രീരത്തിനും മനസിലും വിശ്രമം ലഭിക്കാനുള്ള ഒരു വഴിയാണ് ഉറക്കം. ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനവുമാണ്. നന്നായി ഉറങ്ങിയാൽ മാത്രമേ ഉന്മേഷത്തോടെ ദൈനം ദിന ജീവിത സാഹചര്യങ്ങളുമായി ഒത്തു പോകാൻ സാധിക്കുന്നത്. ഉറങ്ങുമ്പോള് നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന തോന്നല് തെറ്റാണ്. നാമുറങ്ങുമ്പോൾ ശരീരത്തിലെ പല അവയവങ്ങളും ഉണർന്നിരിക്കുകയാണ്. ഉറങ്ങുന്നതിനും എഴുന്നേൽക്കുന്നതിനും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്താണെന്ന് ഒരു ചോദ്യം മാത്രമാണ്. പലപ്പോഴും കൃത്യമായ നിർവ്വജനം പോലും നൽകാൻ സാധിക്കുന്നില്ല. എങ്കിലും പഠനങ്ങൾ തെളിയിക്കുന്ന ചില കാര്യങ്ങൾ നോക്കാം..

ഉറങ്ങുമ്പോഴും തലച്ചോർ പ്രവർത്തിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഉറക്കത്തിന്റെ ആദ്യ പകുതിയിൽ തലച്ചോറിലെ കോർട്ടെക്‌സിന്റെ പ്രവർത്തനം 40 ശതമാനം കുറയുന്നുണ്ടെങ്കിലും പിന്നീട് കൂടുതൽ പ്രവർത്തിക്കുന്നു.

ഉറക്കം കണ്ണുകളെ രണ്ടു സ്റ്റേജുകളാക്കി പ്രവർത്തിപ്പിക്കും, നോൺ റാപിഡ് മൂവ്‌മെന്റ്, റാപിഡ് മൂവ്‌മെന്റ് എന്നിവയാണവ. ആദ്യത്തെ ഘട്ടത്തിൽ കൃഷ്ണമണികൾ വട്ടം കറങ്ങും പിന്നീടുള്ള ഘട്ടത്തിൽ പെട്ടന്ന് ചലിക്കും. രണ്ടാം ഘട്ടത്തിലാണ് സാധാരണ സ്വപ്‌നങ്ങൾ കാണുന്നത്.

ഉറങ്ങുമ്പോൾ ശരീരത്തിൽ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കപ്പെടും. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകും. ഉറങ്ങുമ്പോൾ തൊണ്ടയിലെ മസിലുകൾ അയയും. ഇത് തൊണ്ടയുടെ വിസ്താരം അൽപം കുറയ്ക്കും. ഇത് ശ്വാസോച്ഛാസത്തിന് അൽപം തടസമുണ്ടാക്കും. കൂർക്കം വലിക്ക് കാരണമാകുന്നു.

ദ്യപിച്ച ശേഷം ഉറങ്ങുന്നവർ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അറിഞ്ഞിരിക്കണം. മദ്യപിച്ച ശേഷം ഉറങ്ങുന്നവരുടെ ശരീരത്തിൽ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങൾ ഇവയാണ്.

ഒരാളുടെ ഉറക്കത്തിന്റെ ചക്രം തന്നെ തടസ്സപ്പെടുത്താൻ മദ്യപാനം കാരണമാകും. അമിത മദ്യപാനം വിഷാദത്തിനും ദുംഖത്തിനും കാരണമാകും. ഇത് വളരെ മോശം ചിന്തകളിലേക്ക് നയിക്കാനുള്ള സാധ്യതയും കൂടുതലാണ്. അമിത മദ്യപാനം വിഷാദത്തിനും ആത്മഹത്യ പ്രവണതയ്ക്കും വഴിവെക്കുന്നതായി കണ്ടുവരുന്നുണ്ട്.

ഹൃദയത്തെ ഇല്ലായ്മ ചെയ്യാൻ അമിത മദ്യപാനത്തിന് കഴിയും. ഉയർന്ന രക്ത സമ്മർദ്ദത്തിന് ഇടയാക്കും. ഹൃദയത്തിന്റെ പ്രവർത്തനം താറുമാറാകും. ഇത് മാരകമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

അമിത മദ്യപരിൽ ഓർമ്മ കുറവ് ഉണ്ടാവുന്നത് സാധാരണയാണ്. മദ്യപാനം അതിരു കടക്കുന്ന ദിവസങ്ങളിലെ പല സംഭവങ്ങളും പിറ്റേദിവസം ഓർത്തെടുക്കാൻ കഴിയാതെ വരുന്നു. ഇത് അംനേഷ്യയിലേക്കുള്ള യാത്രയാണെന്ന് ഓർക്കുക. പൂർണ്ണമായും ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലേക്കാവും ഒടുവിൽ നീങ്ങുക