ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്രവും മികച്ച മത്സരാർത്ഥികളിലൊരാളാണ് അഖിൽ മാരാർ. ബിഗ് ബോസ് ഷോയ്ക്ക് വേണ്ട എല്ലാ വിധ ചേരുവകളും നൽകി ആൾക്കാരെ രസിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നതും മാരാരാണ്. ആരാകും ബിഗ് ബോസ് കിരീടം സ്വന്തമാക്കുകയെന്ന ചർച്ചകൾ ആരംഭിക്കുമ്പോൾ തന്നെ മാരാർ എന്നാണ് പലരുടേയും ഉത്തരം.

ഈ ബിഗ്‌ബോസ് ഹൗസിലെ ടോം ആൻഡ് ജെറി കോമ്പോ ആണ് ശോഭ വിശ്വനാഥും അഖിൽ മാരാരും. ഇരുവരും തമ്മിലുള്ള ഫൈറ്റുകളും രസകരമായ തർക്കങ്ങളുമെല്ലാം പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഒരുപക്ഷേ അഖിൽ ഉള്ളതുകൊണ്ടാണ് പലപ്പോഴും ശോഭയ്ക്ക് സ്‌ക്രീൻ സ്‌പെയ്‌സ് ലഭിക്കുന്നതും. എന്നാൽ ഇടയ്ക്കിടെ ഇരുവരും പൊരിഞ്ഞ അടിയും ഉണ്ടാക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അഖിലിനെ കുറിച്ച് ശോഭ നടത്തിയ പരാമർശം ആണ് ബിഗ് ബോസ് പ്രേക്ഷകരെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.

അനാരാഗ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മുതൽ അഖിൽ മാരാർ മെഡിക്കൽ റൂമിലാണ്. ശേഷം വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അസുഖം കൂടി ലെച്ചുവിനെപ്പോലെ അഖിൽ മാരാരും ഹൗസിലേക്ക് തിരിച്ച് വരാതെയാകുമോയെന്ന ആശങ്കയാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്. എന്നാൽ അഖിലിന് വേറൊരു പ്രശ്‌നവും ഇല്ലെന്ന് മാരാരുടെ ഫേസ്‌ബുക്കിലൂടെ അഡ്‌മിൻ അറിയിച്ചിട്ടുമുണ്ട്.

ഇതിനിടെ അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയ അഖിൽ ഇനി തിരിച്ച് വരാതിരിക്കട്ടെ എന്നാണ് ശോഭ ബിഗ് ബോസിനോടായി പറഞ്ഞത്. അഖിൽ എവിടെ പോയെന്ന് നാദിറ ചോദിക്കുമ്പോൾ, 'അഖിൽ ചെക്കപ്പിന് വേണ്ടി പോയതാണ്. ആ വഴി അവനെ വീട്ടിലോട്ട് വിട്ടാൽ മതിയായിരുന്നു. ബി?ഗ് ബോസ്... ആ വഴി അവനെ കൊല്ലത്തേക്ക് ഒന്ന് പാക്ക് ചെയ്താൽ നല്ലതായിരുന്നു. എന്തൊരു സമാധാനമാണ് ഈ വീട്ടിൽ. ഇപ്പോഴാണ് സന്മനസുള്ളവർക്ക് സമാധാനമായത്. അഖിൽ മാരാർ പുറത്തേക്ക് കാലുവെച്ചു... ഇവിടം ഭയങ്കര ശാന്തമായി', എന്നാണ് ശോഭ പറയുന്നത്.

ഒരേ വീട്ടിൽ ഇത്രയും ദിവസം താമസിച്ചിട്ടും അഖിലിനെതിരെ ശോഭ നടത്തിയ പരാമർശത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഒരാൾ അസുഖ ബാധിതനായി പോയിട്ടും വൈരാഗ്യം വിട്ടുമാറിയിട്ടില്ലെന്നും മനുഷ്യത്വം വേണമെന്നും പ്രേക്ഷകർ പറയുന്നു. ജുനൈസ്, നാദിറ ഉൾപ്പടെയുള്ളവർ അഖിൽ വീട്ടിൽ ഇല്ലാത്തത് എന്തോ പോലെ ആണെന്നും വീട് സൈലന്റ് ആയെന്നും പറയുന്ന വീഡിയോകളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ശോഭയ്ക്ക് എതിരെ വിമർശനം ഉന്നയിക്കുന്നത്.