- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ട് പോയി; കവർന്നത് 22പവൻ സ്വർണ്ണവും കാറും; എടപ്പാളിൽ നിന്ന് അടക്ക വ്യാപാരിയെ മർദ്ദിച്ച കേസിൽ വഴിത്തിരവ്; എൻഐഎ അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി ചങ്ങരംകുളം പൊലീസ്

മലപ്പുറം: ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേനെ എടപ്പാളിൽ നിന്ന് ചാലിശ്ശേരി സ്വദേശിയായ അടക്കാവ്യാപാരിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് 22 പവൻ സ്വർണ്ണവും കാറും കവർന്ന സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. വെളിയംകോട് സ്വദേശി തണ്ണിതുറക്കൽ ഷംനാദ് (32)നെയാണ് അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ഷംനാനിനെ മറ്റൊരു സാമ്പത്തിക ഇടപാട് കേസിൽ കൊച്ചിയിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
എൻഐഎ അറസ്റ്റ് ചെയ്ത ഷംനാദിനെ ചങ്ങരംകുളം എസ്‌ഐ ഹരിഹര സൂനു, എസ്‌ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം ആലുവയിൽ എത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വ്യാപാരിയെ ആദ്യം കൊണ്ട് പോയ എടപ്പാൾ അണ്ണക്കംപാട് സ്വകാര്യ ലോഡ്ജിലും പിന്നീട് കൊണ്ട് പോയ വയനാട് വടുവഞ്ചാലിലെ റിസോർട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിൽ മുഖ്യ പ്രതികൾ അടക്കം എട്ട് പേരെ പ്രത്യേക അന്യേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബർ 29നാണ് ചാലിശ്ശേരി സ്വദേശിയും ചങ്ങരംകുളത്തെ അടക്കവ്യാപാരിയും ആയ ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടിൽ ഖാദറിനെയും മുഖ്യപ്രതിയും ആൽബം സംവിധായകനും കൂടിയായ ഷഹീർഷായുടെയും,നവാസിന്റെയും നേതൃത്വത്തിൽ ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേനെ തട്ടിക്കൊണ്ട് പോയത്. എടപ്പാൾ പാലപ്രക്കടുത്ത് ലൗലി കോർണ്ണറിൽ ലൊക്കേഷൻ പരിചയപ്പെടുത്തിയ ശേഷം അണ്ണംക്കംപാട് സാഗർ ലോഡ്ജിൽ എത്തിച്ചു.
മുൻ ബിസിനസ് പാർട്ട്ണർ കൂടിയായ ചാലിശ്ശേരി സ്വദേശിക്ക് മൂന്നര കോടി രൂപ നൽകാനുണ്ടെന്നും അത് നൽകണമെന്നും 20 ഓളം പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തുകയും വഴങ്ങാതിരുന്ന ഷിജോയിയെ കെട്ടിയിട്ട് മർദ്ദിക്കുകയും മയക്ക് ഗുളിക കൊടുത്ത് വയനാട്ടേക്ക് തട്ടിക്കൊണ്ട് പോവുകയും ചെയ്യുകയായിരുന്നു. പിന്നീട് പിന്നീട് ഷിജോയിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന 22 പവൻ സ്വർണ്ണവും വിലകൂടിയ ഡയമണ്ട് മോതിരം, വാച്ച് ആഡംബര കാറും അടക്കം 40 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കവർച്ച ചെയ്ത ശേഷം 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് നാട്ടിൽ ഇറക്കി വിടുകയായിരുന്നു.
ഷിജോയിയെ കാണാനില്ലെന്ന് കാണിച്ച് ഷിജോയിയുടെ വീട്ടുകാർ ചാലിശ്ശേരി പൊലീസിന് നൽകിയ പരാതി പിന്നീട് ചങ്ങരംകുളം പൊലീസിന് കൈമാറുകയും ചെയ്തു. തൃശ്ശൂർ റൈഞ്ച് ഡിഐജി കെ സുരേന്ദ്രന്റെയും മലപ്പുറം എസ്‌പി യു അബ്ദുൽകരീമിന്റെയും മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്‌പി സുരേഷ്ബാബുവിന്റെയും ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്യേഷണ സംഘം നടത്തിയ പഴുതടച്ചുള്ള ശാസ്ത്രീയമായ അന്യേഷണത്തിലാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്.
എസ്ഐമാരായ വിജിത്ത്, ഹരിഹരസൂനു,എഎസ്ഐ ശ്രീലേഷ്,എഎസ്ഐ സജീവ്,സിവിൽ പൊലീസ് ഓഫീസർമാരായ,ഉദയകുമാർ,അരുൺ ചോലക്കൽ,തിരൂർ ഡിവൈഎസ്‌പി സ്‌ക്വോഡ് അംഗങ്ങളായ എസ്ഐ പ്രമോദ്,എഎസ്ഐ ജയപ്രകാശ്,സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവരാണ് അന്യേഷണ സംഘത്തിലുണ്ടായിരുന്നത്.

