കാനഡ എക്‌സ് പ്രസ് എൻട്രി സംവിധാനത്തിൽ പുതിയ ഭേദഗതികൾ വരുത്തുന്നു. രാജ്യത്ത് സഹോദരങ്ങൾ ഉള്ളവർക്കും ഫ്രഞ്ച് ഭാഷയിൽ വൈദഗ്ദ്ധ്യമുള്ളവർക്കും കൂടുതൽ പോയിന്റ് ലഭിക്കുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുക. ഇമിഗ്രേഷൻ മന്ത്രി അഹമ്മദ് ഹൂസൈൻ ആണ് പുതിയ പരിഷ്‌കാരം സംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടത്.

എക്സ്‌പ്രസ് എൻട്രിയിലൂടെ അപേക്ഷകർക്ക് വിദ്യാഭ്യാസ നിലവാരത്തിലൂടെയും, ട്രെയിനിങ്, വർക്ക് എക്‌സ്പീരിയൻസ്, ഭാഷാ നൈപുണ്യം എന്നിവയുടെ അടിസ്ഥാനത്തിൽ 1200 പോയിന്റാണ് ലഭ്യമാവുക. മുൻ കൺസർവേറ്റിവ് ഗവൺമെന്റ് ആണ് ഉന്നതനിലവാരമുള്ള വിദഗ്ദ്ധരായ വിദേശികൾക്ക് സ്ഥിരമായി രാ്ജ്യത്ത് താമസമാക്കാനായി ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പുതിയ ഭേഗഗതി വരുന്നതോടെ രാജ്യത്ത് സഹോദരങ്ങൾ ഉള്ള അപേക്ഷകർക്ക് 15 പോയിന്റ് ലഭിക്കും. സഹോദരങ്ങൾ രാജ്യത്ത് പെർമെനന്റ് റഡിന്റ് ഉള്ളവരും പതിനെട്ടിന് മുകളിൽ പ്രായമുള്ളവരുമായിരിക്കണം. കൂടാതെ ഫ്രഞ്ച് ഭാഷയിൽ പരിഞ്ജാനമുള്ളവർക്ക് അധികമായി 30 പോയിന്റാണ് ലഭ്യമാവുക. ഇതിന് ലാഗ്വേജ് പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റുകളിൽ മാറ്റം വരാം.

ഇതിന് പുറമേ എക്‌സ് പ്രസ് എഎൻട്രി വഴി വരുന്നവർ അവർക്ക്‌ജോബ് ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും ഇത് രജിസ്റ്റർ ചെയ്യാനും സംവിധാനം നിലവിൽ വന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പുതിയ സംവിധാനത്തിലൂടെ വിദഗ്ദ്ധരായ വിദേശി ജോലിക്കാരെ രാജ്യത്തേക്ക് എത്തിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