- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് നിയമത്തിൽ അമ്പതു വർഷത്തെ വൻ അഴിച്ചുപണികളുമായി സർക്കാർ; ഡ്രിങ്ക് ഡ്രൈവിംഗിന് തടയിടുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രധാന്യം
ഡബ്ലിൻ: ട്രാഫിക് നിയമത്തിൽ അമ്പതു വർഷത്തെ വലിയ അഴിച്ചുപണികളുമായി സർക്കാർ എത്തുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്നതിന് തടയിടുന്നതും പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും നിയമത്തിൽ അഴിച്ചുപണി നടത്തുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്ന് കോടതിയിലെത്തുന്ന പത്തു പേരിൽ ആറു പേരും ശിക്ഷ ലഭിക്കാതെ രക്ഷപ
ഡബ്ലിൻ: ട്രാഫിക് നിയമത്തിൽ അമ്പതു വർഷത്തെ വലിയ അഴിച്ചുപണികളുമായി സർക്കാർ എത്തുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്നതിന് തടയിടുന്നതും പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും നിയമത്തിൽ അഴിച്ചുപണി നടത്തുക.
മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്ന് കോടതിയിലെത്തുന്ന പത്തു പേരിൽ ആറു പേരും ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയാണെന്ന് നേരത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രിങ്ക് ഡ്രൈവിംഗിൽ പിടിക്കപ്പെടുന്നവർ രക്ഷപ്പെടാൻ കാരണം നിയമത്തിലും സാങ്കേതികത്വത്തിലും ഉള്ള പഴുതുകൾ മൂലമാണെന്നാണ് ഗാർഡയും മറ്റും ചൂണ്ടിക്കാണിക്കുന്നത്. ഈ പഴുതുകളെല്ലാം നികത്തിക്കൊണ്ടായിരിക്കും 1960-കളിൽ പ്രാബല്യത്തിൽ വരുത്തിയ ഡ്രിങ്ക് ഡ്രൈവിങ് നിയമവും മറ്റും അഴിച്ചുപണിയുക.
ഇതോടൊപ്പം തന്നെ റോഡ് ട്രാഫിക് ബിൽ (2015) നടപ്പിലാക്കുന്നതിലും അധികൃതർ ശ്രദ്ധചെലുത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് നടത്തുന്ന റോഡ് സൈഡ് പരിശോധന പോലെ തന്നെ ഡ്രഗ്‌സ് ഉപയോഗിക്കുന്നവർക്കും പരിശോധന നടത്തുന്നതിന് റോഡ് ട്രാഫിക് ബിൽ (2015) പ്രാധാന്യം നൽകിയിരുന്നു. നിലവിലുള്ള റോഡ് ട്രാഫിക് നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് ഏറെ നാളായി റോഡ് സേഫ്റ്റ് കാമ്പയിൻ നടത്തുന്നവർ മുറവിളി കൂട്ടുന്നുണ്ടായിരുന്നു.
മദ്യപിച്ചു വാഹനമോടിച്ചതിനെ തുടർന്ന് പിടികൂടുന്നവർ സാങ്കേതികത്വത്തിന്റെ പേരിൽ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇക്കൂട്ടർ ആവശ്യപ്പെടുന്നു.
അയർലൻഡിൽ വക്കീലന്മാർ തങ്ങളുടെ കക്ഷികളെ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് റോ്ഡ് സേഫ്റ്റി വിദഗ്ദ്ധർ പറയുന്നു. അഭിഭാഷകരാണ് റോഡിലെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കൂടുതൽ വെല്ലുവിളിയുയർത്തുന്നതെന്ന് മയോ കൗണ്ടി കൗൺസിലിലെ റോഡ് സേഫ്റ്റി ഓഫീസറായ നോയൽ ഗിബ്‌സൺ പറയുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെയുണ്ടാകുന്ന അപകടസാധ്യതകളെ തിരിച്ചറിയണമെന്നും അതിനെ പൊതുജനങ്ങളുടെ ശ്രദ്ധയിൽപെടുത്തണമെന്നും നാലുപേരിൽ ഒരാൾ വീതം മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.