- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വച്ചു; അയ്യോ...ഇതുനമ്മുടെ പാവം ചങ്കല്ലേ! ഓടിത്തളർന്ന ചങ്ക് വണ്ടി പാലാ കുമ്മണ്ണൂരിൽ ബ്രേക്ക് ഡൗണായതിൽ സങ്കടപ്പെട്ട് കട്ടഫാൻസ്; കണ്ടക്ടറായും ഡ്രൈവറായും വേഷം മാറുന്ന തച്ചങ്കരി സർ ഇതൊക്കെ അറിയുന്നുണ്ടോയെന്നും ആരാധകർ
കോട്ടയം: ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാറേ എന്ന് ചങ്ക് അലിഞ്ഞ് പോകുന്ന പോലെ വന്ന കിളിനാദത്തിൽ കെഎസ്ആർടിസി മാനേജ്‌മെന്റ് അലിഞ്ഞുപോയതും, പിന്നീട് ചങ്കിനെ തിരിച്ചുനൽകിയതും ഒക്കെ ഇന്ന് പറഞ്ഞ് പുളിച്ച പഴങ്കഥയാണ്.ഈരാറ്റുപേട്ട ഡിപ്പോയിലെ ആർഎസ്‌സി 140 എന്ന വേണാട് ബസ് ചങ്ക് വണ്ടിയായി മാറി ഓട്ടം തുടരുകയാണ്. വണ്ടിക്ക് വേണ്ടി വിളിച്ച റോസ്മി സണ്ണി ഇപ്പോഴും യാത്ര തുടരുന്നുണ്ടോയെന്ന് അറിയില്ല. ഏതായാലും ചങ്ക് വണ്ട് അപ്രതീക്ഷിതമായി പണി മുടക്കിയത് യാത്രക്കാരെ വലച്ചു. പാല കുമ്മണ്ണൂരിൽ വച്ചാണ് ചങ്ക് ബ്രേക്ക് ഡൗണായത്. ഹോട്ടൽ ഡെലിസിയയ്ക്ക് അടുത്ത് വിശന്ന് കിടക്കുന്ന ചങ്കിനെ കണ്ട് വഴിയാത്രക്കാരുടെ കണ്ണുനിറഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ. പാവം ചങ്ക് ! കണ്ടവർ കണ്ടവർ പണി മൂക്കത്ത് വിരൽ വച്ചു. കണ്ടക്ടറായും, ഡ്രൈവറായും വേഷം മാറുന്ന എംഡി ടോമിൻ.ജെ.തച്ചങ്കരി ഇതൊക്കെ അറിയുന്നുണ്ടോ ആവോ? തിരിക്കിനിടെ ചങ്കിനെ കൂടി ഒന്നുനോക്കണേയെന്നാണ് യാത്രികരുടെ അഭ്യാർഥന.എന്താണ് ചങ്കിന് പറ്റിയത്.? എന്താണ് ചങ്കിന്റെ അസുഖം? എളുപ്പം മാറുന്നതാണോ
കോട്ടയം: ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാറേ എന്ന് ചങ്ക് അലിഞ്ഞ് പോകുന്ന പോലെ വന്ന കിളിനാദത്തിൽ കെഎസ്ആർടിസി മാനേജ്‌മെന്റ് അലിഞ്ഞുപോയതും, പിന്നീട് ചങ്കിനെ തിരിച്ചുനൽകിയതും ഒക്കെ ഇന്ന് പറഞ്ഞ് പുളിച്ച പഴങ്കഥയാണ്.ഈരാറ്റുപേട്ട ഡിപ്പോയിലെ ആർഎസ്‌സി 140 എന്ന വേണാട് ബസ് ചങ്ക് വണ്ടിയായി മാറി ഓട്ടം തുടരുകയാണ്. വണ്ടിക്ക് വേണ്ടി വിളിച്ച റോസ്മി സണ്ണി ഇപ്പോഴും യാത്ര തുടരുന്നുണ്ടോയെന്ന് അറിയില്ല. ഏതായാലും ചങ്ക് വണ്ട് അപ്രതീക്ഷിതമായി പണി മുടക്കിയത് യാത്രക്കാരെ വലച്ചു. പാല കുമ്മണ്ണൂരിൽ വച്ചാണ് ചങ്ക് ബ്രേക്ക് ഡൗണായത്. ഹോട്ടൽ ഡെലിസിയയ്ക്ക് അടുത്ത് വിശന്ന് കിടക്കുന്ന ചങ്കിനെ കണ്ട് വഴിയാത്രക്കാരുടെ കണ്ണുനിറഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ. പാവം ചങ്ക് ! കണ്ടവർ കണ്ടവർ പണി മൂക്കത്ത് വിരൽ വച്ചു.
കണ്ടക്ടറായും, ഡ്രൈവറായും വേഷം മാറുന്ന എംഡി ടോമിൻ.ജെ.തച്ചങ്കരി ഇതൊക്കെ അറിയുന്നുണ്ടോ ആവോ? തിരിക്കിനിടെ ചങ്കിനെ കൂടി ഒന്നുനോക്കണേയെന്നാണ് യാത്രികരുടെ അഭ്യാർഥന.എന്താണ് ചങ്കിന് പറ്റിയത്.? എന്താണ് ചങ്കിന്റെ അസുഖം? എളുപ്പം മാറുന്നതാണോ? അതോ ഇനി ദീർഘനാൾ ചികിൽസ വേണോ? അതൊക്കെ ഒന്ന് അറിയണ്ടേ? കാത്തിരിക്കുകയാണ് ചങ്ക് ആരാധകർ.
