ജോലിയിൽ നിന്ന് പുറത്താക്കിയ മാനേജരുമായി പൊരിഞ്ഞ തല്ലുകൂടി ജീവനക്കാരി
- Share
- Tweet
- Telegram
- LinkedIniiiii
അറ്റ്ലാന്റ: കോഫി ഷോപ്പിലെ ജോലിയിൽ നിന്ന് പുറത്താക്കിയ മാനേജരുമായി തല്ലുകൂടി ജീവനക്കാരി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അറ്റലാന്റ വിമാനത്താവളത്തിലെ കോഫി ഷോപ്പിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹാർവസ്റ്റ് ആൻഡ് ഗ്രൗണ്ട്, കോഫി ഷോപ്പിലാണ് സംഭവം. മറ്റൊരു ജീവനക്കാരനുമായി പോരടിച്ചതിനാണ് ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതോടെ, ഷക്കോറിയ എല്ലി തന്റെ മാനേജർമാരുമായി വാക്കുതർക്കത്തിലായി. പിന്നീട് തല്ലിൽ കലാശിക്കുകയായിരുന്നു.
എന്റെ സാധനങ്ങൾ തരൂ എന്നു പറയുന്ന ജീവനക്കാരിയെ മാനേജർമാർ കടയ്ക്ക് അകത്തേക്ക് പോകുന്നതിൽ നിന്ന് തടയുന്നതാണ് ആദ്യം കാണുന്നത്. യുവതി ഒരു കസേര എടുത്ത് എറിയാൻ ശ്രമിക്കുമ്പോഴേക്കും മാനേജർമാരിൽ ഒരാൾ അത് പിടിച്ചുവാങ്ങുന്നു. ഉടൻ മറ്റേ മാനേജർക്ക് നേരേ കുതിച്ച യുവതി അയാളെ തല്ലുമ്പോൾ മാനേജർ അവരെ എടുത്ത് തറയിലേക്ക് എറിയുന്നു.
ATLANTA, GA.- Altercation recorded on video involving a manager and an employee at Harvest & Grounds near Terminal D in the airport. pic.twitter.com/EaI4znfaaE
— Clown World ™ ???? (@ClownWorld_) January 16, 2024
പിന്നീട് കടയ്ക്ക് പുറത്തേക്ക് പോകുകയാണെന്ന ഭാവേന നീങ്ങുന്ന യുവതി പെട്ടെന്ന് തിരിഞ്ഞ് നടന്ന് കൗണ്ടറിന് മേലേ ചാടി കടക്കുന്നു. സ്റ്റോറിൽ നിന്ന് തന്റെ ബാഗും കോട്ടുമായി പുറത്തേക്ക് ഓടുന്നതിനിടെ യുവതി തെന്നി വീഴുന്നുമുണ്ട്. അറ്റ്ലാന്റ പൊലീസ് എത്തുമ്പോഴേക്കും ജീവനക്കാരി കടയിൽ നിന്ന് പോയിരുന്നു.