- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പന്നരും പാവങ്ങളും വീട് മാറി താമസിച്ചാൽ എങ്ങനെ ഇരിക്കും...? പാവത്തിന്റെ 11,000 കടം വീട്ടി സമ്പന്നൻ; ചാനൽ 5ന്റെ റിയാലിറ്റി ഷോ പ്രേക്ഷകരുടെ കണ്ണ് നിറച്ചപ്പോൾ
വ്യത്യസ്തമായ റിയാലിറ്റി ഷോകളാൽ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ചാനലാണ് ചാനൽ 5. എന്നാൽ ഇപ്രാവശ്യം റിച്ച് ഹൗസ് പൂവർ ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ ഈ ചാനൽ കാഴ്ചക്കാരെ മുമ്പില്ലാത്ത വിധത്തിൽ സ്തംബ്ധരാക്കിയിരിക്കുകയാണ്. സമ്പന്നരും പാവങ്ങളും വീട് മാറി താമസിച്ചാൽ എങ്ങനെ ഇരിക്കും...? എന്ന പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ഷോയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി കോൺവാളിലെ റെഡ്റുത്തിലുള്ള സാറാ ടിമ്മിൻസ്- റോസ് എന്നീ പാവപ്പെട്ട ദമ്പതികളുടെ വീട്ടിൽ താമസിക്കാനെത്തിയത് ന്യൂ ക്വേയിലെ ധനാഢ്യരായ വെറ്ററിനറി സർജന്മാരായ ദമ്പതികൾ കോളിനും ലിസി വിറ്റിംഗുമായിരുന്നു. ഈ താമസത്തിനിടയിൽ പാവപ്പെട്ട ദമ്പതികളുടെ 11,000 പൗണ്ട് കടം വീട്ടിയാണ് പണക്കാരായ ദമ്പതികൾ പ്രേക്ഷകരുടെ കണ്ണ് നിറച്ചിരിക്കുന്നത്. പാർട്ട് ടൈം ഹെയർ ഡ്രസറായ സാറായും മുൻ നേവി എൻജിനീയറായ റോസും ഷോ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ തങ്ങളുടെ കടബാധ്യത അതിഥികൾ വീട്ടിയതറിഞ്ഞ് ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ട്. ആഴ്ചയിൽ വെറും 122 പൗണ്ടുപയോഗിച്ചാണ് ടിമ്മിൻസും രണ്ട് കുട്ടികളും
വ്യത്യസ്തമായ റിയാലിറ്റി ഷോകളാൽ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന ചാനലാണ് ചാനൽ 5. എന്നാൽ ഇപ്രാവശ്യം റിച്ച് ഹൗസ് പൂവർ ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ ഈ ചാനൽ കാഴ്ചക്കാരെ മുമ്പില്ലാത്ത വിധത്തിൽ സ്തംബ്ധരാക്കിയിരിക്കുകയാണ്. സമ്പന്നരും പാവങ്ങളും വീട് മാറി താമസിച്ചാൽ എങ്ങനെ ഇരിക്കും...? എന്ന പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ഷോയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി കോൺവാളിലെ റെഡ്റുത്തിലുള്ള സാറാ ടിമ്മിൻസ്- റോസ് എന്നീ പാവപ്പെട്ട ദമ്പതികളുടെ വീട്ടിൽ താമസിക്കാനെത്തിയത് ന്യൂ ക്വേയിലെ ധനാഢ്യരായ വെറ്ററിനറി സർജന്മാരായ ദമ്പതികൾ കോളിനും ലിസി വിറ്റിംഗുമായിരുന്നു. ഈ താമസത്തിനിടയിൽ പാവപ്പെട്ട ദമ്പതികളുടെ 11,000 പൗണ്ട് കടം വീട്ടിയാണ് പണക്കാരായ ദമ്പതികൾ പ്രേക്ഷകരുടെ കണ്ണ് നിറച്ചിരിക്കുന്നത്.
