- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ ആശ്രിത വിസയിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും ഉടൻ നാടുകടത്തില്ല; നിബന്ധനകളോടെ പുതിയ ആശ്രിത വിസ അനുവദിക്കാൻ നീത്തം; നിയമത്തിൽ ഭേദഗതി വരുത്താൻ കുവൈത്ത്
ആശ്രിത വീസയിലുള്ള ഭാര്യ/ഭർത്താവ്, മക്കൾ എന്നിവരൊഴികെയുള്ള ബന്ധുക്കളുടെ ഇഖാമ പുതുക്കി നൽകേണ്ടതില്ലെന്ന നിയമത്തിൽ ഭേദഗതി വരുത്താൻ കുവൈറ്റ് തീരുമാനം. ഭേദഗതി വരുത്താൻ തീരുമാനമായതോടെ ആശ്രിത വീസയിൽ കുവൈത്തിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും ഉടൻ നാടുകടത്തില്ലെന്നും അധികൃതർ അറിയിച്ചു. പുതിയ നിയമത്തിൽ എതിർപ്പ് ശക്തമായതിനെ തുടർന്നാണ് നടപടി.ആശ്രിത വീസയിൽ നിലവിൽ കുവൈത്തിലുള്ളവരെ പെട്ടെന്ന് നാടുകടത്തേണ്ടതില്ലെന്ന വ്യവസ്ഥയാണു പരിഗണിക്കുന്നത്. അതേസമയം അവർക്ക് വേഗത്തിൽ ഇഖാമ പുതുക്കി നൽകുകയുമില്ല. പകരം താൽക്കാലിക ഇഖാമ പരിഗണിക്കുന്നു. ആശ്രിത വീസയിൽ കുവൈത്തിൽ കഴിയുന്നവരെ സംബന്ധിച്ച കൃത്യമായ കണക്ക് ശേഖരിക്കുകയും അവരിൽ ഏറ്റവും അർഹരായ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നിബന്ധനകളോടെ ഇഖാമ നീട്ടിനൽകുകയും ചെയ്യാനാണ് മന്ത്രാലയം ആലോചിക്കുന്നത്. മറ്റുള്ളവർക്കു രാജ്യംവിടാൻ സമയം അനുവദിക്കുകയും ചെയ്യും. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പുതുതായി ആശ്രിത വീസ നൽകുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അങ്ങനെ എത്തുന്നവർക്ക് ആരോഗ്യ
ആശ്രിത വീസയിലുള്ള ഭാര്യ/ഭർത്താവ്, മക്കൾ എന്നിവരൊഴികെയുള്ള ബന്ധുക്കളുടെ ഇഖാമ പുതുക്കി നൽകേണ്ടതില്ലെന്ന നിയമത്തിൽ ഭേദഗതി വരുത്താൻ കുവൈറ്റ് തീരുമാനം. ഭേദഗതി വരുത്താൻ തീരുമാനമായതോടെ ആശ്രിത വീസയിൽ കുവൈത്തിലുള്ള മാതാപിതാക്കളെയും സഹോദരങ്ങളെയും ഉടൻ നാടുകടത്തില്ലെന്നും അധികൃതർ അറിയിച്ചു.
പുതിയ നിയമത്തിൽ എതിർപ്പ് ശക്തമായതിനെ തുടർന്നാണ് നടപടി.ആശ്രിത വീസയിൽ നിലവിൽ കുവൈത്തിലുള്ളവരെ പെട്ടെന്ന് നാടുകടത്തേണ്ടതില്ലെന്ന വ്യവസ്ഥയാണു പരിഗണിക്കുന്നത്. അതേസമയം അവർക്ക് വേഗത്തിൽ ഇഖാമ പുതുക്കി നൽകുകയുമില്ല. പകരം താൽക്കാലിക ഇഖാമ പരിഗണിക്കുന്നു. ആശ്രിത വീസയിൽ കുവൈത്തിൽ കഴിയുന്നവരെ സംബന്ധിച്ച കൃത്യമായ കണക്ക് ശേഖരിക്കുകയും അവരിൽ ഏറ്റവും അർഹരായ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും നിബന്ധനകളോടെ ഇഖാമ നീട്ടിനൽകുകയും ചെയ്യാനാണ് മന്ത്രാലയം ആലോചിക്കുന്നത്.
മറ്റുള്ളവർക്കു രാജ്യംവിടാൻ സമയം അനുവദിക്കുകയും ചെയ്യും. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും പുതുതായി ആശ്രിത വീസ നൽകുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അങ്ങനെ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. ആശ്രിത വീസയിൽ കഴിയുന്നവർ ആരോഗ്യ സേവനങ്ങൾ ക്രമാതീതമായി വിനിയോഗിക്കുന്നുവെന്ന കാരണത്താലാണു നിയന്ത്രണം ആലോചിച്ചത്.
പങ്കാളികളും മക്കളും അല്ലാത്തവരുടെ ഇഖാമ പുതുക്കി നൽകില്ലെന്ന തീരുമാനം ഒട്ടേറെ വിദേശികളെയാണ് ആശങ്കയിലാഴ്‌ത്തിയത്. ഒട്ടേറെ വർഷം കുവൈത്തിൽ ജോലി ചെയ്തിരുന്നവർ വിരമിച്ചശേഷം മക്കളുടെ സ്‌പോൺസർഷിപ്പിലുള്ള ആശ്രിതവീസയിൽ കഴിയുന്നുണ്ട്