മനാമ : മനാമയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ഷൊർണ്ണൂർ വാടാനം കുറിശ്ശി സ്വദേശി തറയിൽ വീട്ടിൽ ചന്ദ്രൻ(54) ആണ് ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണ് മരിച്ചത്. മനാമയിലെ ജൂവലറി വർക്ക് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രൻ. ഇന്നലെതാമസ സ്ഥലത്തു ഭകഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപ് ബഹ്‌റിനിൽ 20 വർഷത്തോളം ജോലി ചെയ്ത ചന്ദ്രൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും രണ്ടു വർഷം മുൻപാണ് മനാമയിലെ ആഭരണ നിർമ്മാണ ശാലയിൽ ജോലിക്കെത്തിയത്.

പ്രവാസി വിശ്വകർമ്മ ഐക്യ വേദി സജീവ അംഗമായിരുന്നു.ഭാര്യ മഞ്ജു, എഞ്ചിനിയറിങ് വിദ്യാർത്ഥിയായ മകനും +2 വിദ്യാർത്ഥിയായ മകളും നാട്ടിലുണ്ട്.