- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ടൈംടേബിളിൽ മാറ്റം വരുത്തി. വിവിധ മേഖലകളിൽനിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്. പുതുക്കിയ ക്രമം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ 8,9,12,15,19,21,27,28,29 തീയതികളിലാവും നടക്കുക. ഏപ്രിൽ 15 മുതലുള്ള ദിവസങ്ങളിൽ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്.
ജെഇഇ പരീക്ഷകൾ നടക്കുന്നതിനാൽ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ 26ന് അവസാനിപ്പിക്കും. 10–ാം ക്ലാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം
ഏപ്രിൽ 8 വ്യാഴാഴ്ച - ഫസ്റ്റ് ലാംഗ്വേജ് പാർട്ട് ഒന്ന് - ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ
ഏപ്രിൽ 9 വെള്ളിയാഴ്ച - തേർഡ് ലാംഗ്വേജ് - ഹിന്ദി/ ജനറൽ നോളേജ് - ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ
ഏപ്രിൽ 12 തിങ്കളാഴ്ച - ഇംഗ്ലീഷ് - ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ
ഏപ്രിൽ 15 വ്യാഴാഴ്ച - ഫിസിക്സ് - രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 19 തിങ്കളാഴ്ച - കണക്ക് - രാവിലെ 9.40 മുതൽ 12.30 വരെ
ഏപ്രിൽ 21 ബുധനാഴ്ച - കെമിസ്ട്രി - രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 27 ചൊവാഴ്ച - സോഷ്യൽ സയൻസ് - രാവിലെ 9.40 മുതൽ 12.30 വരെ
ഏപ്രിൽ 28 ബുധനാഴ്ച - ബയോളജി - രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 29 വ്യാഴാഴ്ച - ഫസ്റ്റ് ലാംഗ്വേജ് പാർട്ട് രണ്ട് - രാവിലെ 9.40 മുതൽ 11.30 വരെ
മറുനാടന് മലയാളി ബ്യൂറോ