- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മരിക്കുമ്പോഴാകും ഞാൻ ടെലിവിഷനിൽ കൂടുതൽ നിറഞ്ഞുനിൽക്കുക'; കലാഭവൻ മണിയുടെ വാക്കുകൾ അന്വർഥമാക്കി ചാനൽ റേറ്റിങ്ങും; ഏഷ്യാനെറ്റിനെയും മറികടന്നു പീപ്പിൾ മുമ്പിലെത്തി
തിരുവനന്തപുരം: കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയുടെ ആദ്യ അതിഥി കലാഭവൻ മണിയായിരുന്നു. ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മണി അന്നു പറഞ്ഞത് താൻ മരിച്ചാലാകും ടെലിവിഷനിൽ നിറഞ്ഞു നിൽക്കുകയെന്നും മരണ ശേഷമാകും താൻ ചെയ്ത നല്ല കാര്യങ്ങൾ ലോകം ചർച്ച ചെയ്യുകയെന്നുമാണ്. പല വേദികളിലും ഇക്കാര്യം ചർച്ചയാകുകയും ചെയ്തു. മണിയുടെ വാക്കുകൾ അന്വർഥമാകുകയായിരുന്നു അദ്ദേഹത്തിന്റെ മരണശേഷം. മലയാളികളെ മുഴുവൻ ഞെട്ടിച്ച ആ വാർത്തയ്ക്കു പിന്നാലെ ചാനലുകളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും തിരക്കായിരുന്നു. മുമ്പെങ്ങും ഉണ്ടാകാത്ത വിധം വർധനയാണു ചാനലുകളുടെ റേറ്റിങ്ങിലുണ്ടായത്. മണിയുടെ ജനപ്രീതി തന്നെയായിരുന്നു അതിനു കാരണം. പലരും വാർത്ത സത്യമാകരുതേ എന്ന പ്രാർത്ഥനയോടെയാണു ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും തുറന്നതു തന്നെ. മരണവാർത്ത പുറത്തുവന്നതു മുതൽ സംസ്‌കാരം വരെയുള്ള ചടങ്ങുകൾ വാർത്താചാനലുകളിൽ സംപ്രേഷണം ചെയ്തപ്പോൾ വൻ റേറ്റിങ്ങാണു ചാനലുകൾക്കും കിട്ടിയത്. ഏറ്റവും കൂടുതൽ റേറ്റിങ്ങ് കിട്ടിയതു കലാഭവൻ മണി മരിച
തിരുവനന്തപുരം: കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയുടെ ആദ്യ അതിഥി കലാഭവൻ മണിയായിരുന്നു. ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മണി അന്നു പറഞ്ഞത് താൻ മരിച്ചാലാകും ടെലിവിഷനിൽ നിറഞ്ഞു നിൽക്കുകയെന്നും മരണ ശേഷമാകും താൻ ചെയ്ത നല്ല കാര്യങ്ങൾ ലോകം ചർച്ച ചെയ്യുകയെന്നുമാണ്.
പല വേദികളിലും ഇക്കാര്യം ചർച്ചയാകുകയും ചെയ്തു. മണിയുടെ വാക്കുകൾ അന്വർഥമാകുകയായിരുന്നു അദ്ദേഹത്തിന്റെ മരണശേഷം. മലയാളികളെ മുഴുവൻ ഞെട്ടിച്ച ആ വാർത്തയ്ക്കു പിന്നാലെ ചാനലുകളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും തിരക്കായിരുന്നു.
മുമ്പെങ്ങും ഉണ്ടാകാത്ത വിധം വർധനയാണു ചാനലുകളുടെ റേറ്റിങ്ങിലുണ്ടായത്. മണിയുടെ ജനപ്രീതി തന്നെയായിരുന്നു അതിനു കാരണം. പലരും വാർത്ത സത്യമാകരുതേ എന്ന പ്രാർത്ഥനയോടെയാണു ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും തുറന്നതു തന്നെ.
മരണവാർത്ത പുറത്തുവന്നതു മുതൽ സംസ്‌കാരം വരെയുള്ള ചടങ്ങുകൾ വാർത്താചാനലുകളിൽ സംപ്രേഷണം ചെയ്തപ്പോൾ വൻ റേറ്റിങ്ങാണു ചാനലുകൾക്കും കിട്ടിയത്. ഏറ്റവും കൂടുതൽ റേറ്റിങ്ങ് കിട്ടിയതു കലാഭവൻ മണി മരിച്ച മാർച്ച് 6 രാത്രി 7.30 മുതൽ 12 വരെയും സംസ്‌കാരം നടന്ന 7ന് രാവിലെ 6 മുതൽ രാത്രി 12 വരെയുമാണ്.
മൊത്തം എയർ ടൈമിന്റെ ഭൂരിഭാഗവും മണിക്കായി മാറ്റി വച്ച പീപ്പിൾ ടിവിയാണ് ഈ രണ്ടു ദിവസവും റേറ്റിങ്ങിൽ മുന്നിൽ നിന്നത്. കൂടുതൽ ജനപ്രിയ പരിപാടികൾ കലാഭവൻ മണിയെക്കുറിച്ചു സംപ്രേഷണം ചെയ്ത ചാനൽ എന്ന നിലയിലും കൈരളി പീപ്പിളിനെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുകയായിരുന്നു.
മണിയെ കുറിച്ച് കൈരളി ടിവി ചെയ്ത സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടി ' മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ' ക്ക് സാധാരണ കിട്ടേണ്ട റേറ്റിംഗിന്റെ 14 മടങ്ങാണ് മണിയുടെ മരണശേഷം കിട്ടിയിരിക്കുന്നതെന്ന് ടെലിവിഷൻ റേറ്റിങ് ഏജൻസിയായ ബിഎആർസിയുടെ വിശകലനം വ്യക്തമാക്കുന്നു.
മാർച്ച് ആറിലെ റേറ്റിങ്ങിൽ 12.98 ശതമാനം നേടി കൈരളി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 10.82 നേടി ഏഷ്യാനെറ്റ് രണ്ടാമതെത്തി. മനോരമ മൂന്നാം സ്ഥാനം നേടിയപ്പോൾ നാലാമത് മാതൃഭൂമിയും അഞ്ചാമത് റിപ്പോർട്ടറും നേടി. മണിയുടെ സംസ്‌കാര ദിവസവും കൈരളി പീപ്പിൾ തന്നെയാണ് മുന്നിട്ട് നിന്നത്. ഏഷ്യാനെറ്റ് അന്നേദിവസവും രണ്ടാമത് നിന്നപ്പോൾ മനോരമയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മാതൃഭൂമി മൂന്നാം സ്ഥാനത്തെത്തി.
ചാനലുകൾക്കെല്ലാം പതിവിലേറെ കാഴ്ചക്കാരുണ്ടായത് ഉയർത്തിക്കാട്ടുന്നതു മണിയെന്ന നടന്റെയും മണിയെന്ന മനുഷ്യന്റെയും ജനപ്രീതി തന്നെയാണ്. ഇപ്പോഴും ആ മരണവാർത്ത അവിശ്വസനീയമായി തോന്നുന്നുവെന്നു തന്നെയാണു മണിയെ ജീവനുതുല്യം സ്‌നേഹിക്കുന്നവർ പറയുന്നത്. മണിതന്നെ മുമ്പു പറഞ്ഞപോലെ 'മരണശേഷമാകും തന്നെ ഏവരും അംഗീകരിക്കുക' എന്ന വാചകം അന്വർഥമാകുകയാണ് എല്ലായ്‌പ്പോഴും.