- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല; കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി; മത്സരത്തിനെത്തി ഒരാഴ്‌ച്ച തികയും മുൻപ് ഹനാൻ ബിഗ്‌ബോസിൽ നിന്നും പുറത്ത്; തീരുമാനം ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പിന്നാലെ
തിരുവനന്തപുരം: ബിഗ്‌ബോസ് സീസൺ 5 അതിന്റെ ആവേശത്തിലേക്ക് കടക്കുകയാണ്. അതിന് തിരികൊളുത്തിയാണ് ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി ദിവസങ്ങൾക്ക് മുൻപ് നടന്നത്.എന്നും ബിഗ്‌ബോസിൽ ഇംപാക്ട് ഉണ്ടാക്കിയിട്ടുള്ളവരാണ് ഇത്തരത്തിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരത്തിനെത്തുന്നവർ.ഇത്തവണ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാനായിരുന്നു.സോഷ്യൽ മീഡിയയിലൂൾപ്പടെ സജീവമായ ഹനാന്റെ വരവ് ഹൗസിന് തന്നെ പുത്തനുണർവ്വ് പകരുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ അ പ്രതീക്ഷകളൊക്കെയും അസ്ഥാനത്താക്കി ഹനാൻ പുറത്തായെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.മത്സരത്തിൽ ഒരാഴ്‌ച്ച പോലും പൂർത്തിയാക്കാതെയാണ് ഹനാൻ ഹൗസ് വിടുന്നത്.ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്നും മത്സരാർത്ഥിയുടെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്തുകൊടുക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടത്.
മറ്റ് മത്സരാർത്ഥികളിൽ വൻ ഞെട്ടലുണ്ടാക്കുന്നതായിരുന്നു ഈ അറിയിപ്പ്.'എപ്പോൾ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് തിരിച്ച് വരാം, ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല, കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി. ഞങ്ങൾക്ക് മനസിലായി ശരിക്കും ശുശ്രൂഷിക്കണമെന്ന് തോന്നി.ഡ്രസ് ഒക്കെ കുറെ പേർ സ്‌പോൺസർ ചെയ്തതാണെന്നാണ് അവൾ പറഞ്ഞത്.അടുത്ത സീസണിൽ നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് ടൈറ്റിൽ വിന്നറാകാൻ സാധിക്കട്ടെയെന്നാണ് ഞാൻ ആശംസിക്കുന്നത്.എന്തൊക്കെ ചെലവും സ്വപ്നങ്ങളുമായിട്ടാണ് ഹനാൻ വന്നത്', എന്നാണ് മനീഷ പറഞ്ഞത്.
ഷോയിൽ എത്തിയ നാൾ മുതൽ ഹനാനോട് ഏറെ അടുപ്പം കാണിച്ച ആളാണ് മനീഷ. അമ്മ എന്നായിരുന്നു ഹനാൻ അവരെ വിളിച്ചിരുന്നതും. ഹനാൻ താത്കലികമായാണ് പോയതെന്നും മടങ്ങി വന്നേക്കുമെന്നുമെന്ന് പറഞ്ഞ് റിനോഷ് മനീഷയെ ആശ്വസിപ്പിക്കുന്നുണ്ട്.വീക്കിലി ടാസ്‌ക് കഴിഞ്ഞയുടനുള്ള ദിവസത്തിലാണ് ഹനാൻ ആരോഗ്യപ്രശ്‌നം കാണിച്ചത്.കഴിഞ്ഞ ദിവസം രാത്രിമുതൽ തന്നെ ഹനാൻ പ്രശ്‌നം കാണിച്ചിരുന്നു. ഹനാൻ ഉറങ്ങിയില്ല.
തുടർന്ന് രാവിലെ അഞ്ജൂസ് എന്താണ് പ്രശ്‌നം എന്ന് ഹനാനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല ഹനാൻ. എന്നാൽ റെസ്റ്റ് റൂം ഏരിയയിൽ നിന്നും ക്യാമറയോട് സംസാരിച്ച ഹനാൻ റിനോഷിനെ ഇഷ്ടമാണെന്നും റിനോഷിനെ വിജയിപ്പിക്കാൻ താൻ ഇവിടെ നിൽക്കുന്നതെന്നും പറഞ്ഞു. എന്നാൽ പുറത്ത് എത്തിയ ഹനാൻ വളരെ വിചിത്രമായ പെരുമാറ്റമാണ് നടത്തിയത്. ആശ്വസിപ്പിക്കാൻ വന്ന രാധിക, ജുനൈസ് എന്നിവർക്ക് വഴങ്ങിയില്ല. രാവിലത്തെ ആഹാരം കഴിച്ചില്ല.
തനിക്ക് സമാധാനം വേണമെന്ന് പറഞ്ഞ് നടന്ന ഹനാൻ പാട്ടുകൾ പാടുന്നുണ്ടായിരുന്നു. എന്നാൽ ബാക്കിയുള്ള വീട്ടുകാർ ഇത് വകവച്ചിരുന്നില്ല. എന്നാൽ എയ്ഞ്ചലിൻ പലപ്പോഴും ഹനാനെ സമീപിച്ച് കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു. അവൾക്ക് ഹനാൻ പാട്ടും പാടികൊടുത്തു. താൻ ഒറ്റപ്പെടുന്ന പോലെ തോന്നുന്നുണ്ടോ എന്ന എയ്ഞ്ചലിൻ ഹനാനോട് ചോദിച്ചു. എന്നാൽ എയ്ഞ്ചലിനെ കുഴക്കുന്ന രീതിയിൽ വിചിത്രമായ മറുപടികളാണ് ഹനാൻ നൽകിയത്.
ഒടുവിൽ ക്ഷീണിതയായ ഹനാനെ കൺഫഷൻ റൂമിലേക്ക് ബിഗ്‌ബോസ് വിളിപ്പിച്ചു. ഡോക്ടറെ കാണാൻ നിർദ്ദേശിച്ചപ്പോൾ ഉറങ്ങണം എന്നാണ് ഹനാൻ പറഞ്ഞത്. പിന്നീട് ഉറങ്ങുന്നതിനിടെ ഹനാന് ക്ഷീണം കൂടിയതോടെ അവരെ മെഡിക്കൽ റൂമിലേക്ക് വീട്ടിലെ അംഗങ്ങൾ മാറ്റി. അവിടെ നിന്നും പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി ഹനാനെ ആശുപത്രിയിലാക്കിയെന്ന് ബിഗ്‌ബോസ് വീട്ടിലെ അംഗങ്ങളെ അറിയിക്കുകയായിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