- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മഹാരാജാവേ നിങ്ങൾ പട്ടാപ്പകലും നഗ്‌നനാണ്'... എന്നു പഞ്ച് ഡയലോഗ് പറഞ്ഞുള്ള എൻകൗണ്ടറിന് ശേഷം 24 അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിന് നേരെ വ്യാപക സൈബർ ആക്രമണം; 'ഇറച്ചിയിൽ മണ്ണുപറ്റും' എന്ന് സൈബർ സഖാക്കളുടെ കൊലവിളി ഭീഷണി വന്നുവെന്ന് ഹാഷ്മി
കൊച്ചി: നവകേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസുകാരുടെ ഷൂവേറ് പ്രതിഷേധം റിപ്പോർട്ടു ചെയ്ത 24 ന്യൂസ് ചാനൽ പ്രതിനിധി ഗൂഢാലോചനാ കേസിൽ പ്രതിയാക്കി പൊലീസ് കേസെടുത്തത് വിവാദമായിരുന്നു. ഇതിൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാനൽ പ്രതിധിനിയെയും കേസെടുത്തത് എന്നാണ് പൊലീസിന്റെ അവകാശവാദം. എന്നാൽ ചാനൽ അധികൃതർ ഈ ആരോപണങ്ങളെല്ലാം തള്ളുകയും ചെയ്യുന്നു. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിക്കുകയും എഫ്.ഐ.ആർ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയത്തിൽ 24 ന്യൂസ് ചാനലിനെതിരെ സൈബർ സഖാക്കൾ കൂട്ടത്തോടെ തിരിഞ്ഞിട്ടുമുണ്ട്. മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചു കൊണ്ട് 24 എൻകൗണ്ടറിൽ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം പഞ്ച് ഡയലോഗുകൾ പറഞ്ഞു കൊണ്ട് രംഗത്തുവന്നതോടെയാണ് അദ്ദേഹവും നോട്ടപ്പുള്ളിയായത്. 'മഹാരാജാവേ നിങ്ങൾ പട്ടാപ്പകലും നഗ്‌നനാണ്'...എന്നു പറഞ്ഞു കൊണ്ട് അതിശക്തമായ ഭാഷയിൽ സർക്കാറിനെ വിമർശിച്ചു കൊണ്ടായിരുന്നു ഹാഷ്മിയുടെ ഇൻട്രോ. ഈ ഇൻട്രോ സൈബറിടത്തിൽ വലിയ സ്വീകാര്യത കിട്ടുകയും ചെയ്തു. ഇതോടയാണ് ഇടതു സൈബർ കേന്ദ്രങ്ങൾ ഷാഷ്മിക്കെതിരെ രംഗത്തുവന്നത്.
ഇപ്പോൽ ഷാഹ്മിയെ കൊല്ലുമെന്ന ഭീഷണി പോലും സൈബറിടത്തിലൂടെ ലഭിച്ചുവെന്നാണ് ഹാഷ്മി ഇന്ന് ചാനൽ പരിപാടിക്കിടെ വ്യക്തമാക്കിയത്. കടുത്ത സൈബർ ആക്രമണണാണ് നടക്കുന്നതെന്നും ഹാഷ്മി പറഞ്ഞു. ക്രിസ്മസ് തലേന്ന് ഫോണിലേക്ക് വന്ന നൂറുകണക്കിന് ഭീഷണി ഫോൺകോളുകളും എത്തിയെന്നാണ് ഹാഷ്മി വെളിപ്പെടുത്തിയത്. ഇക്കൂട്ടത്തിലാണ് വധഭീഷണിയും എത്തിയത്.
കോമറേഡ്സ് പിജെ കണ്ണൂർ എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ നിന്ന് ഇറച്ചിയിൽ മണ്ണുപറ്റും എന്നുള്ള കൊലവിളി സന്ദേശവും ഹാഷ്മിക്ക് വന്നിരിക്കുന്നത്. ഇക്കാര്യം ഹാഷ്മി തന്നെയാണ് വെളിപ്പെടുത്തിയത്. സിപിഐഎം ഇടവണ്ണ ലോക്കൽ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിൽ ഹാഷ്മി താജ് ഇബ്രാഹിമിന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ചാണ് തനിക്ക് നരെയുള്ള ഭീഷണിയുടെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു.
നൗഷാദ് എന്നയാളാണ് നമ്പർ പ്രചരിപ്പിച്ചത്. 'ട്വന്റിഫോർ ചാനലിലെ ഹാഷ്മിക്ക് നേരിട്ട് അഭിവാദ്യം അർപ്പിക്കുന്നവർക്ക് ഈ നമ്പരിൽ ബന്ധപ്പെടാം' എന്നതായിരുന്നു നമ്പരിനൊപ്പമുള്ള പോസ്റ്റ്. പിന്നാലെ നൂറുകണക്കിന് ഭീഷണികോളുകൾ അർധരാത്രിയോടെ ഫോണിലേക്കെത്തി. ഇപ്പോഴും കോളുകൾ എത്തിക്കൊണ്ടിരിക്കുന്നുണ്ടെന്ന് അവതാരകൻ പറയുന്നു.
സിപിഐഎം സൈബർ പോരാളികളുടെ നേതൃത്വത്തിലുള്ള പോരാളി ഷാജി എന്ന എഫ്ബി പേജിലും ഫോൺ നമ്പർ പ്രചരിക്കുന്നുണ്ട്. തെറിവിളിയും കൊലവിളിയും അടങ്ങുന്ന സന്ദേശങ്ങളാണ് ഫോണിലേക്ക് വരുന്നതെന്നുമാണ് ഹാഷ്മി പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