വിവാഹവാർഷിക ദിനത്തിൽ ഗൂണ്ടാ നേതാവിനെ സ്വന്തം ആൾക്കാർ വെടിവെച്ചുകൊന്നു
- Share
- Tweet
- Telegram
- LinkedIniiiii
പൂണെ: വിവാഹ വാർഷിക ദിനത്തിൽ ഗൂണ്ടാ നേതാവിനെ സ്വന്തം സംഘാംഗങ്ങൾ വെടിവച്ചുകൊന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഗൂണ്ടാത്തലവനായ ശരദ് മൊഹോൽ പൂണെയിലെ കോത്രുഡിൽ ഒരു ഇടുങ്ങിയ തെരുവിലൂടെ നടക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പെട്ടെന്ന് തൊട്ടടുത്ത് നിന്ന് ഒരുസംഘം മൊഹോലിനെ വെടിവയ്ക്കുന്നു.
ശരദ് മൊഹോൽ വെടികൊണ്ട് നിലത്ത് വീഴുമ്പോൾ, വിശ്വസ്തരായ കൂട്ടാളികൾ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്നത് കാണാം. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ആക്രമണം. ഒരു വെടിയുണ്ട നെഞ്ചിലും, രണ്ടെണ്ണം വലത് ചുമലിലും തുളച്ചുകയറി.
വെള്ളിയാഴ്ച മൊഹോലിന്റെ വിവാഹ വാർഷികം ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭൂമിയെയും, പണത്തെയും ചൊല്ലി സംഘാംഗങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു.
Graphic Content: This CCTV video shows how gangster Sharad Mohol was shot dead yesterday in Pune’s Kothrud in broad daylight.pic.twitter.com/jNqENQfNgW
— Pune City Life (@PuneCityLife) January 6, 2024
ഇത് ഗൂണ്ടാ സംഘങ്ങൾ തമ്മിലെ പോരല്ലെന്നും, മൊഹോലിനെ സ്വന്തം കൂട്ടാളികളാണ് കൊലപ്പെടുത്തിയെന്നും മഹരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രതികരിച്ചു. ഇത്തരം ക്രിമിനലുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാരിന് അറിയാമെന്നും, ആരും ഗൂണ്ടാപ്പോരിന് തുനിഞ്ഞിറങ്ങില്ലെന്നും ഫട്നാവിസ് പറഞ്ഞു.
സംഭാവവുമായി ബന്ധപ്പെട്ട് 8 പേർ അറസ്റ്റിലായി. മൂന്നുപിസ്റ്റളുകൾ അടക്കം ആയുധങ്ങൾ കണ്ടെത്തി.