- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം; ഞാനത് ന്യായീകരിക്കുക അല്ല; എനിക്ക് ഇവിടന്ന് ഇറങ്ങണം'; വിവാദമായ 'ജീവിത ഗ്രാഫിന്' പിന്നാലെ ബിഗ് ബോസ് വീട്ടിൽ നിന്നും പോകണമെന്ന ആവശ്യം മോഹൻലാലിനോട് ഉന്നയിച്ച് അനിയൻ മിഥുൻ
മുംബൈ: ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുക എന്ന ചർച്ചകളാണ് ആരാധകർ നടത്തുന്നത്. ഇതിനിടയിൽ അനിയൻ മിഥുന്റെ 'ജീവിത ഗ്രാഫു'മായി ബന്ധപ്പെട്ട ചർച്ചകൾ വീടിനകത്തും പുറത്തും സജീവമാണ്.
പാര കമാന്റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ 'ജീവിത ഗ്രാഫ്' ടാസ്കിൽ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചു. മോഹൻലാൽ ഇതിനെ പറ്റി കഴിഞ്ഞ ദിവസം ചോദിച്ചെങ്കിലും തന്റെ കഥയിൽ തന്നെ മിഥുൻ ഉറച്ച് നിൽക്കുകയാണ് ചെയ്തത്.
ഈ വീക്കിലി ടാസ്കിൽ മിഥുൻ പറഞ്ഞ കാര്യങ്ങൾ ഇല്ലാത്തതാണെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ തുറന്ന് പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ തനിക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും മടങ്ങി പോകണമെന്ന് പറയുകയാണ് അനിയൻ മിഥുൻ.
'മുന്നോട്ട് പോകണം ഇവിടെ നിൽക്കണം എന്ന ആഗ്രഹം തന്നെ ആയിരുന്നു. പക്ഷേ.. ഞാൻ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം. ഞാനത് ന്യായീകരിക്കുക അല്ല. എനിക്ക് ഇവിടന്ന് ഇറങ്ങണം ', എന്നാണ് മിഥുൻ മോഹൻലാലിനോട് പറയുന്നത്. ഇന്നത്തെ എപ്പിസോഡ് പ്രമോ വീഡിയോയിലാണ് മിഥുൻ പറയുന്ന കാര്യം കാണിക്കുന്നത്.
മോഹൻലാൽ എപ്പിസോഡ് അവസാനിപ്പിച്ചതിന് പിന്നാലെ മിഥുനെ പറ്റി ആയിരുന്നു ഇന്നലെ വീട്ടിലെ ചർച്ച. ഇക്കാര്യത്തെ പറ്റി നാദിറയുമായി അഖിൽ മാരാർ സംസാരിക്കവെ ശോഭ വിഷയത്തിൽ ഇടപെട്ടത് തർക്കത്തിൽ കലാശിച്ചിരുന്നു. 'ഇതൊന്നും നിസാരമായ കാര്യമല്ല. ഒരാൾക്ക് ഒരാളോടുള്ള ഇഷ്ടം കൊണ്ടും അവൻ ഇന്റർനാഷണൽ ഫൈറ്റർ ആയി നിൽക്കുന്നതുകൊണ്ടും ട്രെയിനിങ്ങിനൊക്കെ പോയെന്നും പറഞ്ഞതുകൊണ്ടാണ് നമുക്ക് ചില കാര്യങ്ങൾ കണക്ട് ആയിപ്പോയത്', എന്നാണ് അഖിൽ പറയുന്നത്. ഇതിനിടയിൽ ആണ് ശോഭ വരുന്നത്.
'പുറത്ത് പോയിട്ട് അവന്റെ കഥ സിനിമയാക്കണം എന്ന് പറഞ്ഞ വ്യക്തിയല്ലേ നീ', എന്ന് ചോദിച്ചാണ് ശോഭ തർക്കിക്കാൻ വരുന്നത്. ഇതിന് 'അവൻ എന്നോട് കഥപറഞ്ഞിട്ടില്ല. കഥ കൊണ്ട് സിനിമ ചെയ്യാം. അതിന് എന്ത് പ്രശ്നം. ചുമ്മാ ഒരാൾ ഭാവനയിൽ നിന്നും പറയുന്ന കാര്യം കൊണ്ട് എനിക്ക് സിനിമ ചെയ്യാം. സിനിമയാണോ ജീവിതം. ഭാവനയല്ലേ സിനിമ. നീ എന്ത് വർത്തമാനം ആണ് പറയുനന്ത്. ഇത്രയും സീരിയസ് ആയിട്ടുള്ള കാര്യം പറയുമ്പോഴാണ് ഞാൻ സിനിമ ചെയ്യാൻ പോയ കഥ പറയുന്നത്', എന്നാണ് അഖിൽ നൽകിയ മറുപടി.
'പറയാൻ പാടില്ലാത്ത ചിലത് ഇവിടെ പറഞ്ഞു. അതാണ്. ആലോചിച്ചില്ല. ഈയൊരു പ്ലാറ്റ്ഫോമിനെ കുറിച്ച് ആലോചിച്ചില്ല. ഓട്ടോമറ്റിക്കലി കുറേക്കാര്യങ്ങൾ മറന്നുപോയി. വിഷമവും എല്ലാം കൂടി വന്നപ്പോൾ ഞാൻ ബ്ലാക് ഔട്ട് ആയിപ്പോയെടോ', എന്നാണ് മോഹൻലാൽ പോയ ശേഷം റിനോഷിനോട് മിഥുൻ പറഞ്ഞത്.
ന്യൂസ് ഡെസ്ക്