- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൃസ ചലച്ചിത്രം 'ഇറ്റ് ഈസ് എ സ്മാൾ വേൾഡ്' താങ്ക്സ്ഗിവിങ് ദിവസം പ്രവാസി ചാനൽ
അക്കരക്കാഴ്ചകൾ എന്ന സീരിയൽ മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്ന് തന്നെ പറയാം. വെബ് സീരീസുകൾ വൈറൽ ആകുന്ന ഈ കാലത്തു, പന്ത്രണ്ടു വര്ഷം മുൻപ് യൂട്യൂബിൽ ടെലികാസ്‌റ് ചെയ്ത ഈ സീരീസ് കാലത്തിനു മുൻപേ തന്നെ സഞ്ചരിച്ചു.
അക്കരക്കാഴ്ചകൾ എന്ന സീരിസിൽ ബേബികുട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സഞ്ജീവ് നായർ, ബിനു സാമുവലുമായി ചേർന്ന് its a small world എന്ന പേരിൽ ഒരു ഹ്രസ്വചിത്രം നിർമ്മിച്ചു.
പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് ബിനു സാമുവൽ. കൊറോണ ലോക്ക്ഡൗൺ സമയത്ത്, ന്യൂ ജേഴ്സിയിൽ തന്നെ താമസിക്കുന്ന കുറച്ചു അഭിനേതാക്കളുടെ സഹായത്തോടെ ആണ് ഇവർ ഇത് നിർമ്മിച്ചത്. സിനിമ വളരെ എന്റെർറ്റൈനിങ് ആണ്. മൂന്ന് സുഹൃത്തുകൾ കുറച്ചു മദ്യപിക്കുകയും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണത്തിൽ, എങ്ങനെ ഭാര്യമാരെ മാനസികമായി കണ്ട്രോൾ ചെയ്യാനുള്ള അടവുകൾ ചര്ച്ച ചെയ്യുകയും, അതിനെ തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സഞ്ജീവ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത പ്പോൾ , ബിനു സാമുവേൽ ക്യാമറയും എഡിറ്റിംഗും സൗണ്ട് സംവിധാനവും നിർവഹിച്ചു. സഞ്ജീവ് നായർക്കു പുറമെ താരങ്ങളിൽ തരുണാ ഇമാനിയും ഉണ്ടായിരുന്നു. തരുണ ന്യൂ ജേഴ്സിയിൽ പബ്ലിക് സ്പീകിങ് ഇന്‌സ്ടിട്യൂട് നടത്തുന്നു. ഇവർക്ക് പുറമെ ഉത്കർഷ് നദ്കർണി, വിവേക് ആര്യ, സുപർണ ആര്യ, അമൻ അർണേജ, വിനയ് നായർ, ഇസാക് സാമുവൽ, ഭാഗ്യശ്രീ പഥക്, മൃണാൾ ഹോനാപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചാനലിൽ തത്സമയ സംപ്രേഷണം കൂടാതെ, ഫേസ്‌ബുക്ക് ലൈവും, ഓൺലൈൻ സ്ട്രീമിങ് സംവിധാനവും ഒരുങ്ങിക്കഴിഞ്ഞു. ഓൺലൈൻ ആയി പ്രവാസി ചാനൽ ഡോട്ട് കോമിലും (www.pravasichannel.com) ഇമലയാളി വെബ്സൈറ്റിൽക്കൂടിയും (www.emalayalee.com), വേൾഡ് ബിബി ടിവി (FREE APP) സംവിധാനങ്ങളിൽകൂടിയും പ്രവാസി ചാനൽ കാണാവുന്നതാണ്. For More information 1-917-900-2123



