- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികളുടെ റസിഡൻസ് വിസാ മെഡിക്കൽ എക്‌സാമിനേഷന് ഹെൽത്ത് കാർഡ് വേണമെന്നുള്ള നിബന്ധന റദ്ദാക്കി; ഗാർഹിക തൊഴിലാളികൾക്ക് പുതിയ വൈദ്യപരിശോധനാ സംവിധാനം
ദുബായ്: വിദേശികളുടെ റസിഡൻസ് വിസാ മെഡിക്കൽ ടെസ്റ്റുമായി ബന്ധപ്പെട്ട് വ്യാപക മാറ്റം വരുത്തിയതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ. റെസിഡൻസി സ്‌ക്രീനിങ് മെഡിക്കൽ ഫിറ്റ്‌നസ് സംവിധാനത്തിൽ വരുത്തിയ ഭേദഗതികൾ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ ഉദ്യോഗസ്ഥരാണ് പുറത്തു വിട്ടത്. ഇതനുസരിച്ച് പാസ്‌പോർട്ടിൽ വിസാ പതിക്കാനുള്ള മെഡിക്കൽ എക്‌സാമിനേഷന് ഹെൽത്ത് കാർഡ് വേണമെന്നുള്ള നിബന്ധന റദ്ദാക്കിയതായി മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അതേസമയം ഗാർഹിക തൊഴിലാളികൾക്ക് പുതിയ വൈദ്യപരിശോധനാ സംവിധാനം കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളി വിസയിൽ വരുന്നവർക്ക് എയ്ഡ്‌സ്, ക്ഷയം, കരൾരോഗം, പകരുന്ന ചർമരോഗങ്ങൾ എന്നിവയില്ലെന്ന് ഉറപ്പാക്കും. കൂടാതെ വീട്ടുജോലിക്കാരികൾക്ക് ഗർഭപരിശോധനയും നടത്തും. ഹെപ്പറ്റൈറ്റീസ് ബി, സി വിഭാഗത്തിൽ പെടുന്ന രോഗങ്ങളിൽ നിന്ന് ആരോഗ്യമേഖലയിലെ ജോലിക്കാരും സുരക്ഷിതമായിരിക്കണമെന്നും നിബന്ധനയിൽ ഉൾപ്പെടുന്നു. വിവിധ ആരോഗ്യമേഖലകളിലുള്ളവർക്കും ബാർബർ ഷോപ്പ് ജീവനക്കാർക്കും പുതിയ
ദുബായ്: വിദേശികളുടെ റസിഡൻസ് വിസാ മെഡിക്കൽ ടെസ്റ്റുമായി ബന്ധപ്പെട്ട് വ്യാപക മാറ്റം വരുത്തിയതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ. റെസിഡൻസി സ്‌ക്രീനിങ് മെഡിക്കൽ ഫിറ്റ്‌നസ് സംവിധാനത്തിൽ വരുത്തിയ ഭേദഗതികൾ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ ഉദ്യോഗസ്ഥരാണ് പുറത്തു വിട്ടത്. ഇതനുസരിച്ച് പാസ്‌പോർട്ടിൽ വിസാ പതിക്കാനുള്ള മെഡിക്കൽ എക്‌സാമിനേഷന് ഹെൽത്ത് കാർഡ് വേണമെന്നുള്ള നിബന്ധന റദ്ദാക്കിയതായി മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
അതേസമയം ഗാർഹിക തൊഴിലാളികൾക്ക് പുതിയ വൈദ്യപരിശോധനാ സംവിധാനം കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളി വിസയിൽ വരുന്നവർക്ക് എയ്ഡ്‌സ്, ക്ഷയം, കരൾരോഗം, പകരുന്ന ചർമരോഗങ്ങൾ എന്നിവയില്ലെന്ന് ഉറപ്പാക്കും. കൂടാതെ വീട്ടുജോലിക്കാരികൾക്ക് ഗർഭപരിശോധനയും നടത്തും. ഹെപ്പറ്റൈറ്റീസ് ബി, സി വിഭാഗത്തിൽ പെടുന്ന രോഗങ്ങളിൽ നിന്ന് ആരോഗ്യമേഖലയിലെ ജോലിക്കാരും സുരക്ഷിതമായിരിക്കണമെന്നും നിബന്ധനയിൽ ഉൾപ്പെടുന്നു.
വിവിധ ആരോഗ്യമേഖലകളിലുള്ളവർക്കും ബാർബർ ഷോപ്പ് ജീവനക്കാർക്കും പുതിയ വൈദ്യപരിശോധന നടത്തേണ്ടി വരും. വൈദ്യപരിശോധനയ്ക്കുള്ള നിരക്ക് 260 ദിർഹമാണ്.