- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരി കുഴഞ്ഞുവീണു മരിച്ചു
ന്യൂഡൽഹി: സഹോദരിയുടെ വിവാഹത്തിന്റെ ഭാഗമായി നടന്ന ഹൽദി ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. യുപിയിലെ മീററ്റിലാണ് 18 കാരിയായ റിംഷ മരണമടഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഉച്ചത്തിലുള്ള സംഗീതത്തിനൊത്ത് കുടുംബാംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന യുവതിയെ കാണാം. സെക്കൻഡുകൾ കഴിഞ്ഞപ്പോൾ റിംഷ നെഞ്ചിൽ കൈ വയ്ക്കുന്നതും, സമീപത്ത് നൃത്തം ചവിട്ടിയിരുന്ന ആൺകുട്ടിയുടെ കയ്യിൽ പിടിക്കാൻ ശ്രമിക്കുന്നതും കാണാം. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ANOTHER SUDDEN DEATH
— زماں (@Delhiite_) April 28, 2024
Rimsha, a young girl who was dancing at her cousin's 'Haldi' ceremony in Ahmednagar, Meerut, died of a sudden heart attack.pic.twitter.com/5ADHmKGqyl
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. യുവതിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് കരുതുന്നത്. സഹോദരിയുടെ വിവാഹത്തിന് രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. തുടർന്ന് ആഘോഷങ്ങളൊന്നുമില്ലാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തി.