- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ ദുബൈയിലെ ഏഴ് ബസ് റൂട്ടുകളിൽ മാറ്റം; യാത്രക്കായി പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കുന്നവർ അറിയാൻ
ദുബൈയിലെ ഏഴ് ബസ് റൂട്ടുകൾ പരിഷ്‌കരിക്കാൻ ആർടിഎ തീരുമാനിച്ചു. സെപ്റ്റംബർ 25 മുതൽ പരിഷ്‌കാരം നിലവിൽ വരുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ അലി അറിയിച്ചു. അൽ സബ്ക ബസ് സ്റ്റേഷനിൽ നിന്നുള്ള 17ാം നമ്പർ റൂട്ട് മുഹൈസിന നാലിലെ ദുബൈ പൊലീസ് റെസിഡൻഷ്യൽ കമ്യൂണിറ്റി വരെ നീട്ടും. സത്വ ബസ് സ്റ്റേഷനിൽ നിന്ന് ഖിസൈസ് ബസ് സ്റ്റേഷനിലേക്കുള്ള 32 സി റൂട്ട് ജാഫിലിയ മെട്രോ സ്റ്റേഷൻ വഴിയാക്കി. ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് 367ാം നമ്പർ ബസ് ഇന്റർനാഷണൽ സിറ്റിയിലെ പുതിയ ഡ്രാഗൺ മാർട്ടിലേക്ക് സർവീസ് നടത്തും. അബുഹൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബൈ ഹെൽത്ത് കെയർ സിറ്റി വരെയുള്ള സി ഏഴ് റൂട്ടിൽ സർവീസുകളുടെ ഇടവേള കുറച്ചു. യൂനിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ബറാഹയിലേക്കുള്ള എഫ് വൺ റൂട്ടിൽ ഉമർ ബിൻ ഖതാബ് സ്ട്രീറ്റിലെ ബസ് സ്റ്റോപ്പുകൾ കൂടി ഉൾപ്പെടുത്തി. റാശിദിയ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ വർഖയിലേക്കുള്ള എഫ്- 10 റൂട്ടിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്ത
ദുബൈയിലെ ഏഴ് ബസ് റൂട്ടുകൾ പരിഷ്‌കരിക്കാൻ ആർടിഎ തീരുമാനിച്ചു. സെപ്റ്റംബർ 25 മുതൽ പരിഷ്‌കാരം നിലവിൽ വരുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ അലി അറിയിച്ചു.
അൽ സബ്ക ബസ് സ്റ്റേഷനിൽ നിന്നുള്ള 17ാം നമ്പർ റൂട്ട് മുഹൈസിന നാലിലെ ദുബൈ പൊലീസ് റെസിഡൻഷ്യൽ കമ്യൂണിറ്റി വരെ നീട്ടും. സത്വ ബസ് സ്റ്റേഷനിൽ നിന്ന് ഖിസൈസ് ബസ് സ്റ്റേഷനിലേക്കുള്ള 32 സി റൂട്ട് ജാഫിലിയ മെട്രോ സ്റ്റേഷൻ വഴിയാക്കി. ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് 367ാം നമ്പർ ബസ് ഇന്റർനാഷണൽ സിറ്റിയിലെ പുതിയ ഡ്രാഗൺ മാർട്ടിലേക്ക് സർവീസ് നടത്തും. അബുഹൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബൈ ഹെൽത്ത് കെയർ സിറ്റി വരെയുള്ള സി ഏഴ് റൂട്ടിൽ സർവീസുകളുടെ ഇടവേള കുറച്ചു. യൂനിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ബറാഹയിലേക്കുള്ള എഫ് വൺ റൂട്ടിൽ ഉമർ ബിൻ ഖതാബ് സ്ട്രീറ്റിലെ ബസ് സ്റ്റോപ്പുകൾ കൂടി ഉൾപ്പെടുത്തി.
റാശിദിയ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ വർഖയിലേക്കുള്ള എഫ്- 10 റൂട്ടിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി. കറാമയിൽ നിന്ന് ദുബൈ ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്ക് ദുബൈ സിലിക്കോൺ ഒയാസിസ് വഴി എക്‌സ്- 25 ബസ് സർവീസ് നടത്തും. യാത്രക്കാരുടെ ആവശ്യമനുസരിച്ച് പഠനങ്ങൾക്ക് ശേഷമാണ് റൂട്ടുകളിൽ മാറ്റം വരുത്തിയതെന്ന് മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു.