- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബിനറ്റ് മന്ത്രിയുമായുള്ള അഭിമുഖം കഴിഞ്ഞയുടൻ പച്ചത്തെറി വിളിച്ച് ഇന്ത്യൻ വംശജയായ ചാനൽ 4 അവതാരകൻ; കൃഷ്ണ ഗുരുമൂർത്തിയുടെ തെറിവിളി ലൈവായി പ്രേക്ഷകരുടെ ഇടയിലേക്ക്; മാപ്പ് പറഞ്ഞ് തടിയൂരാൻ വിഫല നീക്കം
ലണ്ടൻ: ചാനൽ അവതാരകർക്ക് പറ്റാറുള്ള അമളികൾ ധാരാളമായി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരാറുണ്ട്. ഷൂട്ടിംഗിനിടയിൽ സംഭവിക്കുന്ന ചില അമളികളും അതുപോലെ ഉച്ചാരണ പിശകുകളുമൊക്കെ പലപ്പോഴും ട്രോളുകളായി മാറാറുമുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തീർത്തും വിഭിന്നമായ കാര്യമാണ് ചാനൽ 4 ൽ നടന്നത്. മന്ത്രിയുമായുള്ള അഭിമുഖം കഴിഞ്ഞ ഉടൻ തന്നെ അവതാരകൻ മന്ത്രിയെ അശ്ലീലപദം ഉപയോഗിച്ച് വിശേഷിപ്പിച്ചത് ലൈവ് ആയി തന്നെ സം-പ്രേക്ഷണം ചെയ്യപ്പെടുകയായിരുന്നു.
ഇന്ത്യൻ വംശജനായ അവതാരകൻ കൃഷ്ണൻ ഗുരുമൂർത്തിക്കായിരുന്നു ഈ അബദ്ധം സംഭവിച്ചത്. നോർത്തേൺ അയർലാൻഡിനുള്ള മന്ത്രിയുമായി ഹോം സെക്രട്ടറിയുടെ രാജി വിഷയം സംബന്ധിച്ച് അഭിമുഖം നടത്തുകയായിരുന്നു ഗുരുമൂർത്തി. ഈ അഭിമുഖത്തിനു ശേഷം ചാനലിന്റെ ലൈവ് ഫീഡ് പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ വീട്ടിലേക്ക് തിരിഞ്ഞു. താൻ സംപ്രേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല എന്ന വിശ്വാസത്തിൽ അപ്പോൾ ഗുരുമൂർത്തി നടത്തിയ പരാമർശമാണ് തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ലൈവ് സ്ട്രീം ബ്രോഡ്കാസ്റ്റർ പിടിച്ചെടുത്ത് സംപ്രേഷണം ചെയ്തത്.
നിങ്ങൾക്കറിയുമോ സ്റ്റീവ്, അതൊരു വിഢി ചോദ്യമൊന്നും ആയിരുന്നില്ല, ട്രസ്സിന്റെ കാര്യത്തിൽ നിങ്ങൾക്കെതിരെ പോകാൻ എനിക്ക് സന്തോഷമേയുള്ളു, എന്ന് പറഞ്ഞതിനു ശേഷം ഒരു അശ്ലീലപദം ഉപയോഗിക്കുന്നതാണ് സംപ്രേഷണം ചെയ്യപ്പെട്ടത്. ഈ ഓഡിയോ ക്ലിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. തീർത്തും നിർഭാഗ്യകരമായ സംഭവം എന്നായിരുന്നു പരാമർശത്തിനു വിധേയനായ മന്ത്രി സ്റ്റീവ് ബേക്കർ പിന്നീട് ടൈം റേഡിയോയോട് പ്രതികരിച്ചത്. ചാനലിന്റെ പെരുമാറ്റ ചട്ടങ്ങൾക്ക് ഇത് എതിരാണെങ്കിൽ അവതാരകനെ പിരിച്ചു വിടുമായിരിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏതായാലും ഇന്നലെ വൈകിട്ടോടെ സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് ഗുരുമൂർത്തി രംഗത്തെത്തി. സ്റ്റീവ് ബേക്കറുമായുള്ള അഭിമുഖത്തിനു ശേഷം താൻ അവിചാരിതമായി ഒരു അശ്ലീല വാക്ക് ഉപയോഗിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. അത് അറിയാതെ സംപ്രേഷണം ചെയ്യപ്പെടുകയും ചെയ്തു. സംപ്രേഷണം ചെയ്തിരുന്നില്ലെങ്കിൽ പോലും നിലവാരമില്ലാത്ത വാക്കുകളാണ് താൻ ഉപയോഗിച്ചതെന്നും അതിന് ക്ഷമ പറയുന്നു എന്നുമായ്ഹിരുന്നു ഗുരുമൂർത്തി പറഞ്ഞത്. ക്ഷമ പറയുവാൻ താങ്കൾ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു എന്നായിരുന്നു ഇതിന് പ്രതികരണമായി സ്റ്റീവ് ബേക്കർ ട്വീറ്റ് ചെയ്തത്.
തന്റെ വ്യക്തിഗത ഈമെയിലിൽ നിന്നും സെൻസിറ്റീവ് ആയ രേഖകൾ അയച്ചു എന്നതിന്റെ പേരിൽ ഹോം സെക്രട്ടറി രാജി വയ്ക്കാൻ നിർബന്ധിതയായതിനു തൊട്ടുപുറകെ ആയിരുന്നു അഭിമുഖം നടന്നത്. തനിക്ക് പറ്റിയ തെറ്റ് സമ്മതിച്ചു എന്നതു തന്നെ ബ്രേവർമാന്റെ സത്യസന്ധതയുടെ ലക്ഷണമാണെന്നായിരുന്നു ബേക്കർ അഭിമുഖത്തിൽ പറഞ്ഞത്. അവർ രാജിവയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു.
അതിനിടയിലാണ് സുവെല്ല ബ്രേവർമാന്റെ രാജിക്കത്തിൽ സർക്കാരിനെതിരെ വിമർശനം ഉയർത്തിയിട്ടുണ്ട് എന്ന കാര്യം ഗുരുമൂർത്തി ചൂണ്ടിക്കാണിച്ചത്. എന്നാൽ രാജി വയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ സമ്മർദ്ദം ഏറുക എന്നത് സാധാരണമാണെന്നും പുതുവത്സരത്തിൽ സുവല്ലെയെ ലിസ് ട്രസ്സ് തിരിച്ചെടുക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നും ബേക്കർ പ്രതികരിച്ചു.
മറുനാടന്‍ ഡെസ്‌ക്