ചെന്നൈ: തമിഴിലെ ഏറ്റവും സെക്സിയായ നടൻ മലയാളി താരമായ ദുൽഖർ സൽമാൻ ആണെന്ന് നടി ചന്ദ്രിക രവി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ കിടിലൻ മറുപടി. എന്നാൽ അദ്ദേഹം മലയാള നടനാണെന്നും ആകെ രണ്ട് ചിത്രങ്ങൾ മാത്രമാണ് തമിഴിൽ അഭിനയിച്ചിരിക്കുന്നതെന്നും അവതാരകൻ ഓർമിപ്പിച്ചു. മറ്റൊരാളുടെ പേര് പറയാൻ അവതാരകൻ ആവശ്യപ്പെട്ടിട്ടും ഉത്തരം മാറ്റില്ലെന്ന നിലപാടിൽ നടി ഉറച്ചുനിന്നു.

മിസ് വേൾഡ് ഓസ്‌ട്രേലിയ, മിസ് ഇന്ത്യ ഓസ്‌ട്രേലിയ, മിസ് മാക്‌സിം ഇന്ത്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിൽ വിജയം നേടിയിട്ടുള്ള ചന്ദ്രിക സെയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ ചന്ദ്രികയുടേതായി ഈ വർഷം പുറത്തിറങ്ങും.