പാർട്ട് ടൈം ഹെയർ ഡ്രസറായ സാറായും മുൻ നേവി എൻജിനീയറായ റോസും ഷോ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ തങ്ങളുടെ കടബാധ്യത അതിഥികൾ വീട്ടിയതറിഞ്ഞ് ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ട്. ആഴ്ചയിൽ വെറും 122 പൗണ്ടുപയോഗിച്ചാണ് ടിമ്മിൻസും രണ്ട് കുട്ടികളും ജീവിച്ച് പോകുന്നത്. ചാനൽ ഷോയുടെ ഭാഗമായി വിറ്റിങ്സ് ദമ്പതികളുടെ ഏഴ് ലക്ഷം പൗണ്ട് വിലയുള്ള ഫാം ഹൗസിൽ ജീവിക്കാനെത്തിയ ടിമ്മിൻസ് ദമ്പതികൾക്ക് അതുമൊരു അപൂർവ അനുഭവമായിരുന്നു. ഒമ്പത് ഏക്കർ ഭൂമിയും എല്ലാ ചെലവുകളും കഴിച്ച് ആഴ്ചയിൽ 1235 പൗണ്ട് വരുമാനവുമുള്ള കുടുംബത്തിലെത്തിപ്പെട്ട അവർ എന്താണ് ചെയ്യേണ്ടതെന്നറിയാതെ മിഴിച്ച് നിന്നു പോയിരുന്നു.
തങ്ങളുടെ കടം വീട്ടാനാവുമെന്ന് ഒരിക്കലും സ്വപ്നം പോലും കണ്ടിരുന്നില്ലെന്നാണ് റോസ് ആവേശമടക്കാനാവാതെ പ്രതികരിച്ചിരിക്കുന്നത്. സമ്പന്നരായ ദമ്പതികളുടെ ഉദാരമനസ്‌കതയോട് കാഴ്ചക്കാർ വളരെ ആവേശത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്. ടിമ്മിൻസ് ദമ്പതികളുടെ ജീവിതത്തെ മാറ്റി മറിക്കുന്ന പ്രവർത്തി തങ്ങളുടെ കണ്ണ് നനയിച്ചുവെന്ന് നിരവധി കാഴ്ചക്കാർ വെളിപ്പെടുത്തിയിരുന്നു. പരസ്പരം ജീവിതം വച്ച് മാറിയപ്പോൾ ഇരു കൂട്ടർക്കും അവയുടെ വ്യത്യാസം നന്നായി മനസിലാക്കാൻ സാധിച്ചുവെന്നും റിപ്പോർട്ടുണ്ട്.
കുറച്ച് ദിവസം ടിമ്മിൻസിന്റെ വീട്ടിൽ താമസിച്ചതോടെ കോളിനും ലിസിയും അവരുടെ കടത്തിന്റെ മുക്കാൽ ഭാഗവും അടച്ച് തീർത്തിരുന്നു. കൂടാതെ ഹൗസ് ഡിപ്പോസിറ്റിനായി ഒരു ജോയിന്റ് സേവിങ്സ് പ്ലാൻ ആരംഭിക്കുകയും ചെയ്തിരുന്നു. അത്യാവശ്യ ചെലവിടലിനായി തങ്ങൾ എത്തരത്തിലാണ് ഉയർന്ന പലിശക്ക് കടമെടുക്കേണ്ടി വന്നതെന്ന് ഷോയുടെ തുടക്കത്തിൽ സാറായും റോസും വിശദീകരിച്ചിരുന്നു. ധൂർത്തടിക്കാനായിരുന്നില്ല കടം വാങ്ങിയതെന്നും മറിച്ച് അത്യാവശ്യ ചെലവുകൾക്കായിരുന്നുവെന്നും ഈ ദമ്പതികൾ വിശദീകരണം നൽകുന്നുണ്ട്.
ഷിപ്പ് യാർഡിൽ ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്തിട്ടും തനിക്ക് 500 പൗണ്ടിൽകൂടുതൽ ശമ്പളം മാത്രമേ തനിക്ക് ലഭിക്കാറുള്ളുവെന്നാണ് റോസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് പലിശയടക്കാൻ മാത്രമേ ആ കുടുംബത്തിന് സാധിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഈ ഷോ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചിരിക്കുകയാണിപ്പോൾ.