- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ വർധന; യുവപ്രേക്ഷകരും വർധിച്ചു; വളർച്ചയുടെ 59 ശതമാനം സ്ത്രീകൾ; ടിവി കാണാൻ ആഴ്ചയിൽ കൂടുതലായി മാറ്റിവയ്ക്കുന്നത് 53 മിനുറ്റെന്നും ഐ.ബി.ഡി.എഫ്
ന്യൂഡൽഹി: രാജ്യത്ത് ടി.വി പ്രേക്ഷകരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ. യുവപ്രേക്ഷകരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. 15-21 വയസ് പ്രായമുള്ളവരിൽ 7.1 ശതമാനവും 22-30 വയസ് പ്രായമുള്ളവരിൽ 7.2 ശതമാനവും വളർച്ച കാണിക്കുന്നു. മൊത്തത്തിലുള്ള ടി.വി വ്യൂവർഷിപ്പിൽ വളർച്ചയുടെ 59 ശതമാനം സ്ത്രീകളാണ്. പേ ഗാർഹിക വ്യൂവർഷിപ്പിൽ ഏഴ് ശതമാനമാണ് വർധന. 5.8 ദശലക്ഷം കുടുംബങ്ങൾ ഫ്രീ-ടു- എയർ (FTA) യിൽനിന്ന് ഗാർഹിക വ്യൂവർഷിപ്പിലേക്ക് മാറി.
മുൻ വർഷത്തെ അപേക്ഷിച്ച ഇന്ത്യയിലെ ടി.വി പ്രേക്ഷകർ ആഴ്ചയിൽ 53 മിനിറ്റ് അധികമായി ടി.വി കാണാൻ നീക്കിവെക്കുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിങ്ങുകൾ സൂചിപ്പിക്കുന്നു. ഈ ഗണ്യമായ വർധനവ് ദൃശ്യമാധ്യമ ഉപഭോഗം വികസിക്കുന്നതും മാധ്യമങ്ങളുമായി ജനങ്ങൾക്കുള്ള ദൃഢമായ ബന്ധവുമാണ് കാണിക്കുന്നതെന്ന് ഐ.ബി.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
ഡിജിറ്റൽ യുഗത്തിലും കൈവരിച്ചിരിക്കുന്ന നേട്ടം അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ടെലിവിഷനെ വേറിട്ടുനിർത്തുന്നുവെന്ന് ഐബിഡിഎഫ് പറഞ്ഞു. പുതുമകൾ നിറഞ്ഞ ചലനാത്മക ഉള്ളടക്കമാണ് ഇന്ത്യൻ ടെലിവിഷനെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുന്നതെന്ന് ഐബിഡിഎഫ് വ്യക്തമാക്കി. എഫ്.വൈ 24ലെ വാർഷിക ഡാറ്റയിൽ ശ്രദ്ധേയമായ 5.1 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇ കുതിച്ചുചാട്ടം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട മാധ്യമമെന്ന നിലയിൽ ടി.വിയുടെ സ്ഥാനം ഉറപ്പിക്കുന്നു.
15-30 വയസിനിടയിൽ പ്രായമുള്ള പ്രേക്ഷകർ മൊത്തത്തിലുള്ള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യൂവർഷിപ്പിൽ ഉയർന്ന വളർച്ചയാണ് കാണിക്കുന്നത്. എല്ലാ സാമ്പത്തിക മേഖലകളിലും വിവിധ വിപണികളിലും കാണുന്ന കാഴ്ചക്കാരുടെ വർധന വിവിധ പ്രായത്തിലുള്ള പ്രേക്ഷകരെ ടെലിവിഷനിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് വീണ്ടും ഉറപ്പിക്കുന്നു.
2023-24 സാമ്പത്തിക വർഷത്തിലെ ഡേറ്റകൾ പ്രകാരം 5.1 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ കുതിച്ചുചാട്ടത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട മാധ്യമമെന്ന നിലയിൽ ടി വി സ്ഥാനം ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു.
ഈ വ്യൂവർഷിപ്പ് ഇന്ത്യൻ ടി.വി വ്യൂവർഷിപ്പിന്റെ 87 ശതമാനം വരുന്ന ഭൂരിഭാഗം വരുന്ന ഭാഷാ വിപണിയേയും പ്രതിനിധീകരിക്കുന്നത്. വൈവിധ്യമാർന്നതും സാംസ്‌കാരികവും ഭാഷാപരവുമായ വിവിധ പശ്ചാത്തലത്തിൽനിന്നുള്ള പ്രേക്ഷകരുമായി സംവദിക്കാൻ ടെലിവിഷന് കഴിയുന്നുണ്ട്. പുതിയതും വൈകാരികവുമായ ഉള്ളടക്കം നൽകി ടെലിവിഷന്റെ പ്രതിബന്ധത കാഴ്ചക്കാരെ നിലനിർത്തുക മാത്രമല്ല, വളർച്ചയിലേക്ക് നയിക്കുമെന്നും ഐ.ബി.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
കാഴ്ചക്കാരുടെ എണ്ണത്തിലെ ശ്രദ്ധേയമായ വർധനവ് ഡിജിറ്റൽ മീഡിയയുടെ അതിവേഗത്തിലുള്ള വികാസത്തിനിടയിലും സ്ഥിരതയുള്ള ടെലിവിഷൻ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്ന ചുരുക്കം ചില അന്താരാഷ്ട്ര വിപണികളിൽ ഒന്നായി ഇന്ത്യൻ ടെലിവിഷൻ രംഗത്തെ മാറ്റുന്നു. ടെലിവിഷൻ അതിന്റെ പ്രേക്ഷകരുമായി ആഴത്തിൽ ബന്ധപ്പെടുകയും വിശ്വാസം വളർത്തുകയും പ്രായഭേദമന്യേ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഐ.ബി.ഡി.എഫ് പ്രസിഡന്റ് കെ. മാധവൻ പറഞ്ഞു.
ടെലിവിഷന്റെ വളർച്ചയിൽ ഇന്ത്യൻ സ്ത്രീകളുടെ സംഭാവനയാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. മൊത്തത്തിലുള്ള ടി.വി വ്യൂവർഷിപ്പ് വളർച്ചയിൽ 59 ശതമാനവും സ്ത്രീകളാണ്. ടി.വി വ്യൂവർഷിപ്പ് ട്രെൻഡുകൾ രൂപപ്പെടുത്തുന്നതിലും പ്രധാനമായും സ്വാധീനം ചെലുത്തുന്നത് സ്ത്രീ പ്രേക്ഷകരാണ്.
രടെലിവിഷൻ വ്യൂവർഷിപ്പ് വളർച്ച സാമ്പത്തിക തലങ്ങൾക്കും അർബൻ-റൂറൽ ക്ലാസുകൾക്കും അതീതമാണ്. മെട്രോകൾ, വലിയ നഗരങ്ങൾ, ചെറുപട്ടണങ്ങൾ, ഗ്രാമീണ മേഖലകൾ എന്നിവയുൾപ്പെടെ വിവിധ നഗര വിഭാഗങ്ങളിലും ഈ വളർച്ച കാണാൻ സാധിക്കുമെന്നും സംഘടന പറഞ്ഞു.
മറുനാടന് ഡെസ്ക്