാസർഗോഡ്: ആറ് വർഷം മുമ്പ് ഉപ്പിലമ്പാടി പുഴയിൽ കണ്ടെത്തിയ ചീഞ്ഞളിഞ്ഞ അജ്ഞാത മൃതദേഹം കാണാതായ മുഹമ്മദ് കുഞ്ഞിയുടേതാണെന്ന സംശയം ബലപ്പെടുന്നു. പുത്തൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിന്റെ തെളിവെടുപ്പ് പുരോഗമിക്കുമ്പോഴാണ് ഇത്തരമൊരു സംശയം ശക്തമാവുന്നത്. വിലപ്പെട്ട ഭൂസ്വത്തിനുടമയായ മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തിയ ശേഷം കാമുകനായ ഉമ്മറുമൊത്തു ജീവിതം തുടരാനാണ് സക്കീന കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം തള്ളാൻ ഉപയോഗിച്ച ചാക്കും കൊല നടത്താനുപയോഗിച്ച ഷാളും ചന്ദ്രഗിരി പുഴയിൽ കണ്ടെത്തിയതോടെയാണ് പൊലീസിന് അന്വേഷണം ഈ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. മുഹമ്മദ് കുഞ്ഞിയെ കാണാതായശേഷം ഭാര്യ സക്കീന നേരത്തെ നൽകിയ മൊഴിയിലെ ചില വൈരുദ്ധ്യങ്ങളാണ് അന്വേഷണത്തിന് നിർണ്ണായകമായത്. ആറ് വർഷം മുമ്പ് നടന്ന കൊലപാതകത്തിന് ഉപയോഗിച്ച വസ്തുവകകളായ പ്ലാസ്റ്റിക് ചാക്ക്, ഷ
കാസർഗോഡ്: ആറ് വർഷം മുമ്പ് ഉപ്പിലമ്പാടി പുഴയിൽ കണ്ടെത്തിയ ചീഞ്ഞളിഞ്ഞ അജ്ഞാത മൃതദേഹം കാണാതായ മുഹമ്മദ് കുഞ്ഞിയുടേതാണെന്ന സംശയം ബലപ്പെടുന്നു. പുത്തൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിന്റെ തെളിവെടുപ്പ് പുരോഗമിക്കുമ്പോഴാണ് ഇത്തരമൊരു സംശയം ശക്തമാവുന്നത്.
വിലപ്പെട്ട ഭൂസ്വത്തിനുടമയായ മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുക്കൾ കൈവശപ്പെടുത്തിയ ശേഷം കാമുകനായ ഉമ്മറുമൊത്തു ജീവിതം തുടരാനാണ് സക്കീന കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കാമുകനോടൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം തള്ളാൻ ഉപയോഗിച്ച ചാക്കും കൊല നടത്താനുപയോഗിച്ച ഷാളും ചന്ദ്രഗിരി പുഴയിൽ കണ്ടെത്തിയതോടെയാണ് പൊലീസിന് അന്വേഷണം ഈ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
മുഹമ്മദ് കുഞ്ഞിയെ കാണാതായശേഷം ഭാര്യ സക്കീന നേരത്തെ നൽകിയ മൊഴിയിലെ ചില വൈരുദ്ധ്യങ്ങളാണ് അന്വേഷണത്തിന് നിർണ്ണായകമായത്. ആറ് വർഷം മുമ്പ് നടന്ന കൊലപാതകത്തിന് ഉപയോഗിച്ച വസ്തുവകകളായ പ്ലാസ്റ്റിക് ചാക്ക്, ഷാൾ എന്നിവ സക്കീന തിരിച്ചറിഞ്ഞു. കൊലക്ക് ശേഷം മുഹമ്മദ് കുഞ്ഞിയുടെ തല മറച്ച് വെക്കാനാണ് ചാക്ക് ഉപയോഗിച്ചതെന്നും ശ്വാസം മുട്ടിച്ച് കൊല്ലാനാണ് ഷാളെന്നും സക്കീന പൊലീസിനോട് പറഞ്ഞു.
കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മുഹമ്മദ് കുഞ്ഞിയും സക്കീനയും ഒരുമിച്ച് താമസിച്ച ബേവിഞ്ചയിലെ വീട്ടിന് സമീപത്തെ പുഴയിലാണ് മൃതദേഹം കൊണ്ടിട്ടത്. 2012 മാർച്ചിലാണ് മൊഗ്രാൽ-പുത്തൂർ-ബേവിഞ്ചൽ സ്വദേശി മുഹമ്മദ് കുഞ്ഞിയെ കാണാതായത്. ആറ് മാസത്തിന് ശേഷം മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധു പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയിൽ കോടതി ഇടപെടൽ ഉണ്ടായതോടെ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം കൈമാറി. എന്നാൽ മുഹമ്മദ് കുഞ്ഞിയെ കണ്ടെത്താനായിരുന്നില്ല.
കഴിഞ്ഞ മാസമാണ് ഈ കേസിൽ നിർണ്ണായകമായ തെളിവ് പൊലീസിന് ലഭിച്ചത്. അതോടെ പ്രതികളെ ചോദ്യം ചെയ്തശേഷം മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയതാണെന്നും പുഴയിൽ മൃതദേഹം ഒഴുക്കിയെന്നും പ്രതികൾ വെളിപ്പെടുത്തി. മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുക്കളെല്ലാം പിന്നീട് വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സക്കീനയുടെ കാമുകനായ ഉമ്മർ നിരവധി മോഷണ കേസുകളിൽ പ്രതിയാക്കി ശിക്ഷിക്കപ്പെട്ടയാളാണ്. 2012 ഏപ്രിൽ മാസം ഉപ്പിലമ്പാടി പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന തലത്തിലേക്ക് പൊലീസ് അന്വേഷണം വ്യാപിക്കുകയാണ്.
അന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അജ്ഞാത മൃതദേഹം എന്ന നിലയിലാണ് സംസ്‌ക്കാരം നടത്തിയത്. മൃതദേഹത്തിൽ പാന്റും ബൽട്ടും മാത്രമേ ഉണ്ടായിട്ടുള്ളൂ. തിരിച്ചറിയാൻ കഴിയാത്തവിധം ചീഞ്ഞളിയുകയും ചെയ്തിരുന്നു. ഉറങ്ങിക്കിടക്കവേയാണ് മുഹമ്മദ് കുഞ്ഞിയെ ഭാര്യ സക്കീനയും കാമുകനായ ഉമ്മറും ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.