ചങ്കിന്റെ പഴങ്കഥ
ഒരു വർഷത്തിലേറെയായി ഈരാറ്റുപേട്ടയിൽ നിന്ന് കട്ടപ്പനയിലേക്ക് മലയോര റൂട്ടിലൂടെ യാത്ര തുടരുകയായിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആലുവ ഡിപ്പോയിലെ എന്ക്വയറിയിൽ ഒരു ഫോൺ കോൾ വരുന്നു. മറുതലയ്ക്കൽ ഒരു പെൺകുട്ടിയായിരുന്നു.തങ്ങൾ സ്ഥിരമായി യാത്രചെയ്തുകൊണ്ടിരുന്ന RSC 140 എന്ന ബസ്സിനോടുള്ള സ്നേഹവും അടുപ്പവും എല്ലാം ഫോണിലൂടെ പെൺകുട്ടി വിവരിക്കുകയാണ്. ഫോണെടുത്ത ജീവനക്കാരനാകട്ടെ ഇതെല്ലാം കേട്ട് അന്തിച്ചു പോകുകയും ചെയ്തു. ആദ്യം ആരോ കബളിപ്പിക്കാൻ വിളിക്കുകയാണ് എന്ന് തോന്നിയെങ്കിലും പിന്നീടുള്ള സംസാരത്തിൽ നിന്നും ഇത് ശരിക്കുള്ളതാണ് എന്ന് ജീവനക്കാരന് മനസ്സിലായി.
ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങൾക്ക് തന്നെ തിരികെ തരാൻ പാടില്ലേ എന്നൊക്കെയുള്ള വിഷമം നിറഞ്ഞ വാക്കുകൾ കേട്ട് ഫോണെടുത്ത ജീവനക്കാരൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. മാറി വന്ന പുതിയ ബസ് ഞങ്ങൾക്ക് വേണ്ടയെന്നും പെൺകുട്ടി പറയുന്നുണ്ട്. ഈ ഫോൺ കോൾ റെക്കോർഡ് ചെയ്തത് ഇപ്പോൾ ഫേസ്‌ബുക്കിൽ ഹിറ്റായി മാറിയിരിക്കുകയാണ്. വിളിച്ചത് ഒരു പെൺകുട്ടി ആയതിനാൽ വിമർശകർക്കും എന്തെങ്കിലും പറയുവാൻ വയ്യാതായി. എംഡിക്ക് പരാതി നൽകാൻ നിർദ്ധേശിച്ച് ജീവനക്കാരൻ ഒടുവിൽ ഫോൺവയ്ക്കുകയായിരുന്നു.
ഈ ഫോൺ കോൾ കെ.എസ്.ആർ.ടി.സി ഗ്രൂപ്പുകളിൽ വൈറലായി. പുതിയ സി.എം.ഡിയായി ചുമതലയേറ്റ ദിവസം തന്നെ ടോമിൻ തച്ചങ്കരിയുടെ കൈവശവും ഈ സന്ദേശമെത്തി. അന്ന് തന്നെ അദേഹം ഉത്തരവിട്ടു. RSC 140 തിരികെ ഈരാറ്റുപേട്ടയിലേക്ക് മാറ്റാൻ.
അങ്ങിനെ തിരികൈയത്തിയ ബസിനെ യാത്രക്കാർ മാലയിട്ട് സ്വീകരിച്ചു. ഇതും കണ്ടതോടെയാണ് ആ ബസിനെ വെറും വേണാടാക്കി മാറ്റേണ്ട...പേര് തന്നെ ചങ്ക് ബസ് എന്നാക്കി മാറ്റാൻ തീരുമാനിച്ചത്. എത്രയും വേഗം ഒരു ചങ്ക്(ഹൃദയത്തിന്റെ) ചിത്രം ബസിന്റെ മുന്നിൽ പതിക്കാനും എം.ഡി നിർദ്ദേശിക്കുകയായിരുന്നു.ആലുവ റീജിയണൽ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണി തീർത്തു കണ്ണൂർ ഡിപ്പോയിലേക്കു ബസ് വിടാനായിരുന്നു നേരത്തേ ഉദ്ദേശിച്ചിരുന്നത് .
സങ്കടപ്പെട്ട് യാത്രക്കാർക്ക് വേണ്ടി ഫോൺ വിളിച്ചത് കോട്ടയത്തെ കോളേജിൽ പഠിക്കുന്ന റോസ്മി സണ്ണിയായിരുന്നു. ഫോൺവിളി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താരമായ പെൺകുട്ടിയെ വിളിച്ചുവരുത്തി തലസ്ഥാനത്ത് വച്ച് അഭിനന്ദന കത്തും തച്ചങ്കരി കൈമാറി. മാതൃകാപരമായ മറുപടി നൽകിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജോണിയേയും എംഡി അഭിനന്ദന കത്ത് അയച്ചിരുന്നു.
ഫോൺവിളി പ്രചരിച്ചപ്പോഴും കാണാമറയത്തായിരുന്നു റോസ്മി. എന്നാൽ പെൺകുട്ടിയെ കണ്ടെത്തി തച്ചങ്കരി തലസ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു. ഇന്ന് രാവിലെ കെഎസ്ആർടിസി എംഡിയെ സന്ദർശിച്ച റോസ്മിക്ക് അഭിനന്ദനക്കത്ത് കൈമാറി.
കെഎസ്ആർടിസിയുടെ വലിയ ഫാനാണ് താനെന്നും സ്ഥിരം സഞ്ചരിക്കുന്ന ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും ആണ് റോസ്മി പ്രതികരിച്ചത്. നല്ല ഓർമ്മകളുള്ളതിനാൽ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. ഇക്കാര്യം കൂട്ടുകാരിയോട് പറഞ്ഞതോടെ ഫോൺചെയ്ത് ചോദിക്കാൻ പറയുകയായിരുന്നു.