കൊച്ചി: ഹണിറോസ് ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് ചങ്ക്സ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിനു പഠിക്കുന്ന കുട്ടി. പേര് റിയ. പെൺകുട്ടികൾ അധികം കടന്നുവരാത്ത ഒരു കോഴ്സാണിത്. അവിടേയ്ക്ക് കടന്നുവരുന്ന ഒരു പെൺകുട്ടി. ആ ക്ലാസിലെ ഏക പെൺതരിയും അവൾതന്നെ. അങ്ങനെ സ്ത്രീ പക്ഷത്തിന് പ്രാധ്യാനമുള്ള സിനിമയുമായി ഹണിറോസ് എത്തുന്നു. ചങ്ക്‌സിൽ ഏറെ പ്രതീക്ഷയാണ് നടിക്ക്.

നല്ല തന്റേടമുള്ള പെണ്ണായിരുന്നു. ഇത്രയും ആൺകുട്ടികൾക്കു നടുവിൽ ഒരു പെൺകുട്ടി. റിയ ഇവിടെ എത്തിച്ചേർന്നത് പഠിക്കാനുള്ള ആഗ്രഹംകൊണ്ടു മാത്രമല്ല. ബാംഗ്ലൂരിലെ ഒരു കോളജിൽനിന്നും പുറത്താക്കപ്പെട്ട് ഇവിടെ എത്തിച്ചേർന്നതാണ്. ഇപ്പോൾ ഈ കഥാപാത്രത്തെക്കുറിച്ച് സ്വാഭാവികമായും ഒരു ധാരണ ഉണ്ടായിക്കാണുമെന്ന് വിശ്വസിക്കുന്നു. ഇങ്ങനെയുള്ള ഈ പെൺകുട്ടിയെ കാമ്പസിൽ വിളിക്കുന്നത് 'മക്രാണി' എന്നാണ്. ഈ മക്രാണി അത്ര സാധുവൊന്നുമായിരുന്നില്ല. ഒരു പാവം പെൺകുട്ടിയും ആയിരുന്നില്ല.

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ചങ്ക്സ്' എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തയ്യാറാകുന്നത്. ഇവിടെ റൊമാരിയോ, യൂദാസ്, റിയാസ് എന്നിവരെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലു വർഗീസ്, വിശാഖ് (ആനന്ദം ഫെയിം), ഗണപതി എന്നിവരാണ്. ആത്മാറാമിനെ ധർമ്മജൻ ബോൾഗാട്ടിയും അവതരിപ്പിക്കുന്നു. ലാൽ, സിദ്ദിഖ്, ഷമ്മി തിലകൻ, കൈലേഷ്, ഹരീഷ് കണാകരൻ, അഞ്ജലി നായർ, റീനാ ബഷീർ, രമ്യാ പണിക്കർ, ശരണ്യ, ഷെറിൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ജോസഫ് വിജീഷ്, സനൂപ് തൈക്കൂടം, അനീഷ് ഹമീദ്, എന്നിവരുടേതാണ് തിരക്കഥ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം വൈശാഖാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.