- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് മുൻ ചാമ്പ്യന്മാരുടെ പോരാട്ടം; സ്വന്തം തട്ടകത്തിൽ ഇന്ന് ചെൽസി ബാഴ്‌സയെ എതിരിടും; മെസിയുടെ പുലിക്കുട്ടികൾക്ക് മുന്നിൽ ബാഴ്‌സയെ തടഞ്ഞു നിർത്താൻ ചെൽസിക്ക് നന്നേ വിയർക്കേണ്ടി വരും
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് ചാമ്പ്യന്മാർ നേർക്ക് നേർ. ബാഴ്‌സയും ചെൽസിയുമാണ് ഇന്ന് നേർക്കു നേർ ഏറ്റുമുട്ടുന്നത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസി സ്വന്തം തട്ടകത്തിൽ ബാഴ്‌സലോണയെ സ്വീകരിക്കും. രാത്രി 1.15നാണ് മത്സരം. മികച്ച ഫോമിൽ കുതിക്കുന്ന ബാഴ്‌സിലോണയെ പിടിച്ചു കെട്ടാൻ ചെൽസിക്ക് നന്നേ വിയർക്കേണ്ടി വരും. എതിരാളികളുടെ സർവ പ്രതിരോധവും തകർക്കുന്ന കളിയാണ് ലയണൽ മെസിയുടെയും കൂട്ടുകാരുടെയും. ഓരോ കളിക്കു ശേഷവും മൂർച്ഛ കൂട്ടിയിറങ്ങുന്ന ബാഴ്‌സയ്ക്ക് മുന്നിൽ ചെൽസിക്ക് അടിപതറുമെന്നാണ് വിലയിരുത്തുന്നത്. ചെൽസിക്ക് ഇന്ന് സ്വന്തം തട്ടകത്തിൽപ്പോലും ബാഴ്‌സയെ തടഞ്ഞുനിർത്തുന്നത് എളുപ്പമാകില്ല. സ്പാനിഷ് ലീഗിൽ 24 കളി പൂർത്തിയായപ്പോൾ കിരീടമുറപ്പിച്ചാണ് ഏണസ്റ്റോ വാൽവെർദെയുടെ സംഘത്തിന്റെ പോക്ക്. ഒന്നാംപടിയിൽ 62 പോയിന്റാണ് ബാഴ്‌സയ്ക്ക്. കളിയിൽ രണ്ടിനു മുകളിലാണ് സീസണിൽ ബാഴ്‌സയുടെ ഗോളടി ശരാശരി. ലീഗിൽ ഒരു കളിയും തോറ്റില്ല. നെയ്മറുടെ അസാന്നിധ്യത്തിൽ ജോർഡി ആൽബ മികവിലേക്കുയരുകയും ചെയ്തു. എട്ടു ഗോളിന് ഈ
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് ചാമ്പ്യന്മാർ നേർക്ക് നേർ. ബാഴ്‌സയും ചെൽസിയുമാണ് ഇന്ന് നേർക്കു നേർ ഏറ്റുമുട്ടുന്നത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസി സ്വന്തം തട്ടകത്തിൽ ബാഴ്‌സലോണയെ സ്വീകരിക്കും. രാത്രി 1.15നാണ് മത്സരം. മികച്ച ഫോമിൽ കുതിക്കുന്ന ബാഴ്‌സിലോണയെ പിടിച്ചു കെട്ടാൻ ചെൽസിക്ക് നന്നേ വിയർക്കേണ്ടി വരും.
എതിരാളികളുടെ സർവ പ്രതിരോധവും തകർക്കുന്ന കളിയാണ് ലയണൽ മെസിയുടെയും കൂട്ടുകാരുടെയും. ഓരോ കളിക്കു ശേഷവും മൂർച്ഛ കൂട്ടിയിറങ്ങുന്ന ബാഴ്‌സയ്ക്ക് മുന്നിൽ ചെൽസിക്ക് അടിപതറുമെന്നാണ് വിലയിരുത്തുന്നത്. ചെൽസിക്ക് ഇന്ന് സ്വന്തം തട്ടകത്തിൽപ്പോലും ബാഴ്‌സയെ തടഞ്ഞുനിർത്തുന്നത് എളുപ്പമാകില്ല. സ്പാനിഷ് ലീഗിൽ 24 കളി പൂർത്തിയായപ്പോൾ കിരീടമുറപ്പിച്ചാണ് ഏണസ്റ്റോ വാൽവെർദെയുടെ സംഘത്തിന്റെ പോക്ക്. ഒന്നാംപടിയിൽ 62 പോയിന്റാണ് ബാഴ്‌സയ്ക്ക്.
