ഷിംല: ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആംബുലൻസിന് വഴിമാറി കൊടുത്ത് മാതൃകയായി. ആംബുലൻസ് വരുന്നത് കണ്ട നരേന്ദ്ര മോദി, അകമ്പടി വാഹനങ്ങളോട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഹിമാചൽ പ്രദേശിലെ ചാംബിയിൽ വച്ചാണ് സംഭവം.

ആംബുലൻസ് കടന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോയത്. നിരവധി പേരാണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചത്.

 

ഈ മാസം പന്ത്രണ്ടിനാണ് തെരഞ്ഞടുപ്പ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി റാലികളിലാണ് പങ്കെടുക്കുന്നത്. ഹിമാചലിന്റെ സുസ്ഥിരവികസനത്തിന് ബിജെപിക്ക് തന്നെ ഭരണം നൽകണമെന്നാണ് പ്രധാനമന്ത്രി വോട്ടർമാരോട് അഭ്യർത്ഥിക്കുന്നത്.