- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Channel
- /
- MINI SCREEN
എസ്.സോമനാഥ് മനോരമ ന്യൂസ് വാർത്താതാരം
കൊച്ചി: ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 2023ലെ മനോരമ ന്യൂസ് ന്യൂസ്‌മേക്കർ. മനോരമ ന്യൂസ് സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പിലാണ് സോമനാഥിനെ വാർത്താതാരമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്. അഭിപ്രായ വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് എസ് സോമനാഥ് വാർത്താ താരമായത്.
നടൻ സിദ്ദിഖ് ന്യൂസ് മേക്കർ പ്രഖ്യാപനം നടത്തി. തന്നെ തിരഞ്ഞെടുത്ത പ്രേക്ഷകർക്ക് സോമനാഥ് നന്ദി അറിയിച്ചു. വ്യക്തിപരമായല്ല, ഐഎസ്ആർഒയ്ക്ക് കിട്ടിയ അംഗീകാരമായാണ് പുരസ്‌കാരത്തെ കാണുന്നതെന്ന് എസ്. സോമനാഥ് പ്രതികരിച്ചു. എസ്. സോമനാഥ് ന്യൂസ്‌മേക്കറായി തിരഞ്ഞെടുക്കപ്പെടണമെന്ന് വ്യക്തിപരായി ആഗ്രഹിച്ചിരുന്നുവെന്ന് നടൻ സിദ്ദിഖും പറഞ്ഞു.
അന്തിമറൗണ്ടിൽ നാലു പേരാണ് ഉണ്ടായിരുന്നത്. സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, മാത്യു കുഴൽനാടൻ എംഎൽഎ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരാണു സോമനാഥിനൊപ്പം അന്തിമ റൗണ്ടിലെത്തിയവർ. മാത്യു കുഴൽനാടന് അടക്കം വലിയ പിന്തുണയാണ് ന്യൂസ് മേക്കർ പുരസ്‌ക്കാരത്തിൽ ലഭിച്ചത്. മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയ നേതാവായിരുന്നു മാത്യു. ഇപ്പോഴും ഈ പോരാട്ടം തുടരുകയും ചെയ്യുന്നു. ചന്നാൽ, ചന്ദ്രയാൻ 3ന്റെ വിജയശിൽപ്പിയായ സോമനാഥിന് മുന്നിൽ മാത്യുവും വീഴുകയായിരു്‌നു.
ഒന്നരമാസം നീണ്ട വോട്ടെടുപ്പിലാണു വിജയിയെ കണ്ടെത്തിയത്. എഴുത്തുകാരി തനൂജ ഭട്ടതിരി, മനോരമ ന്യൂസ് ഡയറക്ടർ ന്യൂസ് ജോണി ലൂക്കോസ് എന്നിവർ പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തു. 18 വർഷമെത്തിയ മനോരമ ന്യൂസ് ന്യൂസ്‌മേക്കറിന്റെ ചരിത്രത്തിൽ ഇതു രണ്ടാംതവണയാണ് ഐഎസ്ആർഒയുടെ ചെയർമാൻ ന്യൂസ്‌മേക്കറാകുന്നത്. 2008 ൽ ജി. മാധവൻ നായരായിരുന്നു ന്യൂസ്‌മേക്കർ.
ചന്ദ്രയാൻ 3 പദ്ധതിക്ക് നേതൃത്വം നൽകിയതിൽ പ്രധാനി ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് തന്നെയായിരുന്നു. എയറോസ്‌പേസ് എഞ്ചിനീയറായ അദ്ദേഹം ചന്ദ്രയാൻ 3 പേടകത്തെ ഭ്രമണ പഥത്തിൽ എത്തിച്ച ലോഞ്ച് വെഹിക്കിൾ മാർക്ക് 3 യുടെ രൂപകൽപനയെ സഹായിച്ചിട്ടുണ്ട്. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും നേതൃത്വം നൽകി.
കെ ശിവൻ സ്ഥാനമൊഴിഞ്ഞപ്പോൾ ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് എസ് സോമനാഥ് എത്തിയത്. 2018 മുതൽ വി എസ്എസ്സി ഡയറക്ടറായി ചുമതല വഹിച്ച് വരികയായിരുന്നു സോമനാഥ്. അതിന് മുമ്പ് രണ്ടര വർഷം തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ മേധാവിയായിരുന്നു. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളും കൂടിയാണ് സോമനാഥ്. എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് സോമനാഥ്.
ഈ സുപ്രധാന ദൗത്യങ്ങൾ നിർവഹിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് സോമനാഥ് എത്തിയത്. 1985ലാണ് സോമനാഥ് ഐഎസ്ആർഒയിലെത്തുന്നത്. വി എസ്എസ്സിയിൽ തന്നെയായിരുന്നു തുടക്കം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്.
ആലപ്പുഴ ജില്ലയിലെ തുറവൂരാണ് അദ്ദേഹത്തിന്റെ കുടുംബവീട്. തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ - തങ്കമ്മ ദമ്പതികളുടെ എക മകനാണ്. പ്രാഥമിക വിദ്യാഭ്യാസം അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലായിരുന്നു. തൃശൂർ വളപ്പട്ടണത്ത് സ്‌കൂൾ അദ്ധ്യാപകനായിരുന്ന ശ്രീധരപ്പണിക്കർ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അരൂർ സ്വദേശിനിയായ അമ്മ തങ്കമ്മയുടെ വീട്ടിലായിരുന്നു സോമനാഥ് കഴിഞ്ഞിരുന്നത്.
അരൂരിലെ സ്‌കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്ര കൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്ന് ഏറെ ഉയരങ്ങളിൽ എത്തി നിൽക്കുമ്പോൾ കേരളമാകെ സന്തോഷ നിറവിലാണ്. ടികെഎം എഞ്ചിനിയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയ സോമനാഥ്. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്പേസ് എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഐഎസ്ആർഒയിലെത്തുന്നത്.
1985ലാണ് സോമനാഥ് ഇസ്രൊയിലെത്തുന്നത്. വി എസ്എസ്സിയിൽ തന്നെയായിരുന്നു തുടക്കം.ആ വർഷം തന്നെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ( പി എസ് എൽ വി) പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. 2015ൽ വല്യമല ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം മേധാവിയായ സോമനാഥ് 2018 ജനുവരിയിലാണ് വി എസ് എസ് സി ഡയറക്ടറാകുന്നത്. അന്നത്തെ ഡയറക്ടറായിരുന്ന ഡോ കെ ശിവൻ ഇസ്രൊ ചെയർമാനായി ചുമതലയേറ്റപ്പോഴാണ് സോമനാഥ് വി എസ് എസ് സി ഡയറക്ടറാകുന്നത്. ചന്ദ്രയാൻ2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിങ് വിദഗ്ധനായ സോമനാഥാണ്.
ഐ എസ് ആർ ഒയുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എഞ്ചിനീയറിങ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. 2003ൽ ജിഎസ്എൽവി വികസന സംഘത്തിന്റെ ഭാഗമായി. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക്ക് ത്രീ പ്രൊജക്ട് ഡയറക്ടറായിരുന്നു. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ വിദഗ്ധ ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്.