- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21 വർഷം ബ്രിട്ടീഷ് ജനതയെ ത്രില്ലടിപ്പിച്ച 'ദിസ് മോർണിങ്' താരം ഫിലിപ്പ് സ്‌കൊഫീൽഡ് രാജി വച്ചു; രാജിയിൽ എത്തിയത് സഹ അവതാരക ഹോളിയുമായുള്ള തർക്കം; ഒന്നുകിൽ അയാൾ അല്ലെങ്കിൽ ഞാൻ എന്ന് ഹോളി ഉറപ്പിച്ചതോടെ രാജിയല്ലാതെ വഴിയില്ലാതെയായി
ലണ്ടൻ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബ്രിട്ടീഷ് ജനതക്ക് ഹരം പകർന്ന 'ദിസ് മോർണിങ്'എന്ന പരിപാടി തീർത്തും വ്യത്യസ്തമായിട്ടായിരിക്കും തിങ്കളാഴ്‌ച്ച നിങ്ങൾക്ക് മുൻപിൽ എത്തുക. പരിപാടി അവതരിപ്പിക്കാൻ സ്ഥിരം അവതാരകരായ ഹോളി വില്ലബിയോ ഫിലിപ്പ് സ്‌കൊഫീൽഡോ ഉണ്ടാകില്ല. രണ്ടു പതിറ്റാണ്ടിലേറെ കാലമായി അവതാരകനായ ഫിലിപ് സ്‌കൊഫീൽഡ് രാജി വെച്ചതോടെ ഉണ്ടായ സംഭവ വികാസമാണിത്. സഹ അവതാരകയായ 42കാരി ഹോളിയുമായുള്ള തന്റെ അഭിപ്രായ വ്യത്യാസങ്ങളു തുടര്ന്നുണ്ടായ നാടകങ്ങളുമൊക്കെ ഐ ടി വി അധികൃതരേ ഏറെ വിഷമിപ്പിക്കുന്നതായി താൻ മനസ്സിലാക്കുന്നു എന്നാണ് സ്‌കൊഫീൽഡ് പറയുന്നത്.
ഒരുകാലത്ത് ഏറെ അടുപ്പമുള്ള സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ഹോളി ഫിലിപ്പുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ചു മാറ്റുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവധി എടുത്തതിനാൽ ഹോളി അടുത്തയാഴ്‌ച്ച പരിപാടിയിൽ പങ്കെടുക്കുകയില്ല എന്ന് അറിയുന്നു. ഇരുവരും വരുന്ന ആഴ്‌ച്ച അവധി എടുക്കുമെന്ന് അറീയിച്ചിരുന്നതാൺ'. ഹോളി ഒരാഴ്‌ച്ച കഴിഞ്ഞ് ഷോയിൽ മടങ്ങിയെത്തും എന്നാൽ, ഫിലിപ്പ് ഉണ്ടാകില്ല. ഷോ യുടെ അവതാരക പദവിയിൽ നിന്നും രാജിവച്ചതായി ഫിലിപ്പ് തന്നെയാണ് ഒരു കുറിപ്പിലൂടെ അറിയിച്ചത്.
വളരെ രസകരമായ പല കഥകളും 'ദിസ് മോർണിങ്' പരിപാടിയിലൂടെ പ്രേക്ഷകരിലെത്തിക്കാൻ താൻ ഏറെ ശ്രമിച്ചിട്ടുണ്ട് എന്ന് ഫിലിപ്പ് പറഞ്ഞു. എന്നാൽ, ഇപ്പോൾ 'ദിസ് മോർണിങ്' തന്നെ ഒരു കഥയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ അവതാരക ജീവിതത്തിലുടനീളം, എത്ര പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോഴും താൻ ഷോയുമായി ആത്മാർത്ഥത പുലർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ഏറെ ഇഷ്ടപ്പെടുന്ന ഈ ഷോ നിലച്ചു പോകാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ 13 വർഷമായി ഫിലിപ്പിനൊപ്പം പരിപാടി അവതരിപ്പിക്കുകയാണെന്നും ഫിലിപ്പ് പകർന്ന് നൽകിയ അറിവുകൾക്കും, അനുഭവങ്ങൾക്കും ഒപ്പം അദ്ദേഹത്തിന്റെ നർമ്മ ബോധത്തിനും നന്ദി പറയുന്നു എന്നായിരുന്നു ഈ വാർത്തയോട് ഹോളി പ്രതികരിച്ചത്. അദ്ദേഹമില്ലാതെ ആ സോഫ പൂർണ്ണമാകില്ലെന്നും അവർ പറഞ്ഞു. എന്നാൽ, ഐ ടി വിയുമായുള്ള ഫിലിപ്പിന്റെ ബന്ധം ഇതോടെ അവസാനിക്കുന്നില്ല. ഒരു പുതിയ പീക്ക് ടൈം സീരീസ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഐ ടി വി മീഡിയ ആൻഡ് എന്റർടെയ്ന്മെന്റ് മാനേജിങ് ഡയറക്ടർ കെവിൻ ലയ്ഗോ അറിയിച്ചു.
വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന ഫിലിപ്പും ഹോളിയും കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. തുടർന്ന് ഫിലിപ്പിന്റെ സാന്നിദ്ധ്യം ഉണ്ടെങ്കിൽ 'ദിസ് മോർണിംഗി'ൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് ഹോളി അധികൃതരെ അറിയിക്കുകയായിരുന്നു. അതിനുശേഷം ഫിലിപ്പ് സ്‌കൊഫീൽഡുമായും അദ്ദേഹത്തിന്റെ പ്രതിനിധികളുമായും ഐ ടി വി നടത്തിയ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്.
മറുനാടന്‍ ഡെസ്‌ക്