കളിയിൽ രണ്ടിനു മുകളിലാണ് സീസണിൽ ബാഴ്‌സയുടെ ഗോളടി ശരാശരി. ലീഗിൽ ഒരു കളിയും തോറ്റില്ല. നെയ്മറുടെ അസാന്നിധ്യത്തിൽ ജോർഡി ആൽബ മികവിലേക്കുയരുകയും ചെയ്തു. എട്ടു ഗോളിന് ഈ സ്പാനിഷുകാരൻ വഴിയൊരുക്കി. ഗോളടിയിൽനിന്ന് അൽപ്പം പിറകോട്ടിറങ്ങിയെങ്കിലും ലൂയിസ് സുവാരസും ഫോമിലാണ്. ഗോളടിപ്പിക്കുന്നതിലാണ് ഇക്കുറി ഈ ഉറുഗ്വേക്കാരന്റെ ശ്രദ്ധ.
എട്ടുതവണയാണ് ചെൽസിയുമായി നേർക്ക് നേർ എത്തിയെങ്കിലും ഇതുവരെ ചെൽസിക്കെതിരെ ഗാളടിച്ചിട്ടില്ലെന്ന കുറവ്് മെസിക്ക് ഉണ്ട്. പെപ് ഇക്കുറി അന്റോണിയോ കോന്റെയുടെ അവസരമാണ്. 'മെസിയെ ബഹുമാനിക്കുന്നു. ലോകത്തിലെ മികച്ച കളിക്കാരിലൊരാളാണ് മെസി.' കോന്റെ കളിക്കുമുമ്പ് പറഞ്ഞു. ബാഴ്‌സയെ പിടിച്ചുനിർത്താൻ തങ്ങളുടെ ഏറ്റവും നല്ല കളിതന്നെ പുറത്തെടുക്കേണ്ടിവരുമെന്നും കോന്റെ പറഞ്ഞു.
സീസണിന്റെ തുടക്കത്തിലെ ഫോം നഷ്ടപ്പെട്ട് ഉഴറുകയായിരുന്ന ചെൽസിക്ക് അവസാന രണ്ടു കളിയിലെ ഫലം ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ വെസ്റ്റ്‌ബ്രോംവിച്ച് ആൽബിയനോടും (30) എഫ്എ കപ്പ് പ്രീക്വാർട്ടറിൽ ഹൾ സിറ്റിയോടും (40) ചെൽസി തിളങ്ങി. മധ്യനിരയിൽ വില്ലിയൻ മികച്ച ഫോമിലാണ്. ഏദൻ ഹസാർഡും കഴിഞ്ഞ കളികളിൽ മികവിലേക്കുതിരിച്ചെത്തി. സ്പാനിഷ് താരം മാർകോസ് അലൻസോ പരിക്കിൽനിന്ന് മുക്തനായി തിരിച്ചെത്തുന്നതും കോന്റെയ്ക്ക് ആശ്വാസമാണ്.
കളിക്കണക്കുകൾ ചെൽസിക്ക് അനുകൂലമാണ്. 10 കളിയിൽ നേർക്കുനേർ വന്നപ്പോൾ ചെൽസി മൂന്നിലും ബാഴ്‌സ രണ്ടിലുമാണ് ജയിച്ചത്. അഞ്ചിൽ സമനില. അവസാനമായി ഏറ്റുമുട്ടിയപ്പോൾ ബാഴ്‌സയെ ചാമ്പ്യൻസ് ലീഗ് സെമിയിൽനിന്ന് പുറത്തേക്ക് അയക്കുകയും ചെയ്തു. റയൽ മാഡ്രിഡിനെപ്പോലെയാണ് ചാമ്പ്യൻസ് ലീഗിൽ ചെൽസിയുടെ മികവെന്ന് ബാഴ്‌സയുടെ ആന്റണി റൂഡിഗർ പറഞ്ഞത് ഇംഗ്ലീഷുകാരെ എഴുതിത്ത്തള്ളാനാകില്ലെന്നു കണ്ടുതന്നെയാ