ഫ്രാൻസിൽ നാളെ മുതൽ ജീവിതച്ചില് ഉയരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കാരണം ഇന്ധനവിലയിലും ചാചകവാതക വിലയിലുമടക്കം വില വർദ്ധനവ് നവംബർ മാസത്തിൽ നടപ്പിലാക്കുന്നതോടെയാണ് ജനങ്ങളുടെ ജീവിതച്ചെലവ് ഉയരുക.

കൂടാതെ റയാൻ എയറിന്റെ യാത്രക്കാർക്കും ഈ മാസം മുതൽ പുതിയ സൗകര്യങ്ങളും ചാർജ്ജുകളിലും മാറ്റങ്ങൾ വന്നുതുടങ്ങും. നാളെ മുതൽ റയാൻ എയർ യാത്രക്കാർക്ക് ക്യാബിനുള്ളിൽ സ്‌മോൾ പേഴ്‌സണൽ ബാഗ് കൂടി കൊണ്ടുപോകാം. സീറ്റിന് അടിയിലായി വയ്ക്കാവുന്ന തരത്തിലുള്ള ചെറിയ ബാഗുകൾ ആണ് വിമാനയാത്രയിൽ കൂടെ കൂട്ടാൻ കഴിയുക. ഇതിവ് ചെറിയൊരു തുക അടച്ചാൽ മതിയാകും.

ഇതിന് ക്യാബിൻ ലേഗേജായി എട്ട് യൂറോയാണ് റെസർവേഷൻ സമയത്ത് ഈടാക്കുക. ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് ഇത് 10 യൂറോയാകും. എന്നാൽ യാത്രക്കായി എത്തിക്കഴിഞ്ഞ് ഈ ബാഗുകൾ കൊണ്ട് പോകുന്നതിനായി പണം കൂടുതൽ നല്‌കേണ്ടി വരും.

നവംബറിൽ വില വർദ്ധനവ് നടപ്പിലാക്കുന്നവയിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ധനവില. ഇത് ഒക്ടോബിനെ അപേക്ഷിച്ച് വിലയിൽ 5.79 ശതമാനത്തിന്റെ വർദ്ധനവാണ് നടപ്പിൽ വരുക. കൂടാതെ ഇന്ധന വിലയിലും കാര്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡ്രൈവർമാർ ഈ മാസം റോഡ് ബ്ലോക് ചെയ്ത് പ്രതിഷേധം നടത്തുമെന്നും റിപ്പോർട്ടുണ്ട്.