മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരമാണ് ലിന്റു റോണി. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും ലിന്റു ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വളകാപ്പ് വിഡിയോയുമായെത്തിയിരിക്കുകയാണ് താരം. ഒപ്പം ഭർത്താവിന്റെ പിറന്നാളാഘോഷവും ലിന്റു കെങ്കേമമാക്കി.

നീല പട്ടുസാരിയിൽ അതിമനോഹരിയായാണ് ലിന്റു വളകാപ്പിന് ഒരുങ്ങിയത്. ഗോൾഡൻ ആഭരണങ്ങളിഞ്ഞ് ട്രഡീഷണൽ ലുക്കിലാണ് ലിന്റു. നീല ഷർട്ടും മുണ്ടുമാണ് റോണിയുടെ വേഷം.'വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞാൻ വളക്കാപ്പിനായി ഒരുങ്ങി. ഈ ദിവസം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി. ജീവിതകാലം മുഴുവനും ഞാൻ ഇത് ഓർത്തിരിക്കും'. ലിന്റു സോഷ്യൽ മീഡിയയിൽ കുറിച്ചു.

വളകാപ്പ് ചിത്രങ്ങളോടൊപ്പം ഭർത്താവിന് പിറന്നാൾ ആശംസകളും ലിന്റു നേർന്നു. 'എപ്പോഴും എന്നെ റാണിയെപ്പോലെ പരിഗണിക്കുന്ന അച്ചൂന് പിറന്നാളാശംസകൾ. എല്ലാ ദിവസവും ആഘോഷമാക്കി മാറ്റുന്നതിന് നന്ദി. വീണ്ടുമൊരു പിറന്നാൾ എത്തിയിരിക്കുകയാണ്. ഇത്തവണ ഏറെ സന്തോഷത്തോടെ നമുക്ക് പിറന്നാൾ ആഘോഷിക്കാമെന്നായിരുന്നു' ലിന്റു കുറിച്ചത്.