- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
തിരുവനന്തപുരം: നിയമസഭയിലേത് പോലെ തന്നെ ചാനൽ ചർച്ചകളും ചിലപ്പോൾ ബഹളത്തിൽ മുങ്ങാറുണ്ട്. ഗോഗ്വാ വിളികൾ മുഴങ്ങാറുണ്ട്. ഇറങ്ങിപ്പോക്കുകളും ചിലപ്പോൾ സംഭവിക്കാറുണ്ട്. മറ്റുചിലപ്പോൾ ഇറക്കിവിടലുകളും. 'പോപ്പുലർ ഫ്രണ്ടിന് സ്വന്തം കോടതി നിയമം, എൻഐഎയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ' എന്ന വിഷയത്തിൽ ജനം ടിവിയിൽ നടന്ന സംവാദം ബഹളത്തിൽ മുങ്ങിയത് ചർച്ചയുടെ ചൂട് കൊണ്ട് മാത്രമല്ല, പങ്കെടുത്ത ഒരു അതിഥിയുടെ പരാമർശത്തെ ചൊല്ലി കൂടിയാണ്. അതിഥിയായി എത്തിയ വേൾഡ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് കെന്നഡി കരിമ്പിൻകാലയും, മാധ്യമപ്രവർത്തകനായ ഒ അബ്ദുള്ളയും തമ്മിലായിരുന്നു വാഗ്വാദം. കെന്നഡിയെ കുറിച്ച് ഒ അബ്ദുള്ളയുടെ ഒരു പരാമർശമാണ് വിവാദമായത്. ഒടുവിൽ അവതാരകൻ സുബീഷിന് ശക്തമായി ഇടപെടേണ്ടി വന്നു.
ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
കെന്നഡി കരിമ്പിൻകാല: സുബീഷേ..ഏതോ ഒരു ജോസഫിന്റെ കൈവെട്ടിയതിന്റെ ഒപ്പം, ആ കഥ പറയേണ്ട, ഞാൻ നേരിട്ടുള്ള എന്റെ കാര്യം കൂടി ഇന്ന് വെളിപ്പെടുത്താം. അതിന് മുമ്പ് പിഎഫ്‌ഐ നടത്താൻ ഉദ്ദേശിക്കുന്നത് താലിബാൻ മോഡൽ ഹാർഡ് വേർഷനാണ് എന്ന് പറഞ്ഞപ്പോ അബ്ദുള്ളാജി കിടന്ന് ഒച്ചയിട്ടു. നമുക്കറിയാമല്ലോ, താലിബാൻ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുന്നത്...
ഞാൻ കുറച്ചുകാലം പുറത്ത് മിഡിൽ ഈസ്റ്റിൽ ഒരുരാജ്യത്ത് വർക്ക് ചെയ്തിരുന്നു. അവിടെ ഒരു പാക്കിസ്ഥാനി എന്റെ കീഴിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.അയാൾ എന്റെ പേര് ചോദിച്ചപ്പോ, കെന്നഡി കെന്നഡി എന്ന് ഞാൻ പറയുമ്പോൾ, അവനത് മനസ്സിലാകുന്നില്ല. കുറെ പ്രാവശ്യം ഞാൻ പറഞ്ഞിട്ടും കെന്നഡി എന്നുള്ളത് മനസ്സിലാകാഞ്ഞപ്പോൾ, ഞാൻ നേരത്തെ ഗുരുമൂർത്തി പറഞ്ഞ പോലെ ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ള പേരായിരുന്നു ഈ മുഹമ്മദ് എന്നുള്ളത്, മുസ്ലിം നാമങ്ങളിൽ. ഞാൻ അബദ്ധത്തിൽ പറഞ്ഞു, മേരേ കോ മുഹമ്മദ് ബുലാവോ..അപ്പോ...എന്താ ചെയ്താന്നറിയ്വോ ഈ പച്ച പാക്കിസ്ഥാനി? അവൻ അതവിടെ വലിയ ഇഷ്യുവാക്കി.
