- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചമീനിന്റെ കണ്ണുകൾ ആദ്യം തിന്നു, ഇപ്പോൾ ഒട്ടകത്തിന്റെ ചാണകവും ഗോ മൂത്രവും ആട്ടിൻകാട്ടവും വരെ; പ്രണയത്തിൽ കുരുങ്ങി കാബിനറ്റ് മന്ത്രിസ്ഥാനം ഉപേക്ഷിച്ച മാറ്റ് ഹാൻകൊക്കിന് റിയാലിറ്റി ഷോയിൽ തുടർച്ചയായ പരീക്ഷണങ്ങൾ
ലണ്ടൻ: ആടിന്റെ ചങ്കിലെ ചോരകുടിച്ച് കരുത്തുനേടിയ ആടുതോമയുടെ വഴിയെ നീങ്ങുകയാണ് കാബിനറ്റ് മന്ത്രിപദം ഒഴിഞ്ഞ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയ മാറ്റ് ഹാൻകോക്ക്. ഒട്ടകത്തിന്റെ വൃഷ്ണവും, പെണ്ണാടിന്റെ ലൈംഗികാവയവവും, പശുവിന്റെ ഗുദവുമെല്ലാമാണ് അദ്ദെഹത്തിന്റെ ഇപ്പൊഴത്തെ ഭക്ഷണം. ഒപ്പം ചാണകവും ഗോമൂത്രവുമെല്ലാം ഒരു പിൻബലത്തിന്. അയാം എ സെലെബ്രിറ്റി... ഗെറ്റ് മെ ഔട്ട് ഓഫ് ഹിയർ എന്ന റിയാലിറ്റി ഷോയിലെ വെല്ലുവിളികളുടെ ഭാഗമായിട്ടാണ് ഹാൻകോക്ക് ഇതെല്ലാം ഭക്ഷിക്കുന്നത്. വെള്ളിയാഴ്‌ച്ച നടന്ന ഭക്ഷണ റൗണ്ടിലായിരുന്നു ഇത്.
61 കാരനായ ബോയ് ജോർജ്ജ് എന്ന വ്യക്തിക്കൊപ്പമായിരുന്നു 44 കാരനായ മുൻ സെക്രട്ടറിയെ ലാ ക്യൂകുരാച്ച കഫേ ചലഞ്ചിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തത്. ആരെങ്കിലും കൂടെയുണ്ടെങ്കിൽ വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ സമ്മർദ്ദം കുറയും എന്നായിരുന്നു മത്സരത്തിൽ പങ്കെടുക്കുന്നതിനു മുൻപ് ഹാൻകോക്ക് പറഞ്ഞത്. അതേസമയം എനിക്ക് നല്ല വിശപ്പുണ്ടെന്നായിരുന്നു ബോയ് ജോർജ്ജിന്റെ പ്രതികരണം.
മത്സരാർത്ഥികൾക്ക് ഒരു വിഭവം നൽകും. അവർ അത് കഴിക്കാതിരിക്കരുത്. അതിനിടയിൽ അയാം എ സെലിബ്രിറ്റി... ഗെറ്റ് മെ ഔട്ട് ഓഫ് ഹിയർ എന്ന് അവർ ഉച്ചരിച്ചാൽ അവർക്ക് മത്സരത്തിൽ തുടരാൻ ആകില്ല. എന്നാൽ, അവരുടെ പങ്കാളിക്ക് തുടരാം. മാറ്റിന് നൽകിയ ആദ്യ വിഭവം ഫിഷ് ഐ ടാകോസ് ആയിരുന്നു. പച്ച മീനിന്റെ, പാചകം ചെയ്യാത്ത മൂന്ന് കണ്ണുകളാണ് ഈ വിഭവത്തിൽ ഉള്ളത്. ഒരു ഞെട്ടലോടെയായിരുന്നു മാറ്റ് ഹാൻകോക്ക് ആ വിഭവത്തിലേക്ക് നോക്കിയത്. എന്നിരുന്നാലും, ഒറ്റയടിക്ക് അത് വിഴുങ്ങി തീർത്ത ഹാൻകോക്ക് യഥാർത്ഥ മത്സ്യത്തിന്റെ സ്വാദ് എന്ന് പറയാനും മറന്നില്ല.
അടുത്തെത്തിയാൽ ഓക്കാനം വരുന്നനാചോസ് ആയിരുന്നു ബോയ് ജോർജ്ജിന് കഴിക്കാൻ ആദ്യം നൽകിയത്. വിഷമിച്ച് അയാൾ അത് തിന്നു തീർക്കുമ്പോഴേക്കും, മത്സ്യത്തിന്റെ അന്നനാളങ്ങൾ മിശ്രണം ചെയ്ത ഒരു പാനീയം ഹാൻകോക്ക് കുടിച്ചു തീർത്തു. പിന്നീട് മാറ്റ് ഹാൻകോക്കിന് ഭക്ഷിക്കാൻ നൽകിയത് ഒരു പുഴുവിനെയായിരുന്നു. തീർത്തും അറപ്പുളവാക്കുന്ന ഒന്നാണെന്ന് പറഞ്ഞഹാൻകോക്ക് പക്ഷെ അതിന്റെ ത്വക്കിലെ ഡിസൈനുകൾ അതിമനോഹരമാണെന്നും പറഞ്ഞു. പുളിച്ച താറാവ് ഇറച്ചിയായിരുന്നു ഈ റൗണ്ടിൽ ജോർജ്ജിന് നൽകിയത്. കീഴ്ശ്വാസത്തിന്റെ ഗന്ധം എന്നായിരുന്നു ജോർജ്ജിന്റെ പ്രതികരണം.
പിന്നീടായിരുന്നു മാറ്റ് ഹാൻകോക്കിന് പെണ്ണാടിന്റെ ലൈംഗികാവയവം ഭക്ഷിക്കാൻ നൽകിയത്. അദ്ദെഹം അതും ചവയ്ക്കാതെ വിഴുങ്ങുകയായിരുന്നു. തുടർന്ന് വിചിത്രങ്ങളായ നിരവധി വിഭവങ്ങളായിരുന്നു മുൻ ഹെൽത്ത് സെക്രട്ടരി ഭക്ഷിച്ചത്. അവസാന റൗണ്ടിൽ ഒരു കോലിൽ പാറ്റകളെ കുത്തിയായിരുന്നു മാറ്റ് ഹാൻകൊക്കിന് ഭക്ഷിക്കാൻ നൽകിയത്. അതിനൊപ്പം അത് മുക്കി കഴിക്കുവാൻ ഒരു കോക്ക്റോച്ച് ഡിപ്പും നൽകി. ചീഞ്ഞളിഞ്ഞ കടൽ പായൽ കൊണ്ടുള്ള വിഭവമായിരുന്നു ജോർജ്ജിന് ലഭിച്ചത്. ഏറെ വിഷമിച്ചാണെങ്കിലും ഇരുവരും ഭക്ഷണ റൗണ്ട് വിജയകരമായി പൂർത്തിയാക്കി. ഇവരുടെ ജോടിക്ക് 11 സ്റ്റാറുകളാണ് ലഭിച്ചത്.
മറുനാടന്‍ ഡെസ്‌ക്