ഭാഗൽപുർ: ബിഹാറിലെ ഭാഗൽപുരിൽ നിർമ്മാണത്തിലിരുന്ന കൂറ്റൻ പാലം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. പാലത്തിന്റെ രണ്ട് ഭാഗങ്ങൾ ഒന്നിനു പിറകെ ഒന്നായി തകർന്നു വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. 2014 ൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പാലമാണിത്. സൂൽത്താൻഗഞ്ച്-ഖഗാരിയ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗംഗാ നദിക്ക് കുറുകേയുള്ള പാലമാണിത്.

1,700 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പാലമാണ് തകർന്നത്. കഴിഞ്ഞ ഏപ്രിലിൽ കൊടുങ്കാറ്റിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പാലത്തിന്റെ മധ്യഭാഗമാണ് നദിയിൽ പതിച്ചിരിക്കുന്നത്. രണ്ടു വർഷം മുൻപും പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

#Bihar a portion of under construction bridge over Ganga river collapsed today. The Aguanhighat Sultanganj bridge will connect Khagaria and Bhagalpur districts. pic.twitter.com/7DLTQszso7