ടോൾ അടയ്ക്കാത്ത വിദേശ വാഹനങ്ങളെ പിടികൂടാൻ സിംഗപൂർ പദ്ധതിയിടുന്നു. ടോൾ അടക്കാത്ത വിദേശികളുടെ വാഹനങ്ങൾ സിംഗപൂരിൽ പ്രവേശിക്കുന്നതും പുറത്ത് പോകുന്നതിനും വിലക്കേർപ്പെടുത്താനാണ് പദ്ധതിയിടുന്നത്.

ഇത് സംബന്ധിച്ച നിർദ്ദേശം പാർലമെന്റിന് മുന്നിൽ റോഡ് ട്രാഫിക് വിഭാഗം അവതരിപ്പിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടെ പാർലമെന്റ് ചർച്ചക്കെടുത്ത് തീരുമാനമെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.ഏകദേശം 14 മില്യൺ ഡോളർ ടോൾ ഇനത്തിൽ രാജ്യത്ത് പിരിഞ്ഞ് കിട്ടാൻ ഉണ്ടെന്നാണ് കണക്കുകൾ. ഇത് കണ്ടെത്തുന്നതിനായാണ് ടോൾ അടക്കാത്ത വാഹനങ്ങ്# കണ്ടെത്തി നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.

മാത്രമല്ല കൂടാതെ കൃത്യമായ ടോൾ അടക്കാത്ത വിദേശികൾക്ക് ഇമിഗ്രേഷൻ നടപടികളും പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്നതിനും വിലക്ക് വന്നേക്കും. ട്രാഫി്ക് വിഭാഗം ഇമിഗ്രേഷൻ വിഭാഗവും കൂടി ലിങ്ക് ചെയ്യുന്ന രീതിയിൽ പുതിയ പദ്ധതികൾ തയ്യാറാക്കാനാണ് നീക്കം.