- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ഇഡി മിന്നൽ പരിശോധന നടത്തിയോ? ഫിനാൻസ് ഡയറക്ടർ സമീറിന്റെ നേതൃത്വത്തിൽ ചന്ദ്രികയിൽ നടന്നുവരുന്ന പ്രധാന അഴിമതികൾ എണ്ണിപ്പറഞ്ഞ് ജീവനക്കാർ നേതൃത്വത്തിന് നൽകിയ അവസാന കത്ത് മറുനാടൻ മലയാളിക്ക്; ചന്ദ്രികയിലെ പത്തു കോടി രൂപയുടെ ഉറവിടം ഇപ്പോഴും ചോദ്യചിഹ്നം?
കൊച്ചി: ചന്ദ്രിക ഫിനാൻസ് ഡയറക്ടർ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയോ? കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി പാർട്ടിയുടെ മുഖപത്രമായ ചന്ദ്രിക മാറിയത് എങ്ങിനെ? 15ദിവസം മുമ്പ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലും ഇ.ഡി. മിന്നൽ പരിശോധന നടത്തിയതായും സൂചന.
ചന്ദ്രിക ഫിനാൻസ് ഡയറക്ടർ സമീർ നേതൃത്വത്തിൽ ചന്ദ്രികയിൽ നടന്നുവരുന്ന പ്രധാന അഴിമതികൾ എണ്ണിപ്പറഞ്ഞ് ജീവനക്കാർ നേതൃത്വത്തിന് നൽകിയ അവസാന കത്ത് മറുനാടൻ മലയാളിക്ക് ലഭിച്ചു. ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി.എം.എ സമീർ 10സ്ഥാപനങ്ങളുടെ തലപ്പത്ത് നിലവിൽ ജോലിചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതിൽ പലതിലും കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖും പാർട്ട്ണറാണെന്ന് ആരോപണമുണ്ട്. അതോടൊപ്പം ചന്ദ്രിക അറിയാതെ സമീർ സമാന്തര ചന്ദ്രീക രൂപീകരിച്ചതായും പരാതിയുണ്ട്.
മുസ്ലിംപ്രിന്റിങ് ആൻഡ് പബ്ലഷിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചന്ദ്രിക സ്ഥാപനത്തെ കമ്മ്യൂണിക്കേഷൻസ് എന്നപേരിൽ മറ്റൊരു സമാന്തര കമ്പനി ഉണ്ടാക്കിയതായാണ് പരാതി ഉയർന്നിട്ടുള്ളത്. ചന്ദ്രികയിലെ പത്തുകോടിരൂപയുടെ ഉറവിടം ഇപ്പോഴും ചോദ്യചിഹ്നം തന്നെ. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ കോടികളുടെ അഴിമതി ആരോപണമാണ് ദിവസേന ഉയരുന്നത്. ചന്ദ്രിക അഴിമതി പരസ്യ പ്രതികരണവുമായി ആദ്യമായി രംഗത്തിറങ്ങിയത് ചന്ദ്രിക ചെയർമാൻ ആൻഡ് എം.ഡിയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മൊഹീനലി ശിഹാബ് തങ്ങളാണ്. 10 കോടി രൂപ കള്ളപ്പണം വെളുപ്പിച്ച വിഷയത്തിലാണ് നിലവിൽ ഇ.ഡി. അന്വേഷണം നടക്കുന്നത്.
മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, എം.കെ മുനീർ എംഎൽഎ. ,ഫിനാൻസ് ഡയറക്ടർ പി.എം.എ. ശമീർ ഉൾപ്പെടെയുള്ള വരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. മുന്മന്ത്രി ഇബ്രാഹീം കുഞ്ഞ് അറസ്റ്റ് ചെയ്തു ജയിലിലുമായിരുന്നു. ഇതു സംബന്ധിച്ച് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനു ഗുരുതര ആരോപണം ഉന്നയിച്ച് ജീവനക്കാർ നിരന്തരം പരാതികൾ നൽകിയിരുന്നു. ഏറ്റവും അവസാനം 'നൽക്കിയ കത്ത് ഇപ്പോൾ മറുനാടൻ മലയാളിക്ക് ലഭിച്ചത്. കത്തിലെ ഉള്ളടക്കം താഴേ...
കത്തിലെ ഉള്ളടക്കം
ബഹുമാന്യരെ, പൂർണ്ണമായും ഈ പരാതി ഒരു തവണയെങ്കിലും വായിക്കണമെന്ന് വളരെ വിനയപൂർവ്വം അപേക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.
പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധനയും തുടർ അന്വേഷണങ്ങൾ നിരന്തരം നേരിടുന്നതു പൊതുസമൂഹം മുമ്പാക്കെയും പാർട്ടി അണികൾക്ക് ഇടയിലും വലിയ ചർച്ചയാവുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി പാർട്ടിയുടെ മുഖപത്രമായ ചന്ദ്രിക മാറി എന്ന രൂപത്തിലാണ് മീഡയകളിലും മറ്റു പത്രങ്ങളിലും വാർത്തകൾ വന്ന് കൊണ്ടിരിക്കുന്നത്. ഈ വിഷയം മുസ്ലിം ലീഗ് പാർട്ടി ഗൗരവമായി കാണേണ്ടതുണ്ട്.
ഫിനാൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ ചന്ദ്രികയിൽ നടന്ന് വരുന്ന പ്രധാന അഴിമതികൾ താഴെ ചേർക്കുന്നു.
1. പ്രിന്റിങ് പേപ്പർ, മഷി, മറ്റു പ്രസ്സിലേക്കും ഓസീസിലേക്കും ദിവസേന ഉയർന്ന വിലക്ക് ശരിയായ ക്വട്ടേഷൻ വിളിക്കാതെ വാങ്ങുന്നതിനാൽ ചന്ദ്രികക്ക് നഷ്ടവും ഉയർന്ന കമ്മീഷൻ ഇവർക്ക് ലഭിക്കുന്നതിനാൽ ഈ മൂവർ സംഘം സാമ്പത്തികമായി നന്നായി വളരുന്നുണ്ട്.
2. കൊണ്ടോട്ടി പുളിക്കൽ ഭാഗത്ത് ചന്ദ്രികയുടെ പ്രെസ്സ് തുടങ്ങാൻ തിരക്കഥ തയ്യാറാക്കി ഭൂമി ഷമീറും കൂട്ടാളികളും വാങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന വിലക്ക് ചന്ദ്രികക്ക് ലീസ് വ്യവസ്ഥയിൽ നൽകി മാസാ മാസം സുരക്ഷിതമായി പണം തട്ടാനുള്ള നീക്കവും ഇവർ നടത്തുന്നുണ്ട്.
3. ചന്ദ്രികയുടെ കോഴിക്കോടുള്ള ഭൂമിയും ബിൽഡിംങ്ങും ചില തൽപര്യ കക്ഷികളുടെ കൈകളിൽ എത്തിക്കാനായി ഫ്ലാറ്റ്, ഷോപ്പിങ് കോപ്ലക്സ് ആക്കി മാറ്റി ഒരു എൽ.എൽ.പി. കമ്പനിയായി രൂപീകരിച്ച് 20 കോടി രൂപ പദ്ധതി ചെലവ് വരുന്ന പുതിയ ഫണ്ട് തട്ടിപ്പിനായി പദ്ധതിയുമായി ശമീർ രംഗത്തിറങ്ങിയിട്ടുണ്ട്. ചന്ദ്രികയുടെ നിലവിലുള്ള ആസ്ഥതി ഇതോടെ ചില വ്യക്തികളുടെ കൈകളിൽ എത്തും.
4. ഒൺ ലൈൻ ചന്ദ്രിക ശമീറിന്റെ വളരെ അടുത്ത ഒരു ടീമിനു കൈമാറുന്നതിനായി ധാരണയിൽ എത്തിയിട്ടുണ്ട്. ശമീറിനു രഹസ്യമായി മാസം 5 ലക്ഷം രൂപയും പരസ്യ വരുമാനത്തിന്റെ 20% കമ്മീഷനും നൽക്കാം എന്നതാണ് ഇവർ ഉണ്ടാക്കിയ രഹസ്യ കരാർ.
5. ചന്ദ്രികക്ക് 2017 മുതൽ 2021 വരെ 6.51 കോടി രൂപ മുസ്ലിം ലീഗ് പാർട്ടി ഫണ്ടിൽ നിന്നു നൽകിയതും കൂടാതെ ഗൾഫ് എഡിഷനിൽ നിന്ന് 82.49 ലക്ഷം രൂപയും കിട്ടിയത് ചന്ദ്രികയിൽ പൂർണ്ണമായും എത്തിയിട്ടില്ല.
6. ചന്ദ്രിക പത്രം മാസ വരുമാനം കൂട്ടിതെ തന്നെ 2016ൽ ബാങ്കിൽ ഇട്ട 10 കോടി രൂപ, പാർട്ടി തന്ന 6.51 കോടി രൂപ, ഗൾഫ് എഡിഷൻ വരുമാനം 82.49 ലക്ഷം രൂപ ഈ ഇനത്തി മൊത്തം 17.5 കോടി രൂപക്ക് മുകളിൽ ലഭിച്ചെങ്കിൽ നിലവിൽ പി.എഫ്., ഇ.എസ്ഐ. ,എൽ.ഐ.സി. പ്രീമിയം, ജി.എസ്.ടി ടാക്സ്, ഗ്രാറ്റുവിറ്റി, പ്രൊഫഷണൽ ടാക്സ് (ജീവനക്കാർ ശമ്പളത്തിൽ നിന്നും മാസാ മാസം പിടിച്ച തുക )ഉൾപ്പെടെ 9.89 കോടി രൂപ ഇപ്പോൾ കുടിശിഖകയായിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് പലതും അധികാരികൾ ഫ്രീസ് ചെയ്തിട്ടുമുണ്ട്. യാതാർത്ഥ്യം പാർട്ടി നൽക്കുന്ന തുക ചന്ദ്രിക അക്കൗണ്ടിൽ കണക്കിൽ മാത്രമാണ് എത്തുന്നത്. ശരിക്ക് എത്താതെ ചില വ്യക്തികളുടെ കൈകളിലേക്ക് ഈ പണം പോകുന്നൂ എന്നതാണ് വസ്തുത.
7. നോട്ട് നിരോധ കാലത്ത് 2016ൽ നിക്ഷേപിച്ച 10 കോടി രൂപ പിൻവലിച്ചത് ശമ്പളവും പി.എഫ്. അടവു നൽകാൻ എന്നാണ് ശമീർ പറയുന്നത്. എന്നാൽ 2016 നവംബർ മുതൽ 2021 വരെ 3.36 കോടി രൂപ മാത്രമാണ് പി.എഫിൽ അടവു നൽകിയിട്ടുള്ളത് എന്നതാണ് സത്യം . 10 കോടി രൂപയുടെ ബാലൻസ് തുക എവിടെ പോയി?
8. ചന്ദ്രികയിൽ നിന്നും ഭൂമി വാങ്ങാനായി പിൻവലിച്ച 2016ൽ 4.65 കോടി രൂപയുടെ ഭൂമിയുടെ രജിസ്ട്രേഷൻ തിയ്യതി, ആധാരം എന്നിവ പരിശോധിക്കണം. അതുവരെ ആരുടെ കൈവശ്യമായിരുന്നു ഈ 4.62 കോടി രൂപ. 5 വർഷം ഈ തുക ആരു ഉപയോഗിച്ചു?
സാമ്പത്തികമായി പാർട്ടി മുഖപത്രമായ ചന്ദ്രികയെ തകർച്ചയിലേക്ക് തള്ളിവിട്ട ഫിനാൻസ് ഡയറക്ടർ പി.എം.എ. ശമീറിനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണം. ശമീർ ചന്ദ്രികയിൽ ഡയറക്ടർ ആയതിനു ശേഷം മറ്റു 10 കമ്പനികളിൽ ഡയറക്ടർ/പാർട്ട്ണർ ആവാനുള്ള പണത്തിന്റെ ഉറവിടം, ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടിലൂടെ ഉറവിടം ശരിയായി വെളിപ്പെടുത്താൻ ഇതുവരെ സാധിക്കാതെ 10 കോടി നിക്ഷേപിച്ചതും തുടർന്ന് പിൻവലിച്ചത്, ചന്ദ്രികയുടെ പേരിൽ ശമീർ മുഖ്യ ഡയറക്ടറായി സമാന്തരമായി പുതിയ കമ്പനി രൂപീകരിച്ചത്, തുടങ്ങിയ ഗൗരവമേറി വിഷയത്തിലും പാർട്ടി ശമീറിനെ പൂർണ്ണമായും മാറ്റി നിർത്തി ശരിയായി അന്വേഷണം നടത്തണം.
ചന്ദ്രിക അഴിമതിയെ സംബന്ധിച്ച് പാർട്ടി അന്വേഷണ കമ്മീഷനെ വെക്കാനും കൂടാതെ ചന്ദ്രികയിൽ ആരോപണം നേരിടുന്ന ഡയറക്ടർ ബോർഡ് അംഗംങ്ങളെ മാറ്റി നിർത്തി തലപ്പത്ത് നല്ല പ്രെഫഷണൽ കഴിവും യോഗ്യതയുമുള്ള എഡിറ്റർ, ജനറൽ മാനേജർ, ഫിനാൻസ് ഡയറക്ടർ , റീജണൽ മാനേജർ , എച്ച്.ആർ. മാനേജർ, മാർക്കറ്റിങ് മാനേജർ എന്നിവരെ അടിയന്തിരമായി നിയമിക്കാൻ വേണ്ട തീരുമാനങ്ങൾ സംസ്ഥാന വർക്കിങ് കമ്മിറ്റിയിൽ ഉണ്ടാക്കുവാൻ വേണ്ട ഇടപെടൽ നടത്തുവാൻ വിനയപൂർവ്വം അപേക്ഷിക്കുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്