- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാമനായി തല ഉയർത്തി ഏഷ്യാനെറ്റ് ന്യൂസ്; ആധുനിക സാങ്കേതികവിദ്യയോടെ മുഖം മിനുക്കിയെത്തിയിട്ടും റിപ്പോർട്ടർ ടിവി റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ; കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്ത്; ചാനൽ റേറ്റിങ്ങ് കണക്കുകൾ
കൊച്ചി: ഏറ്റവും പുതിയ ചാനൽ റേറ്റിങ് കണക്കുകൾ പുറത്തുവന്നപ്പോൾ ഏഷ്യാനെറ്റ് ന്യുസ് തന്നെ ആധിപത്യം നിലനിർത്തി മുന്നിൽ. 27 ആഴ്ചയിലെ മലയാളം ന്യൂസ് ചാനലുകളിലെ റേറ്റിങ്ങ് പ്രകാരം 92 പോയിന്റുകളാമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയത്. തൊട്ടുപിറകിൽ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. 84 പോയിന്റുകളാണ് റേറ്റിങ്ങിൽ ചാനലിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് 55 പോയിന്റുമായി മനോരമ ന്യൂസാണുള്ളത്. നാലാം സ്ഥാനം ഇക്കുറി മാതൃഭൂമി ന്യൂസാണ് ലഭിച്ചിരിക്കുന്നത്.
അതേ സമയം മലയാളം ന്യൂസ് ചാനലുകളുടെ ശ്രേണിയിലേക്ക് അധുനിക സാങ്കേതികവിദ്യയോടെ മുഖച്ഛായ മാറ്റിയെത്തിയ റിപ്പോർട്ടർ ടിവി റേറ്റിങ്ങ് കണക്കിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. മുതിർന്ന മാധ്യമപ്രവർത്തകരുമായി വൻ പ്രതീക്ഷയോടെയാണ് റിപ്പോർട്ടർ ടിവി വീണ്ടും എത്തിയത്. എന്നാൽ, ചാനൽ റേറ്റിങ്ങ് കണക്കിൽ ഏറ്റവും പിന്നിലായാണ് നിലവിലെ റേറ്റിങ് പ്രകാരം റിപ്പോർട്ടർ ടിവിയുള്ളത്.
സിപിഎം നേതൃത്വത്തിലുള്ള കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 21 പോയിന്റാണ് കൈരളിക്ക് ലഭിച്ചത്. സംഘപരിവാർ അനുഭാവ ചാനലായ ജനം ടിവി റാങ്കിങ്ങിൽ 19 പോയിന്റ് നേടി ആറാം സ്ഥാനത്ത്. 26 ആഴ്ചയിൽ ജനം ടിവിക്കും കൈരളി ന്യൂസിനും ഒരേ പോയിന്റുകളാണ് ലഭിച്ചത്. എന്നാൽ, പ്രോഗ്രാമുകളുടെ കാഴചക്കാരുടെ എണ്ണത്തിൽ ജനം ടിവിയാണ് മുന്നിൽ.
ഏഴാം സ്ഥാനത്ത് ഇക്കുറി ഉള്ളത് ന്യൂസ് 18 കേരളയാണ്. 15 പോയിന്റാണ് റാങ്കിങ്ങിൽ ചാനലിന് നേടാനായത്. ഏറ്റവും പിന്നി റിപ്പോർട്ടർ ടിവിയാണ്. കഴിഞ്ഞ 26 ആഴ്ചയിലും ഒന്നം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു.
26 ആഴ്ചയിലെ ന്യുസ് ചാനൽ റേറ്റിങ് പ്രകാരം 86 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 79 പോയിന്റുമായി ട്വന്റി ഫോർറും 52 പോയിന്റുമായി മനോരമ ന്യൂസും 45 പോയിന്റുമായി മാതൃഭൂമി ന്യൂസും 19 പോയിന്റുമായി ജനം ടിവിയും 19 പോയിന്റുമായി കൈരളി ന്യൂസും 15 പോയിന്റുമായി ന്യൂസ് 18നുമായിരുന്നു. നിലവിൽ രണ്ട് പോയിന്റ് നേട്ടം കൈവരിച്ചാണ് കൈരളി അഞ്ചാം സ്ഥാനത്ത് എത്തിയത്. അതേ സമയം മുൻനിരയിലുള്ള ആദ്യ നാല് ചാനലുകൾക്കും പോയിന്റ് നിലയിൽ നേട്ടമുണ്ടാക്കാനായിട്ടുണ്ട്.
മറുനാടന്‍ ഡെസ്‌ക്