- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ചെറിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കും; വലതുവശത്തു കൂടിയുള്ള ഓവർടേക്ക്, വേഗതാ പരിധി ലംഘിക്കുക, ചുവപ്പ് ലൈറ്റ് ചാടിക്കടക്കുക തുടങ്ങിയവയ്ക്ക് കടുത്ത ശിക്ഷ; ഖത്തറിൽ പുതിയ ട്രാഫിക് നിയമ പരിഷ്‌കരണങ്ങൾ ഇങ്ങനെ
ദോഹ: ചെറിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നതടക്കമുള്ള ഗാതഗത പരിഷ്‌കരണങ്ങൾ ഖത്തർ തയ്യാറെടുക്കുന്നു. സമഗ്ര പരിഷ്‌കരണം ശുപാർശ ചെയ്യുന്ന കരട് നിയമം ശൂറ കൗൺസിലിന്റെ പരിഗണനയിൽ.കരടുനിയമം ശൂറാകൗൺസിൽ അംഗീകരിക്കുന്നതോടെ വലതു വശത്തുകൂടി മറ്റുവാഹനങ്ങളെ മറികടക്കുന്നതും അമിത വേഗവും ചുവപ്പു സിഗ്നൽ ലംഘനവും കൂടുതൽ ഗുരുതരകുറ്റങ്
ദോഹ: ചെറിയ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നതടക്കമുള്ള ഗാതഗത പരിഷ്‌കരണങ്ങൾ ഖത്തർ തയ്യാറെടുക്കുന്നു. സമഗ്ര പരിഷ്‌കരണം ശുപാർശ ചെയ്യുന്ന കരട് നിയമം ശൂറ കൗൺസിലിന്റെ പരിഗണനയിൽ.കരടുനിയമം ശൂറാകൗൺസിൽ അംഗീകരിക്കുന്നതോടെ വലതു വശത്തുകൂടി മറ്റുവാഹനങ്ങളെ മറികടക്കുന്നതും അമിത വേഗവും ചുവപ്പു സിഗ്നൽ ലംഘനവും കൂടുതൽ ഗുരുതരകുറ്റങ്ങളാവും. എന്നാൽ പാർക്കിങ് നിയമലംഘനത്തിനുള്ള പിഴയിൽ ഇളവുണ്ടാകും.
2007ലെ 19ാം നമ്പർ നിയമമാണ് നിലവിലെ ട്രാഫിക് നിയമം. ഇതിന്റെ 1,2,41,82,89 അനുഛേദങ്ങളാണ് പരിഷ്‌കരിക്കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ പരമാവധി കുറയ്ക്കുകയും റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുകയും ചെയ്യുന്ന രീതിയിലാണ് നിയമം ഭേദഗതി ചെയ്യുന്നത്.
മോശമായ ഡ്രൈവിങ് നിരുൽസാഹപ്പെടുത്തുന്നതിന് ഏർപ്പെടുത്തുന്ന പോയിന്റ് സംവിധാനത്തിൽ ഒരു നിശ്ചിത പരിധി ലംഘിക്കുന്ന ഡ്രൈവർമാരെ നന്നാക്കിയെടുക്കുന്നതിന് പ്രത്യേക റീഹാബിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കും. വർഷത്തിൽ ഒരു തവണ ഇവരെ ഈ കേന്ദ്രത്തിലേക്കയക്കുകയും ട്രാഫിക് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും.
കാറുകൾ വിൽപ്പനയ്ക്കുള്ളതാണെന്നുള്ള സ്റ്റിക്കർ പതിച്ച് ഗ്രൗണ്ടിലോ പാർക്കിങ് സ്ഥലങ്ങളിലോ റോഡരികിലോ ഇടുന്നതിന് അധികൃതരുടെ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്നും പുതിയ നിയമത്തിൽ പറയുന്നു. ഓട്ടോമൊബൈൽ ഷോറൂമുകളും കാറുകൾ ലേലത്തിൽ വിൽക്കുന്നവരും റോഡരികിലും പൊതുസ്ഥലത്തും വിൽപ്പനയ്ക്കുള്ള കാറുകൾ ഇടുന്നതിനും സമാനമായ രീതിയിൽ അനുമതി വാങ്ങേണ്ടി വരും.
സീലൈൻ പോലുള്ള പ്രദേശങ്ങളിൽ വിനോദയാത്രക്കാർക്ക് വാടകയ്ക്ക് നൽകുന്ന ഡെസർട്ട് മോട്ടോർ സൈക്കിൾ, ബഗ്ഗീസ് എന്നിവയുടെ നിരക്ക് നിർണയിക്കാനും പുതിയ നിയമത്തിൽ ശുപാർശ ചെയ്യുന്നു.പുതിയ കാറുകൾക്ക് മൂന്നു വർഷത്തേക്ക് റോഡ് പെർമിറ്റ് നൽകാമെന്നും നിയമം ശുപാർശ ചെയ്യുന്നു. പെർമിറ്റ് കാലാവധി കഴിയുന്ന വർഷം ഏതെന്ന് നമ്പർ പ്ലേറ്റിൽ വ്യക്തമായി കാണിച്ചിരിക്കണം. കാർ ഷോറൂമുകൾ, ഗാരേജുകൾ, കാർ ഡെക്കറേറ്റർമാർ എന്നിവയ്ക്ക് ട്രാഫിക് ഡിപാർട്ട്‌മെന്റ് പ്രത്യേക ലൈസൻസ് നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുമെന്നും പരിഷ്‌കരണ നിർദേശങ്ങളിൽ പറയുന്നു.