ഞങ്ങടെ പ്രവാചകനെ മറ്റേത് ചെയ്തു. ഞങ്ങളെ മറിച്ചത് ചെയ്തു എന്ന് പറഞ്ഞ് വിഷയമുണ്ടാക്കി. ഞാൻ വിചാരിച്ചു എന്റെ തല പോയി, മുസ്ലിം രാഷ്ട്രമാ. പെട്ടു എന്ന് ഞാൻ വിചാരിച്ചു. കിട്ടുന്ന അവസരത്തിൽ, ആ മുഹമ്മദെന്ന പേര് എന്നെ വിളിച്ചോളാൻ ഞാൻ പറഞ്ഞതാ...ഒരുവിധത്തിൽ ഞാനവിടെ നിന്ന് പിറ്റേന്ന് ഞാൻ ആ രാജ്യത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇല്ലേൽ എന്റെ ബാക്കി കാണുകേലായിരുന്നു. എന്റെ സ്വന്തം അനുഭവമാ..ഈ പറയുന്നേ...അബ്ദുള്ളാജി മനസ്സിലാക്കിക്കേ, ജോസഫിന്റെ കാര്യമല്ല. ലോകത്ത് നടക്കുന്നത് ഇമ്മാതിരി തെമ്മാടിത്തരമാണ് അബ്ദുള്ളാജി
ഒ.അബ്ദുള്ള: വേണ്ടതായിരുന്നു...
സുബീഷ്: കെന്നഡി എന്ത് തെറ്റാണ് ചെയ്തത്?
കെന്നഡി:: നിങ്ങളുടെ ഐഡിയോളജി....
ബഹളത്തിനിടെ, സുബീഷ്: എന്താണ് അങ്ങനെ സംസാരിക്കുന്നത്? ശരിയല്ല, ശരിയല്ല
എന്തു കൊണ്ടാണ് അവിടെ വച്ച് കൊല്ലേണ്ടതായിരുന്നു എന്ന് പറയാൻ കാരണം എന്താ?
ഒ.ഏബ്ദുള്ള: കാരണം അദ്ദേഹത്തിന്റെ പേര് എന്തുകൊണ്ട് മര്യാദയ്ക്ക് പറഞ്ഞുകൂടാ? ഈ കെന്നഡിക്ക് എന്തുകൊണ്ട് കെന്നഡിയാണ് അദ്ദേഹത്തിന്റെ പേരെന്ന് പറഞ്ഞുകൂടാ/
സുബീഷ്: ശരി അങ്ങനെ പറഞ്ഞുപോയി...എന്നെ മുഹമ്മദ് എന്ന് വിളിച്ചോളൂ...എന്ന് കെന്നഡി പറഞ്ഞുപോയി. അങ്ങനെ പറഞ്ഞുപോയതുകൊണ്ട് കെന്നഡിയെ കൊല്ലുമോ ?
കെന്നഡി: അബ്ദുള്ളാജിയുടെ തനിനിറം പുറത്ത്, ചെമ്പ് പുറത്ത്,
സുബീഷ്: കെന്നഡിയെ കൊല്ലേണ്ടതായിരുന്നു എന്ന ഒ അബ്ദുള്ളയുടെ സ്റ്റേറ്റ്‌മെന്റ് വളരെ അപകടകരമായ സ്റ്റേറ്റ്‌മെന്റാണ്.
കെന്നഡി; ഈ നിമിഷം അബ്ദുള്ളയെ അറസ്റ്റ് ചെയ്യണം.
സുബീഷ്: ശ്രീ അബ്ദുള്ള, നിങ്ങൾ ഈ ചർച്ചയിൽ നിന്ന് ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ല. നിങ്ങൾ പറഞ്ഞത് തെറ്റാണ്. പറയാൻ പാടില്ലാത്ത സ്റ്റേറ്റ്‌മെന്റാണ്. അത് ഒ അബ്ദുള്ളയായാലും ഞാൻ അനുവദിക്കില്ല.
ചർച്ച ബഹളത്തിൽ മുങ്ങുന്നു.
മറുനാടന്‍ ഡെസ്‌ക്